in , ,

മാഞ്ചെസ്റ്റെർ യുണൈറ്റഡ് എന്ന ക്ലബ്ബിനെ ഇപ്പോഴും താങ്ങി നിർത്തുന്നത് ഭൂതകാല പ്രതാപങ്ങൾ മാത്രല്ല എന്ന് തെളിയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യം ആണ്………

മുൻകാലങ്ങളിൽ യുണൈറ്റഡ് താരങ്ങൾ കളിക്കളത്തിൽ കാട്ടി തന്ന വീറും വാശിയും തിരിച്ചു പിടിക്കാൻ വരാനിരിക്കുന്ന പുതിയ മാനെജെർക്കും നിലവിലെ മാനെജെറും ഭാവി Director of Footballer ആയ റാൽഫ് റാഗ്‌നിക്കിനും അടുത്ത സീസണെങ്ങിലും കഴിയട്ടെ.

Ragnuick vs United

ലോകത്തിലെ തന്നെ ഏറ്റവും ആകർഷകമായ ക്ലബ്ബുകളിൽ ഒന്നാണ് മാഞ്ചെസ്റ്റെർ യുണൈറ്റഡ് എന്നത് നിസംശയം. ഏതൊരു ഫുട്‍ബോൾ ആരാധകന്റെയും നാവിൻ തുമ്പത്തു ആദ്യം വരുന്ന പേരും മാഞ്ചെസ്റ്റെർ യുണൈറ്റഡും ചുവന്ന ചെകുത്താനും ഒക്കെ തന്നെയാകും. ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ പോരാട്ടവീര്യത്തിന്റെ ഉയർത്തെഴുനെൽപ്പിന്റെ ത്യാഗോജ്വലമായ കഥകൾ പറയാനുണ്ടാകും മാഞ്ചെസ്റ്റെർ യുണൈറ്റഡു എന്ന ആബാലവൃദ്ധം ആരാധക കൂടായ്മയും നെഞ്ചേറ്റുന്ന കാൽപ്പന്തു ലോകത്തെ മായിക ബ്രാൻഡിന്.

Ragnuick vs United

എന്നാൽ സർ അലക്സ് ഫെർഗുസൻറെ നീണ്ട മാനേജർ കരിയറിന് ആദ്യം കുറിച്ച ശേഷം ആ പഴയ പകിട്ടിനൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല എന്നത് ഒരു അപ്രിയ സത്യമാണ്. ലൂയി വാൻ ഗാൽ, ഡേവിഡ് മോയ്സ്, ജോസെ മൗറിഞ്ഞോ എന്നിങ്ങനെ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും വെന്നിക്കൊടി പാറിച്ച മാനേജർ മാർ വന്നിട്ടും യുണൈറ്റഡിന്റെ സ്വത്വം വീണ്ടെടുക്കാനും ചാമ്പ്യൻസ് ലീഗിൽ മേധാവിത്യം ഉറപ്പിക്കാനോ കഴിയാതെ പോയി.ഇതിനിടയിൽ പല പല സൂപ്പർ താരങ്ങളും യുണൈറ്റഡ് ജേഴ്സി അണിഞ്ഞെങ്കിലും അവരിൽ പലരും തങ്ങളുടെ മുൻ ക്ലബ്ബുകളിലെ നിഴൽ മാത്രമായി ഒതുങ്ങി. ഒടുവിൽ ഒലെ ഗുണ്ണാർ സോൽചെയർ വന്നപ്പോൾ പ്രീമിയർ ലീഗിൽ ടോപ് 4 ഇൽ സ്ഥിര പ്രതിഷ്ട നേടിയെങ്കിലും, ഒരു ചാമ്പ്യൻ ടീമിന് വേണ്ട ഗുണഗണങ്ങൾ അപ്പോഴും അകന്നു നിന്നു. ഒടുവിലായി പ്രതീക്ഷകൾക്ക് ആക്കം കൂട്ടി ഗഗൻ പ്രെസ്സിങ്ങിന്റെ ഉപഞ്ജ്യാതാവു റാൽഫ് റാഗ്‌നിക്കിനെ തന്നെ യുണൈറ്റഡ് ബോർഡ് താത്കാലിക കൊച്ചിന്റെ കുപ്പായം ഏൽപ്പിച്ചു. ഒരു Complete ചേഞ്ച് പ്രതീക്ഷകൾ തരുന്നതായിരുന്നു പുള്ളിയുടെ ഓരോ പ്രസ് മീറ്റിങ്ങുകളും മത്സരത്തോടുള്ള കാഴ്ചപ്പാടും. ഓരോ മത്സരത്തെയും എതിരാളികളെയും കൃത്യമായി പഠിച്ചു മനസിലാക്കി റാൽഫ് തന്ത്രങ്ങൾ മെനയുന്നുണ്ടെകിലും ഒന്നും പ്രാവർത്തിക മണ്ഡലത്തിൽ പൂർണതോതിൽ വിജയം കണ്ടില്ല എന്നത് പകൽ പോലെ വ്യക്തം. അത് പ്ലയേഴ്‌സിന്റെ മെന്റാലിറ്റി പ്രശ്നം ആണോ അതോ പുതിയ മാനേജരുടെ ഹൈ പ്രെസ്സിങ് ശൈലി 90മിനുട്ടും പ്രാപ്തമാക്കാൻ പറ്റാത്തതിന്റെ പ്രശ്നം ആണോ എന്നതിൽ ഇപ്പോഴും സംശയം ബാക്കി ആണ്. കഴിഞ്ഞ മത്സരത്തിൽ ആവശ്യത്തിൽ അതികം ചാൻസ് കിട്ടിയിട്ടും ഗോൾ നേടാൻ പറ്റാത്ത മുന്നേറ്റനിര വിമർശനങ്ങൾക്ക് അർഹരാണ്.
വല്യ സ്‌ക്വാഡ് ഡെപ്ത് ഉള്ളത് കൊണ്ട് പ്ലെയിങ് ടൈം കിട്ടാത്ത താരങ്ങൾ നിരാശരാകും എന്നത് തീർച്ചയാണ്. അവർക്കും കൂടി പ്ലെയിങ് ടൈം കൊടുക്കാൻ മാനേജർ ഒരു പരിധിവരെ സ്‌ക്വാഡ് റൊട്ടേഷൻ അവലംബിക്കുന്നത് പ്ലെയിങ് ടൈം കുറഞ്ഞു എന്ന് പരാതി പറയുന്ന താരങ്ങൾക്കും ഗുണം ചെയ്യും.

പക്ഷെ ഈ അഡ്ജസ്റ്റൻഡന്റ് ഒക്കെ വെച്ച് ലോകത്തിലെ തന്നെ Most Competitive ലീഗായ പ്രീമിയർ ലീഗ് കിരീടം വർഷങ്ങൾക്കിപ്പുറം ഒന്ന് കൂടെ ഓൾഡ് ട്രാഫൊർഡിലെ ട്രോഫി മ്യൂസിയം കയറണമെങ്കിൽ ഒരു വൻ അഴിഞ്ഞു പണി തന്നെ ടീമിൽ കൊണ്ട് വരണം. Summer ട്രാൻസ്ഫെറിൽ നിലവിലുന്ന ടീമിനെ ഉടച്ചു വാർത്തു ഒരു പുതിയ ടീമിനെ കൊണ്ട് വരത്തെടുത്തോളം കാലം പഴയ വീഞ്ഞ് പഴയ കുപ്പിയിൽ തന്നെ എന്ന് പറയും പോലെ ഗതകാല സ്മരണകൾ മാത്രമേ ഓരോ യുണൈറ്റഡ് ആരാധകനും ബാക്കിയാകു. മുൻകാലങ്ങളിൽ യുണൈറ്റഡ് താരങ്ങൾ കളിക്കളത്തിൽ കാട്ടി തന്ന വീറും വാശിയും തിരിച്ചു പിടിക്കാൻ വരാനിരിക്കുന്ന പുതിയ മാനെജെർക്കും നിലവിലെ മാനെജെറും ഭാവി Director of Footballer ആയ റാൽഫ് റാഗ്‌നിക്കിനും അടുത്ത സീസണെങ്ങിലും കഴിയട്ടെ.

സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ചു, മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ടീമിൽ…

ഷെയിൻ വോണ് മരണപെട്ടു…