in , ,

LOVELOVE AngryAngry

കിലിയൻ എമ്പാപ്പേ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ റയലിലെത്തും..

മുന്നേറ്റ നിര താരങ്ങളിൽ ഒരാളാണ് എമ്പാപ്പേ. ലീഗ് ഒണിൽ പി എസ് ജി യുടെ കിരീട ധാരണത്തിന് ചുക്കാൻ പിടിച്ച താരമാണ് അദ്ദേഹം. ബെൻസിമയും വിനിഷ്യസും അടങ്ങുന്ന മുന്നേറ്റ നിരയിലേക്ക് എമ്പാപ്പേ കൂടി വരുന്നതോടെ

Florentino Perez hints deal to Kylian Mbappe is ALREADY DONE [Mail Onlinesport]

ഇന്നലെയാണ് റയൽ മാഡ്രിഡ്‌ തങ്ങളുടെ മുപ്പതിനാലാമത്തെ ലാ ലീഗ കിരീടം സ്വന്തമാക്കിയത്.കരിം ബെൻസിമയുടെ വിനിഷ്യസിന്റെയും ഗോളടി മികവിലായിരുന്നു റയലിന്റെ കിരീടം ധാരണം.. ഇന്നലെ ലാ ലീഗ കിരീടം നേടിയതിന് ശേഷം എമ്പാപ്പേ റയലിലേക്കെത്തുമെന്ന വ്യക്തമായ സൂചനകൾ നൽകിയിരിക്കുകയാണ് റയൽ പ്രസിഡന്റ്‌.

മത്സരം ശേഷം പേരെസ് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.ആരാധകർ എമ്പാപ്പേ വരുന്നതിനെ പറ്റി സ്വപ്നം കാണുന്നുണ്ട്‌.എങ്കിൽ ഞാൻ അങ്ങനെ ഒരു സ്വപ്നം കാണുന്നില്ല.പക്ഷെ ഇത് സത്യമാകും. അടുത്ത സീസണിലേക്കുള്ള ടീമിനെ ഞങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നമുക്ക് അത് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ റയൽ മാഡ്രിഡ്‌ പരിശീലകൻ കാർലോ അഞ്ചെലോട്ടി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.ഈ ക്ലബ്ബിൽ ഞങ്ങളുടെ പ്രസിഡന്റ്‌ ഇപ്പോൾ തന്നെ ഞങ്ങളുടെ ഭാവി എഴുതി കഴിഞ്ഞിരിക്കുന്നു. പേരെസിന്റെയും അഞ്ചെല്ലോട്ടിയുടെയും വാക്കുകൾ എമ്പാപ്പേ റയലിലേക്കെത്തുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങളിൽ ഒരാളാണ് എമ്പാപ്പേ. ലീഗ് ഒണിൽ പി എസ് ജി യുടെ കിരീട ധാരണത്തിന് ചുക്കാൻ പിടിച്ച താരമാണ് അദ്ദേഹം. ബെൻസിമയും വിനിഷ്യസും അടങ്ങുന്ന മുന്നേറ്റ നിരയിലേക്ക് എമ്പാപ്പേ കൂടി വരുന്നതോടെ യൂറോപ്പിനെ വിറപ്പിച്ച കഴിഞ്ഞ പതിറ്റാണ്ട് തന്നെയാണ് റയൽ സ്വപ്നം കാണുന്നത്

ജാപ്പനീസ് സൂപ്പർ താരം ISL ക്ലബ്ബിലേക്ക്

തനിക്ക് ഐ എസ് എൽ കളിക്കണമെന്ന് ജെസിൻ..