in

സിദാൻ PSG യിലേക്ക് എത്തണമെങ്കിൽ ഇത് സംഭവിക്കണം…

Zidane to PSG

ഫ്രാൻസിന്റെ ഇതിഹാസതാരവും നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകനുമായ സിനദീൻ സിദാൻ റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്തു നിന്ന് പടിയിറങ്ങിയതിനു ശേഷം ഫുട്ബോളിലെ ഓപ്പൺ മാർക്കറ്റിൽ പുറത്തുവന്ന ഏറ്റവും ആവശ്യക്കാർ കൂടുതലുള്ള പരിശീലക നാമമാണ് സിനദീൻ സിദാൻ എന്നത് . വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സിദാൻ ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകൻ ആയേക്കുമെന്ന നിലയിലാണ്, എങ്കിലും ഫ്രാൻസ് ദേശീയ ടീമിലെ പരിശീലക സ്ഥാനം അദ്ദേഹത്തിനു വേണ്ടി തുറക്കുമെന്നതിൽ യാതൊരു ഉറപ്പുമില്ല.

എന്നിരുന്നാലും, പാരിസ് സെന്റ്-ജർമയിൻ തങ്ങളുടെ പരിശീലകനായ മൗറീഷ്യോ പോച്ചെറ്റിനോയെ പുറത്താക്കിയാൽ, പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള പരിശീലക റോൾ പിടിച്ചെടുക്കുന്നത് സിദാൻ തള്ളിക്കളയില്ലെന്ന് മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ട് ചെയ്യുന്നു.

Zidane to PSG

സിദാൻ സ്വന്തം രാജ്യമായ ഫ്രാൻസിലേക്ക് പോകാൻ ശ്രമിച്ചേക്കുമെന്നും , തന്റെ പരിശീലക ജോലിയിൽ സൂപ്പർ താരങ്ങൾ നിറഞ്ഞ ഒരു സ്ക്വാഡ് അവനുവേണ്ടി തയ്യാറാണെന്നും സ്പാനിഷ് മാധ്യമങ്ങൾ പ്രസ്താവിക്കുന്നുണ്ട് . കൂടാതെ, കൈലിയൻ എംബാപ്പെ സിനദിൻ സിദാനെ വളരെയധികം ഇഷ്ടപെടുന്നു , സെർജിയോ റാമോസുമായുള്ള വളരെ മികച്ച ബന്ധവും സിദാനെ PSG യിക്കെതിക്കുന്നതിൽ നിർണായകമായേക്കാം . മുൻപ് റിയൽ മാഡ്രിഡിനെ 2016,2017,2018 എന്നീ വർഷങ്ങളിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം അണിയിച്ച സിനദിൻ സിദാനെ പാരിസ് സെന്റ്-ജർമയിൻ തങ്ങളുടെ ടീമിലെത്തിക്കുകയാണെങ്കിൽ PSG യുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നമായ ചാമ്പ്യൻസ് ലീഗ് കിരീടം പാരിസിൽ എത്തിക്കാൻ സിദാൻ എന്ന അത്ഭുതപരിശീലകന് കഴിഞ്ഞേക്കാം.

2014-ലെ ഒരു അഭിമുഖത്തിൽ , തന്റെ ജന്മനാടായ ഫ്രാൻസിലെ മാഴ്‌സെ ക്ലബിനായി കളിക്കാത്തതിൽ തന്റെ ഖേദകരങ്ങളിലൊന്ന് അദ്ദേഹം പ്രസ്താവിച്ചു, അതിനാൽതന്നെ സിദാൻ PSG യിലെത്തുകായാണെങ്കിൽ മാഴ്‌സെ ആരാധകരുമായി നന്നായി ബന്ധം പോകുന്നുണ്ടോ എന്നത് രസകരമായിരിക്കും. കാരണം ചിരവൈരികളായ PSG – മാഴ്‌സെ തമ്മിലുള്ള മോശബന്ധം ഫുട്ബോൾ ലോകത്ത് പരസ്യമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്.

എന്തായാലും, സിദാൻ ഇപ്പോൾ തിരക്കിലല്ല, കാരണം ഇപ്പോൾ വിശ്രമത്തിനാണ് മുൻഗണന നൽകുന്നത് . അദ്ദേഹം PSG യുടെ സൂപ്പർ താരനിരക്കൊപ്പം പാരിസ് എന്ന മനോഹരനഗരത്തിലെ ആരാധകർക്കൊപ്പം ഒന്നിക്കുമോ എന്ന് കണ്ടറിയേണ്ട കാര്യം തന്നെയാണ്. അതിലുപരി അദ്ദേഹത്തിന്റെ ജന്മ നാടായ ഫ്രാൻസിൽ തന്നെ അദ്ദേഹം അടുത്ത പരിശീലക സ്ഥാനം ഏറ്റെടുക്കൂമോയെന്ന് കാത്തിരുന്നു കാണാം.

ഇന്ത്യയും പാക്കിസ്ഥാനും ന്യൂസിലാൻറും പേടിക്കണം ഈ അഫ്ഗാൻ ടീമിനെ…

ഡീ കോക്ക് സ്വയം പിന്മാറി, ബോർഡിന്റെ ഉത്തരവിന് എതിരെ പ്രതിഷേധമായാണ് പിന്മാറ്റം എന്ന് റിപ്പോർട്ടുകൾ!