in

ഏഴു വർഷങ്ങൾക്കിപ്പുറം ചാമ്പ്യൻസ് ലീഗ് യോഗ്യതയുമായി ആരാധകരുടെ സ്വന്തം AC മിലാനും ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെടുത്താതെ യുവന്റസും

Ronaldo vs Ibrahimovic.
റൊണാൾഡോയും ഇബ്രാഹിമോവിച്ചും. (Eurosport)

ആവേശകരമായ നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ടു പ്രീമിയർ ലീഗും ല ലീഗയും അവസാനിച്ചപ്പോൾ ലോക കാൽപ്പന്തു പ്രേമികളുടെ ശ്രദ്ധ മുഴുവനും ലിഗ സീരി എ യിലേക്കായി. യുവന്റസ് തങ്ങളുടെ കുത്തകയായി കൈവശം വച്ച ലീഗ് കിരീടം അന്റോണിയോ കോണ്ടേയുടെ ഇന്റർമിലാനു മുന്നിൽ നേരത്തെ അടിയറവു വെച്ചെങ്കിലും ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ നിലനിർത്താൻ യുവന്റസിന് വിജയം അനിവാര്യമായിരുന്നു.

താരതമ്യേന ദുർബലരായ ബൊളോഗ്‌ന ആയിരുന്നു പിർലോയുടെയും സംഘത്തിന്റെയും എതിരാളികൾ. ക്രിസ്ത്യാനോ റൊണാൾഡോ കളിക്കില്ല എന്ന അറിയിപ്പ് ലൈനപ്പ്‌ പ്രഘ്യാപിക്കുന്നതിനും നിമിഷാൾക്കു മുന്നേ CR7 കളിക്കില്ലെന്ന വിവരം ഒരൽപ്പം ആശയ കുഴപ്പം സൃഷ്ട്ടിച്ചു. ചിയേസ,മൊറാട്ട,റബിയോട്ട് എന്നിവരുടെ ഗോളിൽ ആദ്യ പകുതിയിൽ തന്നെ യുവന്റസ് കളം പിടിച്ചിരുന്നു. തങ്ങളുടെ ജോലി ഭംഗിയായി പൂർത്തീകരിച്ച യുവന്റസിന് മറ്റു ടീമുകളുടെ മത്സര ഫലം നിർണായകമായി.

അതിൽ തന്നെ നാപ്പോളി ഹെല്ലാസ് വെറോണ മത്സരത്തിൽ മുന്നിട്ടു നിന്ന നാപോളിയേ മിനിട്ടുകൾക്കകം സമനിലയിൽ തളച്ചു ഹെല്ലസ് വെറോണ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് പാത ആയാസകരമാക്കി. നഷ്ടപ്പെട്ടു എന്ന് കരുതിയ ചാമ്പ്യൻസ് ലീഗ് യോഗ്യത യിലേക്ക് ലീഗിലെ മൂന്നാം സ്ഥാനക്കാരായി CR7 നും സംഘവും.

കക്കയും, റൊണാൾഡോയും,റൊണാൾഡീഞ്ഞോയും, പൗളോ മാൽഡിനിയും പന്ത് തട്ടിയ AC മിലാൻ സീസണിന്റെ തുടക്കത്തിൽ സ്ളാട്ടൻ ഇബ്രാഹിമോവിക് എന്ന അതികായന്റെ ചിറകിലേറി മുന്നേറിയിരുന്നു , തുടക്കം മുതൽ അപരാജിത കുതിപ്പിലായിരുന്നു എന്നാൽ സീസണിന്റെ മധ്യത്തിൽ സ്ളാട്ടന്റെ പരിക്കും മധ്യ നിരയുടെ സ്ഥിരതയില്ലായ്മയും കാരണം പിറകോട്ടു പൊയി അർഹതപ്പെട്ട ലീഗ് കിരീടം ഇന്റർ മിലൻറെ അശ്വമേധത്തിനു മുന്നിൽ അടിയറവു വച്ച് കീഴടങ്ങിയെങ്കിലും, അവസാന മത്സരത്തിൽ അറ്റലാന്റായെ കെസിയുടെ പെനാൽറ്റിയിൽ ചുരുട്ടിക്കെട്ടി രണ്ടാം സ്ഥാനം കൈപ്പിടിയിൽ ആക്കി. അറ്റലാന്റാ തോറ്റു നാലാം സ്ഥാനം കൊണ്ടു തൃപ്തി പെടേണ്ടിയും വന്നു.

YOU MAY LIKE THIS VIDEO, SUBSCRIBE THIS FOR MORE INTRESTING SPORTS STUFFS

NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക

CONTENT HIGHLIGHT – Juventus will play Champions League

പ്രീമിയർ ലീഗിന് ആവേശകരമായ ആദ്യം, അഗ്യുറോക്ക് വീരോചിതമായ യാത്രയയപ്പും

ലില്ലെയുടെ ലീഗ് വിജയത്തിന് പിന്നാലെ PSG മാനേജ്മെന്റിന് എംബപ്പേയുടെ മെസ്സേജ്