in

LOVELOVE

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ബ്ലൂസിനെ പിടിച്ചു കെട്ടി ചെകുത്താൻമ്മാർ…

ഒലെയുടെ മാഞ്ചെസ്റ്റെർ യുണൈറ്റഡിൽ നിന്നും റാൽഫ് റാഗ്‌നിക്കിന്റെ പുത്തൻ യൂണൈറ്റഡിലേക്കുള്ള ചുവട് മാറ്റത്തിന്റെ സൂചനകൾ തരുന്നതായിരുന്നു ഇന്നത്തെ മത്സരം. മത്സരത്തിന്റെ ആദ്യ മിനുട്ടു മുതൽ യുണൈറ്റഡ് ബോക്സിലേക്ക് ഇരച്ചു കയറിയ ചെൽസി മുന്നേറ്റ നിറയെ പിടിച്ചു കെട്ടുന്ന കാഴ്ച കൂടിയായപ്പോൾ യുണൈറ്റഡു താരങ്ങൾ പ്രതീക്ഷ നൽകുന്ന പ്രകടനം തന്നെ ആയിരുന്നു പുറത്തെടുത്തത്.

Manchester United vs Chelsea

പ്രീമിയർ ലീഗിന്റെ തലപ്പത്തുള്ള ചെൽസിയുമായി ഏറ്റുമുട്ടാൻ സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ ബൂട്ട് കെട്ടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തെറിയുന്ന കാഴ്ചയാണ് ഏവരും പ്രതീക്ഷിച്ചതു. എന്നാൽ സ്റ്റാർട്ടിങ് ഇലവനിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്തി മൈക്കിൾ കാരിക്ക് ആദ്യം തന്നെ മൈക്കിൾ കാരിക്ക് ആദ്യം തന്നെ ഞെട്ടിച്ചു. ശൈലി മാറ്റത്തിലേക്കുള്ള ആദ്യ സൂചന നൽകി ഞെട്ടിച്ചു.

മത്സരത്തിന്റെ ആദ്യ മിനുട്ടു മുതൽ യുണൈറ്റഡ് ബോക്സിലേക്ക് ഇരച്ചു കയറിയ ചെൽസി മുന്നേറ്റ നിറയെ പിടിച്ചു കെട്ടുന്ന കാഴ്ച കൂടിയായപ്പോൾ, യുണൈറ്റഡു താരങ്ങൾ പ്രതീക്ഷ നൽകുന്ന പ്രകടനം തന്നെ ആയിരുന്നു പുറത്തെടുത്തത്.

Manchester United vs Chelsea

ഡേവിഡ് ഡി ഗയയുടെ തന്റെ അപാര ഫോം തുടർന്നപ്പോൾ ചെൽസിയുടെ പല ശ്രമങ്ങളും വിഫലമായി. വലതു വിങ്ങിൽ തകർത്തു കളിച്ച വാൻ ബിസാക്കയുടെ നീക്കങ്ങളും പ്രതിരോധത്തിലെ മികവും ചെൽസി നിരയുടെ തല വേദനയായി.

ആദ്യ പകുതിയിൽ ഗോൾ രഹിത സമനില ക്കു പിരിഞ്ഞെങ്കിലും, രണ്ടാം പകുതിയുടെ 50ആം മിനുട്ടിൽ ചെൽസി താരം ജോർജിനോയുടെ പിഴവിൽ നിന്നും സാഞ്ചോ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്തി യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാൽ ഗോൾ ആഘോഷത്തിന് അധികം ആയുസുണ്ടായില്ല 69ആം മിനുട്ടിൽ വാൻ ബിസാക്ക തിയാഗോ സിൽവയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ചെൽസി മത്സരത്തിലേക്ക് തിരിച്ചു വന്നു.

അവസരങ്ങൾ പലതും പിന്നിയിടും ലഭിച്ചെങ്കിലും ഇരു ടീമുകൾക്കും ലക്ഷ്യം ഭേദിക്കാൻ ആയില്ല. ഒലെയുടെ മാഞ്ചെസ്റ്റെർ യുണൈറ്റഡിൽ നിന്നും റാൽഫ് റാഗ്‌നിക്കിന്റെ പുത്തൻ യൂണൈറ്റഡിലേക്കുള്ള ചുവട് മാറ്റത്തിന്റെ സൂചനകൾ തരുന്നതായിരുന്നു ഇന്നത്തെ മത്സരം.

നെയ്മറിന്റെ പരുക്ക് അതീവഗുരുതരം, സാധാരണ സംഭവിക്കുന്ന സമാന പരിക്കുകളേക്കാൾ വളരെ സങ്കീർണമാണ് നിലവിലെ സ്ഥിതി…

ബ്ലാസ്റ്റേഴ്സിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പരിശീലകൻ ഷട്ടോറി…