in ,

LOVELOVE CryCry

കോഹ്ലിക്ക് ഒപ്പമെത്തി ധവാൻ.

ശിഖർ ധവാൻ, ഇന്ത്യൻ ക്രിക്കറ്റിൽ വാഴ്ത്തപെടാതെ പോയ ഇതിഹാസം. വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെ പ്രഭയിൽ മുങ്ങി പോയ ഈ താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിഹാസ വളർച്ചയാണ് കൈവരിച്ചത്.ഇന്ത്യൻ പ്രീമിയർ ലീഗിലെ മിക്ക ബാറ്റിംഗ് റെക്കോർഡുകളുടെയും ആദ്യ പേരിൽ ഇദ്ദേഹത്തെ കാണാം.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്‌സ് മത്സരത്തിലും താരം മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്നിങ്സിന് ഇടയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ 800 ബൗണ്ടറി തികയ്ക്കുന്ന ആദ്യത്തെ താരമായി അദ്ദേഹം മാറി.അത് മാത്രമല്ല ഇപ്പോൾ മറ്റൊരു റെക്കോർഡിൽ കോഹ്ലിക്ക് ഒപ്പമെത്തിയിരിക്കുകയാണ് അദ്ദേഹം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടിയ രണ്ടാമത്തെ താരമായി അദ്ദേഹം മാറി.47 തവണയാണ് താരം ഐ പി എല്ലിൽ 50 ൽ കൂടുതൽ റൺസ് സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്, സൺ രൈസേഴ്സ് ഹൈദരാബാദ്,ഡെക്കാൻ ചാർജർസ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച ധവാൻ രണ്ട് തവണ ഐ പി എല്ലിൽ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

50 പന്തിൽ 70 റൺസ് നേടി ധവാൻ മടങ്ങുമ്പോൾ ത് വെറും 19 റൺസ് അകലെ അദ്ദേഹത്തിനെ കാത്തിരുന്നത്ത്‌ ഐ പി എല്ലിൽ 6000 റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ്. മലയാളി താരം ബേസിൽ തമ്പിയുടെ പന്തിൽ പൊള്ളാർഡിന് ക്യാച്ച് നൽകിയാണ് ധവാൻ മടങ്ങിയത്.ഇന്നിങ്സിൽ അഞ്ചു ഫോ‌റും മൂന്നു സിക്സ് അടങ്ങിയിരുന്നു.

ISL കേരളത്തിൽ നിന്ന് രണ്ടു ചുണക്കുട്ടികളെ ബംഗളൂരു റാഞ്ചി

ട്വന്റി ട്വന്റി ക്രിക്കറ്റിൽ 10000 റൺസ് തികച്ചു രോഹിത്..