in

LOVELOVE LOLLOL CryCry AngryAngry OMGOMG

ISL കേരളത്തിൽ നിന്ന് രണ്ടു ചുണക്കുട്ടികളെ ബംഗളൂരു റാഞ്ചി

ഷാരോണ് ഒപ്പം ഷിഗിൽ എൻ എസും മലയാളി താരമായി ബെംഗളൂരു എഫ് സി സ്ക്വാഡിൽ ഉണ്ട്. എന്നാൽ കേരള സന്തോഷ് ട്രോഫി ടീമിലും ഉൾപ്പെട്ട ഷിഗിൽ എന്ന് ഡെവലപ്മെന്റ് ലീഗ് ടീമിനൊപ്പം ചേരുമെന്ന് വ്യക്തമല്ല. ഏപ്രിൽ 15നാണ് ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ് ആരംഭിക്കുന്നത്

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിനായുള്ള സ്ക്വാഡ് ബെംഗളൂരു എഫ് സി പ്രഖ്യാപിച്ചു. 24 അംഗ സ്ക്വാഡാണ് ബെംഗളൂരു എഫ് സി പ്രഖ്യാപിച്ചത്. ബെംഗളൂരു റിസേർവ്സിനൊപ്പം മലയാളി ഗോൾ കീപ്പർ ഷാരോണും ഉണ്ട്. ബെംഗളൂരു സീനിയർ ടീമിനൊപ്പം ഐ എസ് എൽ സ്ക്വാഡിൽ ഉണ്ടായിരുന്ന താരമാണ് ഷാരോൺ.

22കാരനായ താരത്തിന് ഈ ടൂർണമെന്റ് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു‌. അവസാന കുറച്ച് സീസണുകളിലായി ഷാരോൺ ബെംഗളൂരു എഫ് സി റിസേർവ്സ് ടീമിനൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ സീസൺ തുടക്കം മുതലാണ് താരം സീനിയർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്.

ഐ ലീഗ് സെക്കൻഡ് ഡിവിഷനിലും ബെംഗളൂരു സൂപ്പർ ഡിവിഷനിലും ഷാരോൺ മുമ്പ് ബെംഗളൂരുവിനായി കളിച്ചിട്ടുണ്ട്. ബെംഗളൂരു സൂപ്പർ ഡിവിഷനിൽ ബെംഗളൂരുവിനൊപ്പം കിരീടം നേടാനും ഷാരോണായിട്ടുണ്ട്. എ എഫ് സി കപ്പിനുള്ള ബെംഗളൂരു സീനിയർ സ്ക്വാഡിലും താരം ഉണ്ടായിരുന്നു. മലപ്പുറം തിരൂർ സ്വദേശിയായ ഷാരോൺ സായ് തിരുവനന്തപുരത്തിലൂടെ കരിയർ ആരംഭിച്ചത്. അവിടെ നടത്തിയ പ്രകടനങ്ങൾ ആണ് ബെംഗളൂരു എഫ് സിയുടെ ശ്രദ്ധയിൽ താരത്തെ എത്തിച്ചത്.
ഷാരോണ് ഒപ്പം ഷിഗിൽ എൻ എസും മലയാളി താരമായി ബെംഗളൂരു എഫ് സി സ്ക്വാഡിൽ ഉണ്ട്. എന്നാൽ കേരള സന്തോഷ് ട്രോഫി ടീമിലും ഉൾപ്പെട്ട ഷിഗിൽ എന്ന് ഡെവലപ്മെന്റ് ലീഗ് ടീമിനൊപ്പം ചേരുമെന്ന് വ്യക്തമല്ല. ഏപ്രിൽ 15നാണ് ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ് ആരംഭിക്കുന്നത്

രോഹിത് പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ??

കോഹ്ലിക്ക് ഒപ്പമെത്തി ധവാൻ.