in

LOVELOVE

അന്ന് അവനെ പൊതിരെ തല്ലിയെന്ന് പിതാവ്, സഞ്ജുവിന്റെ വജ്രായുധം

ഞാന്‍ ഒരിക്കലും അവനെ പിന്തുണച്ചിരുന്നില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ക്രിക്കറ്റ് കളിച്ചതിന് അവനെ ഞാന്‍ വഴക്ക് പറയുകയും, തല്ലുകയും വരെ ചെയ്യുമായിരുന്നു. പക്ഷെ അവന്‍ അവന്റെ സ്വപനങ്ങള്‍ വേണ്ടെന്ന് വച്ചില്ല, ഇന്നു ഞാന്‍ എന്റെ മകനെ ഓര്‍ത്ത് അഭിമാനിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സ് – ലഖ്നൗ സൂപ്പര്‍ ജൈയന്റ്‌സ് ഐപിഎല്‍ പോരാട്ടത്തില്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധപിടിച്ചു പറ്റിയത് കുല്‍ദീപ് സെന്‍ എന്ന ഐപിഎല്‍ അരങ്ങേറ്റ താരത്തിലായിരുന്നു. കുല്‍ദീപിന്റെ അവസാന ഓവറാണ് സ്റ്റോണ്‍സിനെ പിടിച്ചുകെട്ടി രാജസ്ഥാന് മൂന്ന് റണ്‍സിന്റെ അഭിമാന ജയം ഒരുക്കിയത്.

കുല്‍ദീപ് സെന്നിന്റെ ജീവിതകഥ പ്രയാസങ്ങളും ജീവത പ്രശ്‌നങ്ങളും താണ്ടിയ ഒരു ഇന്ത്യന്‍ യുവാവിന്റെ കഥയാണ്. മധ്യപ്രദേശിലെ റെവയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന രാം പാല്‍ സെന്നിന്റെ മകനാണ് കുല്‍ദീപ് സെന്‍
കുല്‍ദീപിന്റെ തകര്‍പ്പന്‍ പ്രകടനം കണ്ട പലരും തന്നെ കാണാന്‍ തിങ്കളാഴ്ച്ച ബാര്‍ബര്‍ ഷോപ്പിലേക്കെത്തിയതോടെ മകനെ ഓര്‍ത്ത് അഭിമാനിക്കുകയാണ് കുല്‍ദീപിന്റെ പിതാവ് രാം പാല്‍ ഇപ്പോള്‍.

‘ഞാന്‍ ഒരിക്കലും അവനെ പിന്തുണച്ചിരുന്നില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ക്രിക്കറ്റ് കളിച്ചതിന് അവനെ ഞാന്‍ വഴക്ക് പറയുകയും, തല്ലുകയും വരെ ചെയ്യുമായിരുന്നു. പക്ഷെ അവന്‍ അവന്റെ സ്വപനങ്ങള്‍ വേണ്ടെന്ന് വച്ചില്ല, ഇന്നു ഞാന്‍ എന്റെ മകനെ ഓര്‍ത്ത് അഭിമാനിക്കുന്നു?’ ഇന്ത്യന്‍ എക്‌സ്‌പ്രെസ്സിന് നല്‍കിയ അഭിമുഖത്തില്‍ കുല്‍ദീപിന്റെ പിതാവ് രാം പാല്‍ പറഞ്ഞു.

ആദ്യ വിജയം തേടി മുംബൈ

രോഹിത് പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ??