in

ലില്ലെയുടെ ലീഗ് വിജയത്തിന് പിന്നാലെ PSG മാനേജ്മെന്റിന് എംബപ്പേയുടെ മെസ്സേജ്

ഞായറാഴ്ച ഫ്രഞ്ച് ലീഗ് പോരാട്ടത്തിന്റ അവസാന ദിവസം പി‌എസ്‌ജി ബ്രെസ്റ്റിനെതിരെ 2-0 ന് വിജയം നേടി. എങ്കിലും 2011 ന് ശേഷം ആദ്യമായി അവർക്ക് ലീഗ് 1 കിരീടം നില നിർത്താൻ കഴിഞ്ഞില്ല. ലില്ലെ ആഞ്ചേഴ്സിനെ തോൽപ്പിച്ചതോടെയാണ് PSG കിരീടം കൈവിട്ടത്.

27 ഗോളുകൾ നേടി ടോപ്പ് സ്‌കോറർ ആയെങ്കിലും, ചാമ്പ്യൻസ് ലീഗ് എലിമിനേഷനും ലീഗ് ട്രോഫി നിലനിർത്തുന്നതിൽ പരാജയപ്പെട്ടതും കാരണം എംബപ്പേക്കും പി‌എസ്‌ജിക്കും സീസണിൽ നിരാശാജനകമായ ഒരു അന്ത്യം ആണ് സഹിക്കേണ്ടി വന്നത്. ഫ്രഞ്ചു ക്ലബ്ബുമായി എംബപ്പേയ്ക്ക് ഇനി കരാർ ഒരു വർഷം കൂടി മാത്രമേ ശേഷിക്കുന്നുള്ളൂ.

ലില്ലെ കിരീടം ചൂടിയതിന് പിന്നാലെ ഫ്രഞ്ച് യുവതാരം PSG മാനേജ്‌മെന്റിന് ഒരു സന്ദേശം അയച്ചു. “ഞാൻ ക്ലബുമായി എത്രമാത്രം അഗാധമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. എന്റെ വ്യത്യസ്തരായ പരിശീലകരോടും പ്രസിഡന്റിനോടും ഞാൻ എല്ലായ്പ്പോഴും വളരെ നന്ദിയുള്ളവനാണ്.” അദ്ദേഹം അതിൽ പറഞ്ഞു.

എനിക്ക് വേണ്ടത്, ജയിക്കുക എന്നതാണ്, എനിക്ക് ജയിക്കാൻ കഴിയുന്ന സാഹചര്യം എവിടെ ഉണ്ടെന്ന് തോന്നുന്നുവോ അവിടെ എനിക്ക് ചുറ്റും ഒരു ദൃശ്യമായ ഫുട്ബോൾ പ്രോജക്റ്റ് ഉണ്ടായിരിക്കണം. ഫുട്ബോൾ പ്രോജക്ട് വളരെ അത്യാവശ്യമാണ്. ഞാൻ എന്തെങ്കിലും ചെയ്യാൻ പോകുന്ന ഒരു ടീമിന്റെ ഭാഗമാണെന്ന് എനിക്ക് തോന്നണം. ഇവിടെ എനിക്ക് ആ തോന്നൽ ഉണ്ട്. കഴിഞ്ഞ നാലു വർഷമായി ഞാൻ ഞാൻ ടീമിനൊപ്പം സന്തോഷവാനാണ്

PSG എന്ന ക്ലബ്ബിനോടും പാരീസ് നഗരത്തിനോടും തനിക്ക് അഭേദ്യമായ ബന്ധം ഉണ്ടെന്നു പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ, എംബപ്പേ PSG യിൽ തുടരാൻ പോകുന്നു എന്നതിന്റെ സൂചനയായി ആണ് ആളുകൾ കാണുന്നത്.

അതേസമയം, പി‌എസ്‌ജിയുടെ പ്രസിഡന്റ് നാസർ അൽ-ഖെലൈഫി എംബപ്പേ ക്ലബ്ബിൽ തുടരുമെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു.

‘എന്നെ സംബന്ധിച്ചിടത്തോളം കൈലിയൻ ഒരു പി.എസ്.ജി കളിക്കാരനാണ്, ഇനിയും പി.എസ്.ജി കളിക്കാരൻ തന്നെയാകും. എനിക്ക് വിഷമമില്ല, വിഷമിക്കേണ്ട കാര്യമില്ല നമുക്ക് പ്രവർത്തിക്കാം. എംബപ്പേ പാരീസുകാരനാണ്. അവൻ ഫ്രഞ്ചുകാരനാണ്, അദ്ദേഹം പാരീസുകാരനാണ് എന്നതിന് ഒപ്പം ഇപ്പോൾ PSGയുമായി കരാറിലാണ്.അതിനിയും തുടരാൻ ഞാൻ 100 ശതമാനം ആഗ്രഹിക്കുന്നു”.

അദ്ദേഹം വ്യക്തമാക്കി. ഇത് എംബപ്പേയെ വാങ്ങാൻ കച്ച മുറുക്കിയിരുന്ന റയലിനും ഫ്ലോറന്റീനോ പെരസിന്റെയും മോഹങ്ങൾക്ക് മേൽ പതിച്ച കനത്ത പ്രഹരമായി ആണ് എല്ലാവരും കാണുന്നത്.

Subscribe for more interesting sports vedios

NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക.

CONTENT HIGHLIGHT – Kylian Mbappe sends message to PSG board after Lille win Ligue 1 title

Ronaldo vs Ibrahimovic.

ഏഴു വർഷങ്ങൾക്കിപ്പുറം ചാമ്പ്യൻസ് ലീഗ് യോഗ്യതയുമായി ആരാധകരുടെ സ്വന്തം AC മിലാനും ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെടുത്താതെ യുവന്റസും

പ്രതിരോധത്തിന് ഉരുക്കിന്റെ കരുത്തു നൽകാൻ ബാഴ്‍സലോണ പുതിയ താരത്തെ എത്തിക്കുന്നു