in

LOVELOVE

ഏഴാം തവണയും ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി മെസ്സി

റോബർട്ട് ലെവൻഡോവ്‌സ്‌കിയെ പിന്തള്ളി ഏഴാമത്തെ തവണയും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട് അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി.

messi - ballon d'or

പാരീസ്: തിങ്കളാഴ്ച പാരീസിൽ വച്ച് നടന്ന ചടങ്ങിൽ ഏഴാം തവണയും പുരുഷ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി ലയണൽ മെസ്സി.

2019ലെ ബാലൺ ഡി ഓറിന്റെ അവസാന പതിപ്പിലും 34 വയസുള്ള താരം തന്നെയായിരുന്നു വിജയി. കഴിഞ്ഞ വർഷത്തെ അവാർഡുകൾ പകർച്ചവ്യാധി കാരണം റദ്ദാക്കപ്പെട്ടിരുന്നു.

ബാഴ്‌സലോണയ്‌ക്കൊപ്പം കോപ്പ ഡെൽ റേ നേടിയതും തുടർന്ന് ഓഗസ്റ്റിൽ പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് കൂടുമാറുന്നതിനു മുമ്പ് അർജന്റീനയെ കോപ്പ അമേരിക്കയുടെ ജേതാക്കളാക്കിയതുമാണ് മെസ്സിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

മെസ്സിയെക്കാളും ലെവൻഡോവസ്കിയേക്കാളും ബാലൻഡിയോർ അർഹിക്കുന്നത് മറ്റൊരാളെന്ന് ഡാനി ആൽവസ്; കയ്യടിച്ചു ഫുട്ബോൾ ലോകം

നിങ്ങൾ കള്ളം പ്രചരിപ്പിക്കുന്നു; പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ബാലൺ ഡി ഓർ സംഘാടകർക്കെതിരെ ആഞ്ഞടിച്ച് റൊണാൾഡോ