in

സൂപ്പർ താരങ്ങളുടെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്തുവിട്ട് PSG….

PSG Stars

പാരിസ് സെന്റ്-ജർമയിൻ സൂപ്പർ താരങ്ങളായ മാർക്കോ വെറാറ്റി, കൈലിയൻ എംബാപ്പെ, ലിയാൻഡ്രോ പരേഡെസ്, സെർജിയോ റാമോസ് എന്നിവരെ സംബന്ധിച്ച് ഒക്ടോബർ 26-നു PSG ഒഫീഷ്യൽ ആയി ഒരു അപ്‌ഡേറ്റ് നൽകിയിട്ടുണ്ട് .

– കഴിഞ്ഞ മത്സരത്തിൽ ഉണ്ടായ ആഘാതത്തെത്തുടർന്ന്, മാർക്കോ വെറാട്ടി ഇടത് ഇടുപ്പിലെ പേശികൾക്ക് ആഴത്തിലുള്ള പരിക്കുമൂലം കഷ്ടപ്പെടുന്നുണ്ട് . താരം 4 ആഴ്ചകളോളം പുറത്തിരിക്കേണ്ടിവരും. RB ലീപ്സിഗിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരമടക്കം പ്രധാനപ്പെട്ട മത്സരങ്ങളിൽ PSG ക്ക് തങ്ങളുടെ ഇറ്റാലിയൻ മധ്യനിര താരമായ വെറാട്ടിയുടെ സേവനം ലഭ്യമാകില്ല.

Medical report of PSG Stars

– കൈലിയൻ എംബാപ്പെക്ക് ഒ ഇഎൻടി ഇൻഫക്ഷൻ ഉണ്ട് . 48 മണിക്കൂറിനുള്ളിൽ ഇതിന്റെ ഫലം അറിയാൻ കഴിഞ്ഞേക്കും .

– സെർജിയോ റാമോസിന്റെ കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള പ്രോഗ്രാമിന്റെ ശ്രമങ്ങൾ വളരെ നന്നായി പുരോഗമിക്കുന്നു. ടീമിനൊപ്പമുള്ള പരിശീലനവും മറ്റുമെല്ലാം അടുത്ത ആഴ്‌ചയിൽ പരിഗണിച്ചേക്കാം.

– മെഡിക്കൽ സ്റ്റാഫിന്റെ പ്രതീക്ഷകൾക്ക് അനുസൃതമായി ലിയാൻഡ്രോ പരേഡസിന്റെ ഇടത് ക്വാഡ്രൈസെപ്സിന്റെ ഗ്രേഡ് 3 ലെസിയോണിന്റെ കാര്യം തൃപ്തികരമാണ്. അടുത്ത മാസത്തെ അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം മത്സരത്തിലേക്കുള്ള തിരിച്ചുവരവ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

പുതിയ ക്ലബ്‌ റാങ്കിങ് യുവേഫ പുറത്തുവിട്ടു, ആദ്യ 20-ൽ വമ്പൻ ടീമുകൾ…

നെയ്മർ പറയുന്നു: PSG സൂപ്പർ താരം’ജീനിയസ്’, സാവിക്കും ഇനിയസ്റ്റക്കുമൊപ്പം താരതമ്യം…