ബാംഗ്ലൂർ vs കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ വ്യത്യാസമായി തോന്നിയത് ഖബ്ര , വിൻസി ഈ രണ്ട് താരങ്ങളുടെ സാന്നിധ്യമാണ് . സാധാരണ സുനിൽ ഛേത്രി ബ്ലാസ്റ്റേഴ്‌സ് നിരക്ക് എതിരെ അപകടം വിതയ്ക്കുന്നതാണ് എന്നത് ഇതുവരെയുള്ള ചരിത്രം പഠിപ്പിക്കുന്നു. എന്നാൽ ഇന്നലെ അദേഹം ചിത്രത്തിലെ ഇല്ലായിരുന്നു . അതിന് കാരണം ഖബറയാണ്. അക്ഷരാർഥത്തിൽ ചേത്രിയെ ഇന്നലെ ഖബ്ര പോക്കറ്റിൽ ഇട്ടുകൊണ്ട് നടക്കുകയായിരുന്നു
ഇന്നലെ വിദേശ താരങ്ങൾ ഇല്ലാത്തിടത്ത് വരെ ഖബറ എത്തി. പിന്നെ അവസാന ഘട്ടത്തിൽ വിങ്ങുകൾ വഴിയുള്ള ആക്രമണത്തിന് അദ്ദേത്തിന്റെ ഭാഗത്ത് നിന്നു നല്ല ഒരു സപ്പോർട്ട് വന്നു. പിന്നെ വിൻസി ഉള്ളതു വരെ ആഷിഖ് മുന്നോട്ട് കയറി വരാൻ മടിച്ചു എന്നത് എടുത്തു പറയേണ്ട ഘടകം തന്നെയാണ്.
ഇനി നമ്മുടെ വിദേശ താരങ്ങൾ (CB ഒഴികെ) ഇന്ന് ശരിക്കും ഇന്ത്യൻ താരങ്ങളേക്കാൾ മോശമായി തോന്നി . പലരും പറയുന്നു പന്ത് കിട്ടിയില്ല എന്ന്. കിട്ടിയപ്പോൾ അവർ എപ്പോഴെങ്കിലും പോസ്റ്റിൽ അപകടമുണ്ടാക്കിയോ എന്നത് ചോദ്യചിഹ്നമായി ശേഷിക്കുന്നു. അൽവാരോ ശരിയ്ക്കും ഇന്നലെ ഫോർവേഡ് ഡ്യുട്ടി തന്നെയല്ലേ എന്നുവരെ സംശയിക്കണം ആയിരുന്നു.
സഹൽ പാസ് നൽകിയപ്പോൾ വിൻസിയാണ് ഗോളടിക്കാൻ എത്തിയത് .
പിന്നെ ലൂണയുടെ കാര്യം നന്നായി കഷ്ടപ്പെടുന്നുണ്ട് . പക്ഷേ ഷോട്ട് പായിക്കാനോ , ബോക്സിനുള്ളിൽ ഗോളടിപ്പിക്കാനുള്ള ഒരു പാസ്പോലും കണ്ടില്ല . പിന്നെ ഒരു ഫ്രീ കിക്കും, കോർണർ കിക്കും ഒന്നും നിലവാരം ഇല്ല .
ഡയസിനും പന്ത് നിയന്ത്രിക്കാൻ കഴിയുന്നില്ല . മറ്റു ടീമുകളിലൊക്കെ വിദേശ താരങ്ങൾ അർധാവസരങ്ങൾ പോലും ഗോളാക്കുന്നിടത്താണ് ഇവിടെ ഇങ്ങനെ .
രണ്ട് വിദേശ CB കളും മികച്ച് നിന്നു. പിന്നെ ജസ്സൽ വളരെ മോശം കളിയാണ് ഇന്നലെ കളിച്ചത് . പലപ്പോഴും ഉദാന്ത ബോക്സിലേക്ക് വരട്ടെ കൂടെയുള്ളവർ ക്ലിയർ ചെയ്യും എന്ന മനോഭാവം .പിന്നെ ജിക്സൻ, പ്യൂയറ്റിയഒക്കെ അവരെ തന്നെ മറന്ന കളി . ചുരുക്കത്തിൽ പറഞ്ഞാൽ ബ്ലാസ് റ്റേഴ്സ് പഴയ ബ്ലാസ്റ്റേഴ്സ് തന്നെ .യാതൊരു ദിശാബോധവും ഇല്ല.