in

PSG എംബാപ്പെയുടേത്, ലയണൽ മെസ്സി ടീമിൽ ഒറ്റപ്പെട്ടു!!!

Messi and Mbappe in PSG vs RB Leipzig [UCL]

PSG ടീം ഇപ്പോൾ കയ്ലിയൻ എംബാപ്പെയുടേതാണെന്നും ലയണൽ മെസ്സി PSG ടീമിൽ ഒറ്റപ്പെട്ടു പോയെന്നും അഭിപ്രായം പറഞ്ഞിരിക്കുകയാണ് ലയണൽ മെസ്സിയുടെ ബാഴ്സലോണ ടീമിലെ മുൻസഹതാരമായ തിയറി ഹെൻറി. മെസ്സി ഒറ്റപ്പെടുന്നതിന്റെ കാരണം മെസ്സിയുടെ പൊസിഷൻ കറക്റ്റ് ആയി നൽകുന്നില്ല എന്നും കൂടാതെ ലയണൽമെസ്സിക്ക് അധികം പന്തുകൾ ലഭിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.

ലയണൽ മെസ്സിയുടെ ബാഴ്സയിലെ മുൻ സഹതാരമായ തിയറി ഹെൻ‌റി ലയണൽ മെസ്സി പാരീസ് സെന്റ് ജെർമെയ്‌ൻ ടീമിനുവേണ്ടി കൂടുതൽ നേട്ടമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നു .
എന്നാൽ,ഈ സീസണിൽ ഇതുവരെ നാല് ലീഗ് 1 മത്സരങ്ങളിൽ ഗോളൊന്നും നേടിയിട്ടില്ലാത്ത മെസ്സി ഇപ്പോഴും ലിഗ് 1 ലേക്ക് പൊരുത്തപ്പെട്ടുവരുകയാണ് , ഫ്രഞ്ച് വമ്പന്മാരായ PSG ക്കൊപ്പം ലീഗ് 1-ൽ കളിക്കുന്ന മെസ്സിയുടെ ലീഗിലെ പ്രകടനത്തിന് നേരെ ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ട് എന്നത് മറ്റൊരു വസ്തുത .

Messi and Mbappe in PSG vs RB Leipzig [UCL]

” ലയണൽ മെസ്സി ഒറ്റപ്പെട്ടിരിക്കുന്നു, മെസ്സിയുടെ കാലിൽ പന്ത്‌ ലഭിക്കുന്നത് കുറവാണ് , അവൻ ദുഃഖിതനാണെന്ന് ഞാൻ പറയില്ല, പക്ഷേ അവൻ ഒറ്റപ്പെട്ടവനാണ്. മൈതാനത്തിന്റെ മധ്യത്തിലൂടെ മെസ്സി കളിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

“മെസ്സി വലതുവശത്ത് കളിക്കുന്നതിൽ എനിക്ക് പ്രശ്‌നമുണ്ട്. മധ്യഭാഗത്ത്, അയാൾക്ക് ടെമ്പോ സജ്ജമാക്കാൻ കഴിയും. എംബാപ്പെയെയും നെയ്‌മറെയും മെസ്സിയെയും ഒരുമിച്ച് ഒത്തൊരുമയോടെ ഐക്യത്തോടെ കളിപ്പിക്കാൻ എന്തെങ്കിലും കണ്ടെത്തേണ്ടതുണ്ട്.”- ഹെൻറി RMC സ്പോർട്ടിനോട് പറഞ്ഞു.

PSG കോച്ച് മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴിൽ മെസ്സിയുടെ സ്ഥാനത്തെക്കുറിച്ചും തിയറി ഹെൻറി ചോദ്യം ചെയ്തു.

“അദ്ദേഹത്തിന് വലതുവശത്ത് കളിക്കുമ്പോൾ മത്സരത്തിൽ മാറ്റം വരുത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ തന്ത്രപരമായ കാഴ്ചപ്പാടിൽ നിന്നും എനിക്ക് കൃത്യമായ വിശദാംശങ്ങൾ കിട്ടുന്നില്ല.”

“തീർച്ചയായും, ഏറ്റവും മികച്ച രീതിയിൽ ഉയരങ്ങളിൽ നിൽക്കുകയും എന്നാൽ മത്സരത്തിൽ മെസ്സി അദ്ദേഹത്തിന്റെ യഥാർത്ഥ പൊസിഷനിൽ നിന്നെല്ലാം പുറത്തുപോകുകയും ചെയ്യുമ്പോൾ, മത്സരത്തിൽ സ്വാധീനം ചെലുത്താൻ കഴിയില്ല . അപ്പോഴെല്ലാം മെസ്സിയുടെ അടുത്തേക്ക് കുറച്ച് പന്തുകൾ മാത്രമേ പോകുന്നുള്ളൂ.”

2007 മുതൽ 2010 വരെ ബാഴ്‌സലോണയിൽ മൂന്ന് വർഷം ലയണൽ മെസ്സിക്കൊപ്പം കളിച്ച തിയറി ഹെൻറി, നിലവിൽ PSG ടീം കൈലിയൻ എംബാപ്പെയുടേതാണെന്ന് അവകാശപ്പെട്ടു , എന്നാൽ PSG ടീം ഫ്രഞ്ച് യുവതാരത്തേക്കാൾ മെസ്സിയിലേക്ക് കൂടുതൽ നോക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

” മെസ്സി അധികം സംസാരിക്കാറില്ല, പന്ത് ഉപയോഗിച്ചാണ് മെസ്സി സംസാരിക്കുന്നത്, എന്നാൽ ഇപ്പോൾ, ഇത് കൈലിയൻ എംബാപ്പെയുടെ ടീമാണ്. കൈലിയനാണ് അതിൽ ഏറ്റവും കൂടുതൽ തിളങ്ങിനിൽക്കുന്നത് . പന്ത് അവനിലേക്കാണ് കൂടുതൽ പോകുന്നത്. “

“ഏത് നിമിഷവും ഒരു കണ്ടക്ടർ മാത്രമേ ഒരു ടെമ്പോയിൽ ഉണ്ടാകൂ , അങ്ങനയല്ലെങ്കിൽ നിങ്ങൾക്ക് ഒരേ ടെമ്പോയിൽ കളിക്കാൻ കഴിയില്ല. ഈ ടീമിലാണെങ്കിൽ ധാരാളം കണ്ടക്ടർമാർ ഉണ്ട്.”
– എന്നാണ് തിയറി ഹെൻറി പറയുന്നത്.

സിദാൻ അല്ലെങ്കിൽ കോന്റെ? മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുമോ?

ഹാർദിക് പാണ്ഡ്യ കൊഹ്ലിയ്ക്ക് അമിത സമ്മർദ്ദവും ജോലി ഭാരവുമാകും…