in , ,

LOVELOVE

99 ആം നമ്പർ ജേഴ്സി അനശ്വരമാക്കിയ സ്പാനിഷ് മാന്ത്രികൻ.

ഇനി അയാൾക്ക് വേണ്ടതു ഐ എസ് ൽ എന്നാ ആ കനക കിരീടം തന്നെയാണ്. ഒരു മഞ്ഞപ്പട ആരാധകർക്ക് ഒപ്പം അയാൾ ആ കിരീടം ചുംബിക്കുന്നത് കാണാൻ ഞാനും കാത്തിരിക്കുന്നു.

കളിക്കളത്തിലെ മാന്ത്രിക ചുവടുകളിൽ അവനിൽ ഞങ്ങൾ ക്രിസ്ത്യാനോ റൊണാൾഡോയെ കണ്ടിരുന്നു. അവൻ അടിക്കുന്ന ഓരോ ലോങ് റേഞ്ച് ഗോളുകളിലും ഞങ്ങൾ ഒരു റൂണിയെ അവനിൽ കണ്ടിരുന്നു. ഞങ്ങളുടെ റൊണാൾഡോയും റൂണിയും ഒക്കെ അവൻ തന്നെയായിരുന്നു.99 ആം നമ്പർ ജേഴ്സിയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇടനെഞ്ചിൽ സ്ഥാനപ്പിടിച്ച ഒരേ ഒരു അൽവരോ വാസ്ക്‌സ്.

2021 ഓഗസ്റ്റ് 31 ന്ന് സ്പോർട്ടിങ് ഗിജോണിൽ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്ക് അൽവരോ എത്തുമ്പോൾ മഞ്ഞപ്പട ആരാധകർക്ക് അമിത പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല. പേര് കേട്ട പല വമ്പന്മാർ വന്നു ഒന്നുമല്ലാതെ പോയ ഒരുപാട് വിദേശ താരങ്ങളെ കണ്ടതു കൊണ്ട് ആവണം ആരാധകർക്ക് അയാളിൽ വിശ്വാസമില്ലാതെ പോയത്.

ആദ്യത്തെ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഫോം കണ്ടെത്താൻ ബുദ്ധുമുട്ടിയപ്പോൾ അൽവരോയും ക്രൂശിതനയായി. പക്ഷെ കാറ്റലോനിയ തെരുവുകളിൽ ജനിച്ചു സാക്ഷാൽ ലയണൽ മെസ്സിയുടെ ബാർസക്കെതിരെ വരെ ഗോൾ അടിച്ചു കൂട്ടിയ വാസ്ക്‌സ് വിട്ടു കൊടുക്കാൻ ഒരുക്കമായിരുന്നില്ല.

ഒഡിഷക്കെതിരെ അയാൾ തുടങ്ങി വെച്ച ഗോൾ വേട്ട ഇന്നും അവസാനിച്ചിട്ടില്ല.മുംബൈ സിറ്റി എഫ് സി ക്കെതിരെ ആദ്യ ലെഗിൽ അയാൾ തൊടുത്ത ആ വോളി ഓർക്കുന്നില്ലേ. നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെ 59 വാര അകലയിൽ നിന്ന് അയാൾ തൊടുത്തു വിട്ട മറ്റൊരു ലോങ് റേഞ്ച് ഗോൾ ഓർമയില്ലേ. ഇന്നലെകളിൽ മുംബൈ സിറ്റി എഫ് സി യുടെ ഹൃദയത്തിലേക്ക് അയാൾ അടിച്ചു കേറ്റിയ ആ രണ്ട് ഗോളുകൾ ഓർമയില്ലേ . എങ്ങനെ മറക്കാൻ കഴിയുമല്ലേ.

ഗോൾ അടിച്ചും അടിപ്പിച്ചു മുന്നേറുന്ന ലൂണക്ക് ഒപ്പം,മധ്യനിര താരങ്ങൾ എത്തിച്ചു നൽകുന്ന പന്തുകളെ നെയ്‌ലോൺ വലയെ ചുംബിക്കാൻ തിരിച്ചു വിടുന്ന ഡയസിൻ ഒപ്പം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു മുന്നേറ്റ നിര സൃഷ്ടിക്കുന്നതിൽ ചുക്കാൻ പിടിക്കാൻ വാസ്ക്‌സിന് സാധിച്ചു.

ഇന്ന് ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകരും തലയെടുപോടെ പറയുന്ന ഒന്നുണ്ട്. മാഞ്ചേസ്റ്റർ യുണൈറ്റഡിന് റൊണാൾഡോ റൂണി ടെവസ് ത്രയം പോലെ ബാർസലോനക്ക് എം എസ് എൻ ത്രയം പോലെ ഇന്ന് ഞങ്ങളക്കും ഉണ്ട് ഒരു ത്രയം. ലൂണ ഡയസ് അലവരോ എന്നാ ത്രയം.

വർഷങ്ങൾക്ക് ശേഷം പുതു തലമുറയോട് ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രം പറഞ്ഞു കൊടുക്കുമ്പോൾ അതിൽ അൽവരോ വാസ്ക്‌സ് എന്നാ അദ്ധ്യായം ഒരു ഇതിഹാസമേനി ചമഞ്ഞു ചരിത്രത്തിന്റെ ഏടുകളിൽ തിലകമറ്റാതെ തന്നെ കിടക്കുന്നണ്ടാവും.

ഇനി അയാൾക്ക് വേണ്ടതു ഐ എസ് ൽ എന്നാ ആ കനക കിരീടം തന്നെയാണ്. ഒരു മഞ്ഞപ്പട ആരാധകർക്ക് ഒപ്പം അയാൾ ആ കിരീടം ചുംബിക്കുന്നത് കാണാൻ ഞാനും കാത്തിരിക്കുന്നു. അയാൾക്ക് അത് കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ടു നിർത്തുന്നു.

ഒരു പോയിന്റ് അകലെ സെമി..

സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ചു, മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ടീമിൽ…