in ,

ഹാർദിക് പാണ്ഡ്യ കൊഹ്ലിയ്ക്ക് അമിത സമ്മർദ്ദവും ജോലി ഭാരവുമാകും…

Pandya and Kohli

വിമൽ താഴെത്തുവീട്ടിൽ: പാകിസ്താനെതിരായ T20 ലോകകപ്പ് മൽസരത്തിൽ ബാറ്റ് ചെയ്യുമ്പോൾ ഹാർദിക് പാണ്ഡ്യയുടെ വലത് തോളിൽ പരിക്കേറ്റതിനെ തുടർന്ന് പലവിധ സ്കാനിംഗിങ്ങുകൾക്കായി ആശുപത്രിയിലേക്ക് പോയി.

“ബാറ്റിംഗിനിടെ പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ഇപ്പോൾ സ്കാനിംഗിനായി പോയിരിക്കുകയാണ്, ഒക്ടോബർ 31 ന് നടക്കുന്ന ന്യൂസിലാൻഡിനെതിരായി നടക്കുന്ന മത്സരത്തിൽ കളിക്കില്ല എന്നുള്ള ആശങ്കപ്പെടേണ്ട കാര്യമില്ല, ഫിറ്റ്നെസ് വീണ്ടെടുക്കാൻ ഹാർദിക്ക് സമയം ഉണ്ട്” ഇതായിരുന്നു BCCI യുടെ സ്റ്റെമെന്റ്റ്.

ബോൾ ചെയ്യാത്ത ഈ ആൾറൗണ്ടറെ ലോകകപ്പ് ടീമിൽ തിരഞ്ഞെടുത്ത സമയം മുതൽ ക്രിക്കറ്റ് നിരീക്ഷക്കാരുടെ കർശന നിരീക്ഷണത്തിലാണ് പാണ്ഡ്യാ. ടൂർണമെന്റിന് ഒരു ദിവസം മുമ്പ്, ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി പറഞ്ഞത് ഒരു ഫിനിഷറായി അദ്ദേഹത്തിന് ടീമിൽ ഒരു പ്രധാന പങ്കുണ്ടെന്നാണ്.

Pandya and Kohli

കഴിഞ്ഞ മൂന്ന് വർഷമായി പലപ്പോഴും ചോദിക്കപ്പെടുന്ന അല്ലെങ്കിൽ ഉയർന്നു വരുന്ന ഒരു ചോദ്യമാണ്. – നിർണ്ണായക മത്സരങ്ങളിൽ മതിയായ രീതിൽ ബാറ്റ് ചെയ്ത് മാത്രം ടീമിന് ഗുണം നൽകുന്ന ഒരു വിശ്വാസയോഗ്യനാണോ ഹാർദിക് പാണ്ഡ്യ?

ക്രിക്കറ്റിൽ പാണ്ഡ്യ ഏറ്റവും ഉയർന്ന തലത്തിലേക്ക് ചർച്ചാവിഷയമാകുന്നത് 2015 -ലെ ഐപിഎല്ലിന് ശേഷമായിരുന്നു. ബോള് കൊണ്ടും ബാറ്റ് കൊണ്ടും വളരെ അധികം മതിപ്പുളവാക്കിയപ്പോൾ വൈറ്റ് ബോളിൽ സ്ഥിര സാന്നിത്യവും അത് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള അവസരങ്ങൾക്ക് കാരണമാകുകയും ചെയ്തു.

പിന്നീട് ഉണ്ടായ ബാക്ക് സർജറിക്ക് ശേഷം ബൗളിങ്ങിൽ നിന്നും മാറി നിൽക്കുന്ന എന്ന തീരുമാനത്തിൽ എത്തി ചേർന്നു, ടെസ്റ്റ് ടീമിൽ പരിഗണിക്കണമെങ്കിൽ ബൗൾ ചെയ്യണമെന്ന് നിബദ്ധന ക്യാപ്റ്റൻ വിരാട് കോഹ്ലി വെച്ചതോടെ ടെസ്റ്റ് ടീമിൽ നിന്നും ഒഴുവാക്കപ്പെട്ടു. അതുപോലെ കഴിഞ്ഞ രണ്ട് വർഷമായി ഐപിഎല്ലിൽ ഒരു ബോള് പോലും എറിയാത്ത ഹാർദിക്ക് പാണ്ഡ്യ സെലെക്ടർമ്മാർക്ക് ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ടീമിന്റെ ആറാമത്തെ ബൗളിംഗ് ഓപ്ഷനെ നിഷേധിച്ചുകൊണ്ട് സ്ഥാനം ഉറപ്പിക്കുന്ന പാണ്ട്യ, ബാറ്റിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ സെലെക്ടർമ്മാർക്ക് പലർക്കും ഉത്തരം നൽകേണ്ടതുണ്ട്. മുൻ കളിക്കാരിൽ നിന്നും കമന്റേറ്റർമാരിൽ നിന്നും ശർദുൽ താക്കൂറിന് പേര് വളരെ ശക്തമായി ഉയർന്നു വരുന്നു. ബാറ്റിങ്ങിൽ പാണ്ഡ്യായെക്കാൾ മികച്ചതാണോ എന്ന് ചോദിച്ചാൽ ഉത്തരം “അല്ല” എന്ന് തന്നെയാണ് പക്ഷെ നിർണായക സമയങ്ങളിൽ തിളങ്ങാൻ കഴിവുള്ള ഒരു കളിക്കാരനാണ് ശർദുൽ താക്കൂർ ഒരുപക്ഷെ പാണ്ഡ്യയെക്കാൾ കൂടുതൽ .

Team india T20 world cup [TOI]

2020 അവസാനത്തിൽ ഓസ്‌ട്രേലിയയിൽ പാണ്ഡ്യായുടെ മാച്ച്-വിന്നിംഗ് പ്രകടനങ്ങൾ എറെ ചർച്ച വിഷയമായിരുന്നു, ബാറ്റിങ്ങിൽ തന്റെ കഴിവുകളിൽ എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്നും ക്രിക്കറ്റ് ലോകം കണ്ടതാണ്. ഷോട്ടുകളുടെ കൃത്യത ഉറപ്പ് വരുത്താൻ ബാറ്റിംഗ് സ്റാൻഡ്സ് ഉൾപ്പെടെ പല ചെറിയ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തി സിക്സറുകളും സ്ലോഗ് സ്ലീപ്‌കളും വികസിപ്പി ച്ചെടുത്തു.

അദ്ദേഹത്തിന്റെ മുൻ കാലങ്ങളിലെ മനോഹരമായ ബാറ്റിംഗ് കണ്ട നമ്മളിൽ പലർക്കും ഇപ്പോഴത്തെ ബാറ്റിങ്ങിൽ ആശങ്ക ഉണ്ടാകാം എന്നാൽ അദ്ദേഹത്തിന്റെ സാങ്കേതിക വിദ്യയുടെ ആത്മാർത്ഥതയെ ഒരിക്കലും കുറ്റ പ്പെടുത്താൻ സാധിക്കില്ല.അത് ഫലപ്രദമാണെന്ന് എല്ലാവരും അറിയാവുന്നതുമാണ്.
പാണ്ഡ്യാ തന്റെ ബാറ്റിംഗിൽ എത്രമാത്രം പ്രവർത്തനക്ഷമത കൈവരിച്ചാലും അദ്ദേഹത്തിൽ നിന്നും കിട്ടുന്ന ഫലത്തിനെ ഒരിക്കലും രോഹിത്തിനും കൊഹ്‌ലിക്കും ഒപ്പം താരതമ്മ്യം ചെയ്യാൻ സാധിക്കില്ല.

എന്നാൽ, ഇപ്പോഴത്തെ പ്രധാന ചോദ്യം അദ്ദേഹത്തിന്റെ ഫോമിനെ കുറിച്ചാണ്.

ബൗൾ ചെയ്യാനുള്ള കഴിവില്ലെങ്കിലും പാണ്ഡ്യയെ ടീമിൽ നിലനിർത്തി അക്സർ പട്ടേലിനെ മാറ്റി ശർദുൽ താക്കൂറിനെ എന്തുകൊണ്ട് ടീമിൽ ഉൾപ്പെടുത്തി, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ സന്നാഹ മത്സരങ്ങളിൽ ശ്രദ്ധേയരാണ്, രോഹിത് ശർമ്മയെക്കുറിച്ച് പിന്നെ പറയേണ്ടതില്ല. അങ്ങനെ നോക്കുമ്പോൾ പാണ്ഡ്യാ അധികം ക്രീസിൽ നിന്നിട്ടില്ല, ഒരു ശരാശരി ഐപിഎൽ സീസണും 2020 ലെ പ്രകടനങ്ങളുടെ നിഴലിലുമാണ് അദ്ദേഹം.

Indian axis[BCCI]

ഈ വർഷം 12 മത്സരങ്ങളിൽ നിന്ന് 14.11 ശരാശരിയിലും 113.9 സ്ട്രൈക്ക് റേറ്റിലും 127 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. കഴിഞ്ഞ വര്ഷം 250+ റൺസ് നേടിയിരുന്നു..എന്നാൽ 2019 ൽ 400+ റൺസും 15 വിക്കറ്റും ഉണ്ടായിരുന്നു.

2021 ലെ ഐപിഎൽ സീസൺ പാണ്ഡ്യാ ബൗളിങ്ങിൽ തിരിച്ചുവരുന്നു എന്ന് ആദ്യം കേട്ടിരുന്നു പക്ഷെ അതിനുശേഷം മുംബൈ ഇന്ത്യൻസ് ടീം മാനേജ്മെന്റ് അദ്ദേഹത്തിന്റെ ജോലിഭാരം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്നും കേട്ടു.

മൂന്ന് വർഷത്തിലേറെയായി ബോള്റിയാത്ത ഒരു ഓൾറൗണ്ടർ നിർണായകമായ അന്താരാഷ്ട്ര ടൂർണമെന്റികളിൽ പോലും കളിക്കുന്നു. എപ്പോൾ വേണമെങ്കിലും പന്തെറിയാമെന്നുള്ള രോഹിത് ശർമ്മയുടെ പുതിയ നിലപാടും ടീമിലെ സന്തുലിതാവസ്ഥക്ക് കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കും..

ഇന്ത്യൻ സെലക്‌ടർമാർക്ക് എല്ലായ്പ്പോഴും കളിക്കാരെ തിരഞ്ഞെടുക്കാൻ അവരുടെ ചരിത്രത്തെക്കുറിച്ചും ക്യാപ്റ്റനുമായുള്ള ബന്ധത്തെക്കുറിച്ചും മാത്രമേ ചിന്തിക്കാറൊള്ളൂ അതിനപ്പുറത്തേക്കുള്ള യുക്തിയുടെ വശത്തിൽ അവർക്ക് തീരെ താൽപ്പര്യവുമല്ല.

ICC World cup T20 Indian team

അത്തരം അവസങ്ങളിലൂടെ വറ്റാത്ത റൺസുകളുമായി 25 വർഷങ്ങളോളം ടീമിൽ കളിച്ച സച്ചിൻ ടെണ്ടുൽക്കറെ പോലുള്ള ഒരു വലിയ വിഭാഗം കളിക്കാരെ ഒഴിവാക്കിയാൽ മറ്റുള്ളവർ സെലക്ടർമാർ ഇത്തരത്തിലുള്ള ഉള്ള സെലക്ഷൻ ഇലൂടെ ടീമിൽ അധികനാൾ നിന്നവരാണ്…

ഇപ്പോഴത്തെ സാഹചര്യത്തിൽ പാണ്ഡ്യ ബോൾ ചെയ്യുന്നില്ല എന്ന തീരുമാനത്തിൽ മുന്നോട്ടുപോവുകയാണെങ്കിൽ കോഹ്‌ലിക്ക് ഓൾറൗണ്ട് ആകേണ്ടി വരും..

ഇത്തരത്തിലുള്ള സമ്മർദ്ദം പാണ്ഡ്യയിൽ നിന്നും വളരെ നല്ലൊരു റിസൾട്ട് ലഭിക്കുമെന്ന പ്രതീക്ഷയിൽ നമുക്ക് മുന്നോട്ട് പോകാം. ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയായി അദ്ദേഹത്തിൻറെ ഓൾറൗണ്ട് മികവ് വീണ്ടും പ്രവർത്തിക്കും എന്ന് വിശ്വസിക്കാം…

PSG എംബാപ്പെയുടേത്, ലയണൽ മെസ്സി ടീമിൽ ഒറ്റപ്പെട്ടു!!!

ഇന്ത്യയും പാക്കിസ്ഥാനും ന്യൂസിലാൻറും പേടിക്കണം ഈ അഫ്ഗാൻ ടീമിനെ…