in

CR7 കളിക്കുമ്പോൾ യുവന്റസിനു സംഭവിച്ചത് യുണൈറ്റഡിൽ സംഭവിക്കുമോ ??

Manchester United [Sportskreeda]

പോർച്ചുഗീസ് നായകൻ , ക്രിസ്റ്റ്യാനോ റൊണാൾഡോ കായിക ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായാണ് ലോകം മുഴുവൻ കണക്കാക്കപ്പെടുന്നത് , നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ ഇതുവരെ അഞ്ച് ബാലൺ ഡി ഓർ അവാർഡുകൾ ഉൾപ്പെടെ നിരവധി പ്രൊഫഷണൽ, വ്യക്തിഗത ബഹുമതികൾ നേടിയിട്ടുണ്ട്.

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസ് വിട്ടുകൊണ്ട് 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഓൾഡ് ട്രാഫോർഡ് എന്ന ചെകുത്താൻ കോട്ടയിലേക്ക് മടങ്ങിയെത്തി . ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെയെല്ലാം വളരെയധികം സന്തോഷത്തിലാഴ്ത്തി. ഈ സീസണിൽ സാധ്യമായ എല്ലാ ട്രോഫികൾക്കും വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡിന് വെല്ലുവിളി ഉയർത്താനുള്ള അവസരമായി പലരും ഈ നീക്കത്തെ പ്രശംസിച്ചു.

Ole and Cristiano Ronaldo in Leicester City vs Manchester United Match

36-കാരനായ റൊണാൾഡോ തിരിച്ചെത്തിയതിനുശേഷം ഇതുവരെയുള്ള ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ അദ്ദേഹം യുണൈറ്റഡിനൊപ്പം നേടിയിട്ടുണ്ട് ,

നേരത്തെ 2003 മുതൽ ലോകത്തിലെ ഏറ്റവും മികച്ച ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലൂടെ വരവറിയിച്ച ക്രിസ്ത്യാനോ 2009-ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് യൂറോപ്യൻ വമ്പന്മാരായ റിയൽ മാഡ്രിഡിന്റെ സാന്റിയാഗോ ബെർണബുവിലേക്ക് എത്തിയത്. തുടർന്ന് അദ്ദേഹം 2018-ലാണ് ലോകഫുട്ബോളിലെ മികച്ച ക്ലബ്ബായ റയൽ മാഡ്രിഡിൽ ചരിത്രം ഒരുപാട് എഴുതിച്ചേർത്തുകൊണ്ട് ഇംഗ്ലണ്ടും സ്പെയിനും കീഴടക്കി ഇറ്റലിയിൽ യുവന്റസിലേക്ക് എത്തുന്നത് അവിടെ ഇറ്റലിയും അദ്ദേഹം കീഴടക്കി എന്നാൽ , 3 വർഷത്തെ യുവെ കരിയറിൽ ചാമ്പ്യൻസ് ലീഗ് കിരീടം എന്നതുമാത്രമാണ് ചാമ്പ്യൻസ് ലീഗ് രാജാവിന് നേടാനാകാത്തത്. എങ്കിലും സാധ്യമായ എല്ലാ ട്രോഫികളും മറ്റും നേടികൊണ്ട് അദ്ദേഹം 2021-ൽ 12 വർഷങ്ങൾക്ക് ശേഷം എവിടെ തുടങ്ങിയോ അവിടേക്ക് തന്നെ തിരിച്ചെത്തി.

എന്നാൽ, ഇപ്പോഴിതാ പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കൈകളിൽ നിന്ന് തങ്ങളുടെ കാണികൾക്ക് മുന്നിൽ നിന്ന് യുണൈറ്റഡ് 5-0 ന് അടിയേറ്റതിനെത്തുടർന്ന്, ഒലെ ഗുന്നർ സോൾഷ്യർ എന്ന മുൻ യുണൈറ്റഡ് താരം കൂടിയായ ഇപ്പോഴത്തെ യുണൈറ്റഡ് പരിശീലകന്റെ ക്ലബ്ബിലെ പരിശീലകജോലിയും തുലാസിലായി , റിയൽ മാഡ്രിഡിൽ നിന്ന് ക്രിസ്ത്യാനോ റൊണാൾഡോ 2018-ൽ പോയതിന് ശേഷം – ഇറ്റലിയിൽ യുവന്റസിൽ മൂന്ന് വ്യത്യസ്ത പരിശീലകന്മാരുടെ കീഴിൽ കളിച്ചിട്ടുണ്ട് – മാസിമിലിയാനോ അല്ലെഗ്രി, മൗറിസിയോ സാരി, ആൻഡ്രിയ പിർലോ – പക്ഷെ, അവരാരും റൊണാൾഡോയുടെ വരവിനുശേഷം ഒരു വർഷത്തിൽ കൂടുതൽ ക്ലബ്ബിൽ നീണ്ടുനിന്നില്ല.

മൈതാനത്തെ ക്രിസ്ത്യാനോ റൊണാൾഡോയുടെ വീരശൂരപരാക്രമങ്ങളുമായി ഇതിന് ബന്ധമൊന്നുമില്ലെങ്കിലും, ടീമിന്റെ മൊത്തത്തിലുള്ള പ്രകടനങ്ങൾ ഇറ്റാലിയൻ വമ്പന്മാരുടെ പ്രകടനവുമായി പൊരുത്തപ്പെടുന്നില്ല.

എന്തായാലും കഴിഞ്ഞ 3 വർഷത്തിനിടെ വിത്യസ്തമായ 4 പരിശീലകർക്ക് ( മാസിമിലിയാനോ അല്ലെഗ്രി, മൗറിസിയോ സാരി, ആൻഡ്രിയ പിർലോ, സോൾഷ്യയർ ) കീഴിൽ കളിച്ചിട്ടുള്ള ക്രിസ്ത്യാനോ റൊണാൾഡോ നിലവിൽ കളിക്കുന്ന യുണൈറ്റഡ് ക്ലബ്ബിലെ സോൾഷ്യയറുടെ പരിശീലകസ്ഥാനം തെറിക്കുമോ ഇല്ലേയെന്ന് കാത്തിരുന്നുകാണാം.

PSG-യിലെ മെസ്സിയും നെയ്മറും , സൂപ്പർ താരം പറഞ്ഞത് ഇങ്ങനെ…

പുതിയ ക്ലബ്‌ റാങ്കിങ് യുവേഫ പുറത്തുവിട്ടു, ആദ്യ 20-ൽ വമ്പൻ ടീമുകൾ…