in ,

LOVELOVE

ആദ്യ വിജയം തേടി മുംബൈ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് തങ്ങളുടെ ആദ്യം വിജയം തേടി ഇറങ്ങുന്നു. എതിരാളികൾ മയങ്ക് അഗർവാളിന് കീഴിൽ അക്രമണ ബാറ്റിംഗ് പുറത്തെടുക്കുന്ന പഞ്ചാബ് കിങ്‌സ്. മത്സരം ഇന്ത്യൻ സമയം രാത്രി 7.30 ക്ക്‌ പൂനെയിൽ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് തങ്ങളുടെ ആദ്യം വിജയം തേടി ഇറങ്ങുന്നു. എതിരാളികൾ മയങ്ക് അഗർവാളിന് കീഴിൽ അക്രമണ ബാറ്റിംഗ് പുറത്തെടുക്കുന്ന പഞ്ചാബ് കിങ്‌സ്. മത്സരം ഇന്ത്യൻ സമയം രാത്രി 7.30 ക്ക്‌ പൂനെയിൽ.

ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുമ്പോൾ മത്സരം കനക്കുമെന്ന് ഉറപ്പാണ്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയും പഞ്ചാബ് കിങ്‌സ് ഓപ്പനർ ശിഖർ ധവാനും ഒരു നാഴിക കല്ലിന് അരികെയാണ്.25 റൺസ് കൂടി നേടിയാൽ വിരാട് കോഹ്ലിക്ക് ശേഷം 10000 റൺസ് ട്വന്റി ട്വന്റി ക്രിക്കറ്റിൽ തികയ്‌ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമായി രോഹിത്തിന് മാറാം.

ശിഖർ ധവാനും കോഹ്ലി മാത്രം സ്വന്തമാക്കിയ ഒരു റെക്കോർഡ് സ്വന്തമാക്കാനുള്ള സുവർണവസരമാണ് ഇന്ന് ഒള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 6000 റൺസ് തികയ്‌ക്കുന്ന രണ്ടാമത്തെ മാത്രം താരമായി മാറാൻ അദ്ദേഹത്തിന് സാധിക്കും. ഇന്നത്തെ മത്സരത്തിൽ 89 റൺസ് കൂടി നേടിയാൽ താരത്തിന് ഈ നേട്ടത്തിലെത്താം.

മുംബൈ ഇന്ത്യൻസ് ഇഷാൻ കിഷനിലും ബുമ്രയിലും പ്രതീക്ഷ വെക്കുമ്പോൾ ലിവിങ്സ്റ്റൺ ബാറ്റിംഗ് വെടിക്കെട്ടിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.ഇരു ടീമുകളുടെയും സാധ്യത ഇലവൻ കൂടി ചുവടെ ചേർക്കുന്നു.

മുംബൈ ഇന്ത്യൻസ്: 1 ഇഷാൻ കിഷൻ (WK), 2 രോഹിത് ശർമ (ക്യാപ്റ്റൻ), 3 സൂര്യകുമാർ യാദവ്, 4 തിലക് വർമ്മ, 5 ഡെവാൾഡ് ബ്രെവിസ്, 6 കീറോൺ പൊള്ളാർഡ്, 7 ഫാബിയൻ അലൻ, 8 എം അശ്വിൻ, 9 ജസ്പ്രീത് ബുംറ, 10 ടൈമൽ മിൽസ്, 11 ജയദേവ് ഉനദ്കട്ട്/ബേസിൽ തമ്പി

പഞ്ചാബ് കിംഗ്സ്: 1 ശിഖർ ധവാൻ, 2 മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), 3 ജോണി ബെയർസ്റ്റോ (വിക്കറ്റ്), 4 ലിയാം ലിവിംഗ്സ്റ്റൺ, 5 ജിതേഷ് ശർമ്മ, 6 ഷാരൂഖ് ഖാൻ, 7 ഒഡിയൻ സ്മിത്ത്, 8 കഗിസോ റബാഡ, 9 രാഹുൽ ചാഹർ, 10 വൈഭവ് അറോറ, 11. അർഷ്ദീപ് സിംഗ്

ഗംഭീറിന് പിന്നാലെ ധോണിയെയും തള്ള് ഫാൻസിനേയും ഹർഭജൻ എയറിൽ കയറ്റി

അന്ന് അവനെ പൊതിരെ തല്ലിയെന്ന് പിതാവ്, സഞ്ജുവിന്റെ വജ്രായുധം