in

പുതിയ ക്ലബ്‌ റാങ്കിങ് യുവേഫ പുറത്തുവിട്ടു, ആദ്യ 20-ൽ വമ്പൻ ടീമുകൾ…

EPL Manchester City [MailOnline]

യുവേഫയുടെ ഏറ്റവും പുതിയ ക്ലബ്ബ് റാങ്കിംഗിൽ ടോപ് 5-ൽ ലോകത്തിലെ നമ്പർ 1 ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ “ബിഗ് സിക്‌സ്” എന്നറിയപ്പെടുന്നവരിലെ 3 പേരാണ് ഇടം നേടിയത്, നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി , ലിവർപൂൾ , നിലവിലെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ ചെൽസി എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലാണ് ഇടം നേടിയിട്ടുള്ളത് .

എങ്കിലും ഒന്നാമത് ചാമ്പ്യൻസ് ലീഗിലെ സമീപകാല വിജയത്തിന് ശേഷം 122 പോയിന്റുമായി ബയേൺ മ്യൂണിക്ക് ഒന്നാം സ്ഥാനത്താണ് . ബുണ്ടസ് ലീഗയിലെ മല്ലന്മാർ കഴിഞ്ഞ 10 സീസണുകളിൽ ഒൻപത് തവണയും യൂറോപ്പിലെ ഏറ്റവും വലിയ പോരാട്ടമായ യുവേഫ ചാമ്പ്യൻസ് ലീഗിൽ കുറഞ്ഞത് ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുന്നു, കൂടാതെ തുടർച്ചയായ ഒൻപത് സീസണുകളിലായി ബുന്ദസ്ലീഗ കിരീടങ്ങളും നേടിയിട്ടുണ്ട്.

Manchester City vs RB Leipzig [Manchester City/Twiter]

പെപ് ഗ്വാർഡിയോളയുടെ നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഇതുവരെയും വിജയിച്ചിട്ടിലെങ്കിലും പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, അതേസമയം കഴിഞ്ഞ 5 വർഷത്തിനിടെ ചാമ്പ്യൻസ് ലീഗ് വിജയം നേടിയിട്ടുള്ള ക്ലബ്ബുകളായ ലിവർപൂൾ മൂന്നാമതും ചെൽസി നാലാമതുമാണ്.

എന്നാൽ ഏറ്റവും രസകരമായ കാര്യം കറ്റാലൻ ക്ലബ്ബായ ബാഴ്സലോണ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു തവണ മാത്രമാണ് ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ എത്തിയത് . കൂടാതെ, 2019 ന് ശേഷം ലാലിഗയിൽ വിജയിച്ചിട്ടില്ലാത്തതും കണക്കിലെടുത്ത് ബാഴ്‌സലോണ അഞ്ചാം റാങ്കിലുള്ളത് കുറച്ച് വിവാദമായാണ് കണക്കാക്കുന്നത് .

എന്തായാലും ആദ്യത്തെ 20 സ്ഥാനക്കാരെ നമ്മുക്ക് ഒന്നു പരിശോധിച്ചുനോക്കാം…

Top 20 UEFA club rankings:

1. Bayern Munich

2. Manchester City

3. Liverpool

4. Chelsea

5. Barcelona

6. Paris Saint-Germain

7. Real Madrid

8. Juventus

9. Manchester United

10. Atletico Madrid

11. Sevilla

12. AS Roma

13. Tottenham

14. Arsenal

15. Porto

16. Borussia Dortmund

17. Ajax

18. Shaktar Donetsk

19. RB Leipzig

20. RB Salzburg

CR7 കളിക്കുമ്പോൾ യുവന്റസിനു സംഭവിച്ചത് യുണൈറ്റഡിൽ സംഭവിക്കുമോ ??

സൂപ്പർ താരങ്ങളുടെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്തുവിട്ട് PSG….