in

ഇന്ത്യയും പാക്കിസ്ഥാനും ന്യൂസിലാൻറും പേടിക്കണം ഈ അഫ്ഗാൻ ടീമിനെ…

AFGAN CRICKET TEAM

സുരേഷ് വാരിയത്ത്: ആദ്യം ബാറ്റ് ചെയ്ത് വന്നവനും നിന്നവനുമെല്ലാം അടിയോടടി കഴിഞ്ഞപ്പോൾ ടീം സ്കോർ 190/4…. ചേസ് ചെയ്യാൻ ഇറങ്ങുന്നതിനു മുമ്പ് തന്നെ സ്കോട്ട്ലാൻ്റ് എത്ര റൺസിന് തോൽക്കും എന്നതായിരുന്നു ചിന്ത.

മൊഹമ്മദ് നബിയുടെ ഓപ്പണിങ്ങ് സ്പെൽ കാണാനായിരുന്നു കാത്തിരുന്നത്. വാമപ്പ് മാച്ചിൽ വിൻഡീസിനെതിരെ നാലോവറിൽ വെറും രണ്ടു റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോഴേ അയാൾ ഈ ലോകകപ്പിൽ എന്തൊക്കെയോ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞിരുന്നു. അപ്രതീക്ഷിതമായി ഓപ്പണർ മൂൺസേ ഒരു സിക്സും ഫോറും നേടിയതോടെ വേറൊരു ഓവറിന് കാത്തു നിൽക്കാതെ അയാൾ മുജീബ് റഹ്മാന് പന്ത് കൈമാറി.

AFGAN CRICKET TEAM

മുജീബിനെ ശ്രദ്ധിക്കുന്നത് ആ പയ്യൻ തൻ്റെ പതിനേഴാം വയസ്സിൽ IPL ൽ പഞ്ചാബ് കിങ്സിനായി പന്തെറിഞ്ഞു തുടങ്ങിയപ്പോഴാണ്. പിന്നീട് സൺ റൈസേഴ്സിലേക്കു വന്നതോടെ റഷീദ് ഖാനെന്ന വൻമരത്തിൻ്റെ നിഴലിലാവാനായിരുന്നു വിധി.

ഇന്ന് പക്ഷേ മുന്നിൽ നിന്ന് ബൗളിങ്ങ് നയിച്ചത് മുജീബ് തന്നെയാണ്. തൻ്റെ രണ്ടാം ഓവറിൽ രണ്ടാം പന്തിൽ കൊയ്ട്സറിനെ ബൗൾഡ് ആക്കി, തൊട്ടടുത്ത പന്തിൽ മക്ളിയോഡ്സ്സിനെ വിക്കറ്റിനു മുന്നിൽ കുരുക്കി, അവസാന പന്തിൽ ബെറിങ്ങ്ടണിനെയും LBW ആക്കുമ്പോൾ, സ്കോട്ടിഷ് ടീമിന് എന്തെങ്കിലും സാധ്യത മൂൺസെ തുറന്നു കൊടുത്തിരുന്നതു കൂടി കൊട്ടിയടക്കപ്പെട്ടിരുന്നു. രണ്ടു വിക്കറ്റു കൂടി നേടി 5/20 എന്ന സ്വപ്ന സമാനമായ സ്പെൽ അവസാനിപ്പിക്കുമ്പോൾ തന്നെ പ്ലെയർ ഓഫ് ദ് മാച്ച് ആരെന്ന് തീരുമാനിക്കപ്പെട്ടിരുന്നു.

ടീമിൻ്റെ പ്രൈം ബൗളർ താൻ തന്നെയെന്ന് അരക്കിട്ടുറപ്പിക്കേണ്ട ബാധ്യത റഷീദ് ഖാൻ മനോഹരമായി നിറവേറ്റി. തീർത്തും അൺപ്ലേയബ്ൾ ആയ അയാളുടെ പന്തുകൾ കളിക്കാൻ ശ്രമിച്ച് പാഡു വച്ചും ബൗൾഡായും വിക്കറ്റ് നൽകിയത് നാലുപേർ, അതും വെറും ഒമ്പത് റൺസിന് .

ആദ്യം പറഞ്ഞത് വീണ്ടും ഓർമിക്കാം, ഈ അഫ്ഗാൻ ടീം വരുന്നത് നല്ലൊരു പോരാട്ടത്തിനു വേണ്ടിത്തന്നെയാണ്. രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽ കലുഷിതമായ മനസ്സുകളിൽ തിളച്ചു വരുന്നത് പോരാട്ട വീര്യമല്ലാതെ മറ്റെന്താണ്?

ഹാർദിക് പാണ്ഡ്യ കൊഹ്ലിയ്ക്ക് അമിത സമ്മർദ്ദവും ജോലി ഭാരവുമാകും…

സിദാൻ PSG യിലേക്ക് എത്തണമെങ്കിൽ ഇത് സംഭവിക്കണം…