in , ,

മാഞ്ചേസ്റ്റർ യുണൈറ്റഡിൽ കരാർ നീട്ടാനൊരുങ്ങി സൂപ്പർ താരം..

2020 ജനുവരിയിലാണ് താരം മാഞ്ചേസ്റ്റർ യുണൈറ്റഡിലെത്തിയത്.നിലവിൽ 2025 വരെ താരത്തിന് ക്ലബ്ബിൽ കരാറുണ്ട്.അഞ്ചു വർഷത്തേക്ക് കൂടിയുള്ള കരാറാണ് നിലവിൽ ബ്രൂണോക്ക് മുന്നിൽ യുണൈറ്റഡ് ഓഫർ ചെയ്തിട്ടുള്ളത്. മാഞ്ചേസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച 117 മത്സരങ്ങളിൽ 49 ഗോളും 39 അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

മാഞ്ചേസ്റ്റർ യുണൈറ്റഡിൽ കരാർ നീട്ടാനൊരുങ്ങി പോർച്ചുഗൽ സൂപ്പർ താരം ബ്രൂണോ ഫെർനാണ്ട്‌സ്. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റോമാനോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

കഴിഞ്ഞ മാസങ്ങളിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് ബ്രൂണോയുമായിയുള്ള കരാർ നീട്ടാൻ ശ്രമിച്ചുവെങ്കിലും ബ്രൂണോ ഓഫർ നിരസിക്കുകയാണ് ഉണ്ടായത്.എന്നാൽ കഴിഞ്ഞ ആഴ്ച യുണൈറ്റഡ് മറ്റൊരു ഓഫർ ബ്രൂണോക്ക് മുന്നിൽ വെച്ചപ്പോൾ അദ്ദേഹം അത് സ്വീകരിച്ചുവെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

2020 ജനുവരിയിലാണ് താരം മാഞ്ചേസ്റ്റർ യുണൈറ്റഡിലെത്തിയത്.നിലവിൽ 2025 വരെ താരത്തിന് ക്ലബ്ബിൽ കരാറുണ്ട്.അഞ്ചു വർഷത്തേക്ക് കൂടിയുള്ള കരാറാണ് നിലവിൽ ബ്രൂണോക്ക് മുന്നിൽ യുണൈറ്റഡ് ഓഫർ ചെയ്തിട്ടുള്ളത്.

മാഞ്ചേസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച 117 മത്സരങ്ങളിൽ 49 ഗോളും 39 അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

വിജയകുതിപ് തുടർന്ന് ബ്രസീൽ, ഖത്തറിൻ ടിക്കറ്റ് എടുത്ത് ഉറുഗ്വായ്

ധോണി തനിക്ക് എന്നും പ്രിയപെട്ടവനാണെന്ന് രവീന്ദ്ര ജഡേജ..