in , ,

സീസൺ അവസാനം നടത്താറുള്ള പുരസ്കാര ദാന ചടങ്ങ് റദ്ദാക്കി മാഞ്ചേസ്റ്റർ യുണൈറ്റഡ്

കഴിഞ്ഞ സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരം ബ്രൂണോ ഫെർനാട്സായിരുന്നു. ഈ സീസണിൽ ഈ പുരസ്കാരം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപെടുന്നത് ക്രിസ്ത്യാനോ റൊണാൾഡോക്കാണ്. രണ്ടാം സ്ഥാനത്ത് ഡേവിഡ് ഡി ഗിയയും.

MANCHESTER, ENGLAND - OCTOBER 04: Harry Maguire of Manchester United looks dejected during the Premier League match between Manchester United and Tottenham Hotspur at Old Trafford on October 04, 2020 in Manchester, England. Sporting stadiums around the UK remain under strict restrictions due to the Coronavirus Pandemic as Government social distancing laws prohibit fans inside venues resulting in games being played behind closed doors. (Photo by Oli Scarff - Pool/Getty Images)

മാഞ്ചേസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണിന്റെ അന്ത്യത്തിലേക്കാണ് എത്തിയിരിക്കുന്നത്. ഇപ്പോൾ സീസൺ അവസാനം നടത്താറുള്ള പുരസ്കാര ദാന ചടങ്ങ് റദ്ദാക്കിയിരിക്കുകയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ്. തങ്ങളുടെ മോശം പ്രകടനം കാരണം ഫസ്റ്റ് ടീം താരങ്ങൾ ചടങ്ങിൽ പങ്ക് എടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത് കൊണ്ടാണ് യുണൈറ്റഡ് ചടങ്ങ് റദ്ദാക്കിയത്.

കൊറോണ കാരണം കഴിഞ്ഞ രണ്ട് വർഷമായി ഈ ചടങ്ങ് നടന്നിട്ടില്ല. സാധാരണ പ്രീമിയർ ലീഗ് സീസണിന്റെ അവസാന ആഴ്ചയിലാണ് ഈ പരുപാടി നടത്തുക. ഈ വർഷത്തെ ഏറ്റവും മികച്ച യുണൈറ്റഡ് താരത്തെ കണ്ടെത്താന് വേണ്ടി യുണൈറ്റഡ് ഓൺലൈൻ പോൾ നിശ്ചയിച്ചിട്ടുണ്ട്.

നിലവിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് ഏറ്റവും മികച്ച അണ്ടർ -23 താരത്തെ യുണൈറ്റഡ് തെരെഞ്ഞെടുത്തു കഴിഞ്ഞു.സ്പാനിഷ് താരം അൽവരോ ഫെർനാട്സാണ് പുരസ്കാരത്തിന് അർഹനായത്.കഴിഞ്ഞ സീസണിൽ ഈ പുരസ്കാരത്തിന് അർഹനായത് ട്യൂണിഷ്യ താരം ഹാനിബാൽ മേജ്രിയായിരുന്നു.

കഴിഞ്ഞ സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരം ബ്രൂണോ ഫെർനാട്സായിരുന്നു. ഈ സീസണിൽ ഈ പുരസ്കാരം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപെടുന്നത് ക്രിസ്ത്യാനോ റൊണാൾഡോക്കാണ്. രണ്ടാം സ്ഥാനത്ത് ഡേവിഡ് ഡി ഗിയയും.

വി പി സുഹൈർ ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയേക്കില്ല..

ലൂണയുടെ പിൻഗാമിയും ബ്ലാസ്റ്റേഴ്‌സിലേക്ക് ഇനി പൊളിക്കും… KBFC kerala blasters transfer isl updates