ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ നിരവധി ആരാധകരെ സൃഷ്ടിച്ച ചുരുക്കം ചില പരിശീലകരിൽ ഒരാളാണ് eelco schattorie. കഴിഞ്ഞുപോയ സീസണിന് മുന്നത്തെ സീസണിൽ താരതമ്യേന മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യെ കൊണ്ട് പുറത്തെടുപ്പിക്കാൻ ഈ പരിശീലകന് കഴിഞ്ഞിരുന്നു.
പ്രീസീസൺ പോലെ മതിയായ തയ്യാറെടുപ്പുകൾ ഒന്നും നടത്തുവാൻ അദ്ദേഹത്തിന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ അധികം സമയം ലഭിച്ചിരുന്നില്ല. എന്നിട്ടും തനിക്ക് കിട്ടിയ ചുരുങ്ങിയ സമയം കൊണ്ട് ലഭ്യമായ കളിക്കാരെ ഉപയോഗിച്ച് താരതമ്യേന മോശമല്ലാത്ത ഒരു പ്രകടനം തന്നെ ടീമിൽ നിന്നും പുറത്തെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

അദ്ദേഹത്തിൻറെ പ്രകടനത്തിൽ ആരാധകർ സംതൃപ്തനായിരുന്നു എന്നിട്ടും മാനേജ്മെൻറ് തൊട്ടടുത്ത സീസണിൽ അദ്ദേഹത്തെ പുറത്താക്കി വണ്ടർ വിക്കുന്ന എന്ന് വിളിപ്പേരുള്ള സ്പാനിഷ് പരിശീലകനെ രംഗത്തിറക്കി. എന്നാൽ തീർത്തും നിരാശപ്പെടുത്തുന്ന ഫലമായിരുന്നു അയാളുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ഈ സീസണിലേക്ക് വരുമ്പോഴും കാര്യങ്ങൾ ഏതാണ്ട് അതു പോലെയൊക്കെ തന്നെയാണ്. മറ്റാർക്കും കിട്ടാത്ത സൗകര്യങ്ങളും പരിഗണനകളും ലഭിച്ച നിലവിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പരിശീലകനു മൂന്ന് മത്സരങ്ങൾ കഴിയുമ്പോഴും ടീമിന് ആവശ്യമുള്ള ഒന്നും നൽകുവാൻ കഴിഞ്ഞിട്ടില്ല. അതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ ഷട്ടോറിയെ ചൊടിപ്പിക്കുന്നത്.
ഒൻപതു പ്രീസീസൺ മത്സരങ്ങൾ ലഭിച്ചിട്ടും മൂന്നു മത്സരങ്ങളിലും ഒരു വിന്നിങ് കോമ്പിനേഷൻ കണ്ടെത്തി ഒരു സ്ഥിരം ഇലവനെ കണ്ടെത്താൻ പരിശീലകന് കഴിഞ്ഞിട്ടില്ല. അത് മാത്രവുമല്ല ക്രിയാത്മകമായ നീക്കങ്ങളൊന്നും കളിക്കളത്തിൽ കാണുവാൻ കഴിയുന്നില്ല, ഇത് വളരെ മോശം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതുകൂടാതെ ചരിത്രത്തിലാദ്യമായി മോഹൻബഗാനെ രണ്ടുതവണ തോൽപ്പിക്കുകയും ബംഗളൂരു എഫ് സിക്കെതിരെ ആദ്യമായി വിജയം നേടുകയും ചെയ്ത തന്നെ അവർ പുറത്താക്കിയത് ഇതിനേക്കാളൊക്കെ മുകളിൽ നിൽക്കുന്ന സാഹചര്യത്തിലായിരുന്നു എന്നുകൂടി അദ്ദേഹം സൂചിപ്പിച്ചു.