in , ,

LOVELOVE AngryAngry LOLLOL

സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ചു, മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ടീമിൽ…

സുനിൽ ചേത്രി, പ്രണോയി ഹൽഡർ,ഗുർപ്രീത് സിംഗ്, ബ്രാൻഡൺ ഫെർനാട്സ് തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.മാർച്ച്‌ 23 ന്നും 26 ന്നും ഇന്ത്യയുടെ മത്സരങ്ങൾ. ബഹ്റൈൻ 23 ന്നും ബെലറസ് 26 ന്നും ഇന്ത്യയെ നേരിടും.

സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങളും മൂന്നു മലയാളി താരങ്ങളും ടീമിൽ ഇടംപിടിച്ചു.38 പേർ അടങ്ങിയ സാധ്യത ടീമിനെയാണ് പ്രഖ്യാപിച്ചത്.

ഈ മാസം ബഹ്‌റൈനും ബെലറസിനും എതിരെയാണ് ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾ .38 പേർ അടങ്ങിയ സാധ്യത ലിസ്റ്റിലാണ് ഇപ്പോൾ 3 മലയാളി താരങ്ങളും മൂന്നു കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഇടപിടിച്ചത്.അന്തിമ ടീമിലേക്കുള്ള താരങ്ങളെ ഈ ടീമിൽ നിന്ന് തെരെഞ്ഞെടുക്കും.

Prabhsukhan Singh Gill

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദും, ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായ ഡിഫെൻസീവ് മിഡ് ഫീൽഡർ ജീക്സൺ സിങ്ങും, ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ കണ്ടെത്തലായ ഗോൾ കീപ്പർ പ്രഭുസുഭൻ ഗില്ലും ഇടംപിടിച്ചു.

സഹലിന് പുറമെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റടിന്റെ സ്ട്രൈക്കർ വി പി സുഹൈറും ബംഗളുരു എഫ് സി യും ആഷിഖ് കുരുണിയനുമാണ് ടീമിൽ ഇടപ്പിടിച്ച മറ്റ് മലയാളികൾ.

ബ്ലാസ്റ്റേഴ്‌സിന്റെ ഹോർമിപമിനും പൂട്ടിയക്കും ഇന്ത്യൻ ടീമിലേക്ക് ഇടം ലഭിക്കുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. ഐ എസ് ലിൽ മികച്ച പ്രകടനം നടത്തുന്ന ബംഗളുരു എഫ് സി യുടെ റോഷൻ സിൽവക്കും ടീമിൽ സ്ഥാനം ലഭിച്ചു.

സുനിൽ ചേത്രി, പ്രണോയി ഹൽഡർ,ഗുർപ്രീത് സിംഗ്, ബ്രാൻഡൺ ഫെർനാട്സ് തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.മാർച്ച്‌ 23 ന്നും 26 ന്നും ഇന്ത്യയുടെ മത്സരങ്ങൾ. ബഹ്റൈൻ 23 ന്നും ബെലറസ് 26 ന്നും ഇന്ത്യയെ നേരിടും.

99 ആം നമ്പർ ജേഴ്സി അനശ്വരമാക്കിയ സ്പാനിഷ് മാന്ത്രികൻ.

മാഞ്ചെസ്റ്റെർ യുണൈറ്റഡ് എന്ന ക്ലബ്ബിനെ ഇപ്പോഴും താങ്ങി നിർത്തുന്നത് ഭൂതകാല പ്രതാപങ്ങൾ മാത്രല്ല എന്ന് തെളിയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യം ആണ്………