in

PSG-യിലെ മെസ്സിയും നെയ്മറും , സൂപ്പർ താരം പറഞ്ഞത് ഇങ്ങനെ…

Messi Neymar Mbappe [Stock image/unknown source]

ലയണൽ മെസ്സിക്കും നെയ്മർ ജൂനിയറിനും ഈ സീസൺ ഇതുവരെ ഏകദേശം സമാനമായ രീതി തന്നെയാണ് .

ഒന്ന്, 2022 CONMEBOL ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മെസ്സി (അർജന്റീന), നെയ്മർ (ബ്രസീൽ) എന്നിവർ അവരുടെ ദേശീയ ടീമുകൾക്കൊപ്പം മിന്നിത്തിളങ്ങി. എന്നാൽ അവരുടെ ക്ലബ്ബായ പിഎസ്‌ജിക്കൊപ്പം, ഈ സീസണിൽ അവർ ഇതുവരെ ഒന്നിലധികം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടില്ല, പ്രത്യേകിച്ചും ഈ സീസണിൽ അവർ രണ്ടുപേരും കൂടി ചേർന്ന് നേടിയത് നാല് ഗോളുകൾ മാത്രമാണ് .

PSG -യുടെ അർജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ പറയുന്നത് ഫ്രഞ്ച് വമ്പന്മാരായ PSG ക്കൊപ്പം ഇരുവർക്കും ഉടൻ തന്നെ തങ്ങളുടെ മികച്ച ഫോമിലേക്ക് ഉയരാൻ കഴിയുമെന്ന് ഇപ്പോഴും ഡി മരിയയ്ക്ക് ആത്മവിശ്വാസമുണ്ട് എന്നാണ് , അദ്ദേഹം ടെലിഫൂട്ടിനോട് സംസാരിക്കുമ്പോഴാണ് ഈ കാര്യം പറയുന്നത് .

PSG is ready to race[Goal]

“ലിയോയുടെ വരവോടെ, ടീമിൽ ഒരു കെട്ടുറപ്പ് കണ്ടെത്താൻ പ്രയാസമാണ്. പക്ഷെ, കാര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല, പക്ഷേ അതെല്ലാം അങ്ങനെയാകും, അവർ അവരുടെ മികച്ച ഫോമിലേക്ക് ഉയരും . നെയ്മർ ജൂനിയർ ഒരു അപാരമായ കളിക്കാരനാണ് – അദ്ദേഹം ഉടൻ തന്നെ അദ്ദേഹത്തിന്റെ ഉയർന്ന ഫോമിലേക്ക് തന്നെ മടങ്ങിയെത്തും. “- എന്നാണ് ഡി മരിയ പറഞ്ഞത്.

കൂടാതെ പി‌എസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചെറ്റിനോയ്ക്ക് സൂപ്പർ താരങ്ങൾ ഏറെയുള്ള തന്റെ ടീമിന്റെ ഈ സീസണിലെ ഓരോ മത്സരത്തിനുള്ള ആദ്യ ഇലവൻ തിരഞ്ഞെടുക്കാൻ വേണ്ടിയുള്ള തീരുമാനങ്ങൾ ഒരുപാട് ബുദ്ധിമുട്ടുള്ളതായിരുന്നു , ഒന്നിലധികം മുന്നേറ്റനിര കളിക്കാരെ മുൻ‌കൂട്ടി ഓപ്ഷനുകളായി കണക്കാക്കുന്നുണ്ട് . ഈ സീസണിൽ ടീമിനൊപ്പം സ്ഥിരം സ്റ്റാർട്ടർ ആകാനുള്ളത് മത്സരമാണെന്ന് ഡി മരിയ നന്നായി തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട് .

“ മത്സരത്തിൽ അവസരം ലഭിക്കുന്നതിന് വേണ്ടി പൊസിഷനുകൾക്കുള്ള മത്സരം വളരെ ബുദ്ധിമുട്ടുള്ളതാണ്. നിങ്ങളുടെ മുന്നിൽ ആ മൂന്ന് കളിക്കാർ ( മെസ്സി, നെയ്മർ, എംബാപ്പെ) ഉള്ളപ്പോൾ കളിക്കാൻ വേണ്ടി നിങ്ങൾ ഒരുപാട് വർക്ക്‌ ചെയ്യണം, കഴിയുന്നത്ര നന്നായി തന്നെ ചെയ്യണം. അതിനുശേഷം എല്ലാം തീരുമാനിക്കുന്നത് പരിശീലകൻ ആണ്.”

അതേസമയം , ലിഗ് 1 മത്സരത്തിൽ നിലവിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ ലില്ലെ ഒഎസ്‌സിയുമായി വെള്ളിയാഴ്ച പിഎസ്‌ജി ഏറ്റുമുട്ടും. അതിനുശേഷം വീണ്ടും ചാമ്പ്യൻസ് ലീഗ് മത്സരത്തിലേക്ക് PSG എത്തും, ചാമ്പ്യൻസ് ലീഗിൽ RB ലീപ്സിഗ് ആണ് PSG യുടെ എതിരാളികൾ. എന്തായാലും മെസ്സിയും നെയ്മറും അവരുടെ ഏറ്റവും മികച്ച ഫോമിലേക്കുയർന്നാൽ അത് ആരാധകർക്ക് ഒരുപാട് സന്തോഷം നൽകുന്ന കാര്യം തന്നെയാണ് .

ഡീ കോക്ക് സ്വയം പിന്മാറി, ബോർഡിന്റെ ഉത്തരവിന് എതിരെ പ്രതിഷേധമായാണ് പിന്മാറ്റം എന്ന് റിപ്പോർട്ടുകൾ!

CR7 കളിക്കുമ്പോൾ യുവന്റസിനു സംഭവിച്ചത് യുണൈറ്റഡിൽ സംഭവിക്കുമോ ??