മുംബൈ ഇന്ത്യൻസ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീം തന്നെയാണ്. അഞ്ചു കിരീടങ്ങൾ നേടി കൊണ്ട് അവർ അത് തെളിയിച്ചതുമാണ്. പക്ഷെ ഈ സീസണിൽ അവർക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല.
മെഗാ താരലേലത്തിന് ശേഷം സുവർണ തലമുറയിലെ താരങ്ങൾ പടിയിറങ്ങിയതോടെ ഐ പി എല്ലിൽ ഒരു മത്സരം പോലും വിജയിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മുംബൈ ഇപ്പോൾ. കളിച്ച നാല് മത്സരങ്ങളും അവർ തോൽവി രുചിച്ചു. നിലവിൽ ടീം പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ്.
പക്ഷെ അവരെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് ക്യാപ്റ്റൻ രോഹിത് ശർമയുടെ മോശം പ്രകടനം തന്നെയാണ്. കഴിഞ്ഞ 12 ഐ പി എൽ ഇന്നിങ്സുകളായി രോഹിത്തിന് ഒരു ഫിഫ്റ്റി പോലും നേടാൻ സാധിച്ചിട്ടില്ല.ഡെക്കാൻ ചാർജർസിൽ നിന്ന് താരം മുംബൈയിലേക്ക് എത്തിയതിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഇത്.
2019 മുതൽ 30 ൽ കൂടുതൽ തവണ ഐ പി എല്ലിൽ ടോപ് 3 യിൽ ബാറ്റ് ചെയ്ത താരങ്ങളിൽ ഏറ്റവും മോശം ബാറ്റിംഗ് ശരാശരിയുള്ള രണ്ടാമത്തെ താരമാണ് രോഹിത്. അത് കൊണ്ട് തന്നെ മുംബൈക്ക് ഇനി ഈ ഐ പി എല്ലിൽ തിരകെ വരണമെങ്കിൽ രോഹിതിന്റെ ബാറ്റ് ശബ്ദിചേ മതിയാകൂ