in

മിനോ റയോള മരണപ്പെട്ടിട്ടില്ല. വാർത്തകൾ വ്യാജം..

കഴിഞ്ഞ മണിക്കൂറിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ആ വാർത്ത പുറത്ത് വന്നത്. പ്രമുഖ ഫുട്ബോൾ ഏജന്റായ മിനോ റയോള മരണപെട്ടു എന്നായിരുന്നു ആ വാർത്ത. എന്നാൽ പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അദ്ദേഹം മരണത്തിന് കീഴടങ്ങിട്ടില്ലെന്നാണ്.

ഇറ്റലിയിലെ മിലാനിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 54 വയസ്സാണ് നിലവിൽ അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ രോഗം എന്താണെന്ന് ഇത് വരെയും പുറത്ത് വീട്ടിട്ടില്ല.

പോൾ പോഗ്ബ, എർലിംഗ് ഹാലൻഡ്, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് തുടങ്ങിയ താരങ്ങളുടെ പ്രതിനിധിയായിരുന്നു റയോള.ജനുവരിയിൽ റയോളയെ മിലാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വളരെ സൂക്ഷ്മമായ ശസ്ത്രക്രിയയ്ക്ക് വിധേയയായി, എന്നാൽ എന്താണ് അസുഖമെന്ന് ഇത് വരെയും വെളിപ്പെടുത്തിയിട്ടില്ല.

മിലാനോയിലെ സാൻ റഫേൽ ഹോസ്പിറ്റലിൽ നിന്നുള്ള ഡോ. ആൽബെർട്ടോ സാങ്‌ഗ്രില്ലോ മിനോ റയോളയുടെ അവസ്ഥയെക്കുറിച്ച് അൻസയോട് പറയുന്നു: “അതിജീവനത്തിനായി പോരാടുന്ന ഒരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് ഊഹക്കച്ചവടങ്ങൾ നടത്തുന്ന കപട പത്രപ്രവർത്തകരുടെ ഫോൺ കോളുകളിൽ ഞാൻ പ്രകോപിതനാണ്”.റയാളോ തന്നെ ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണം നൽകിയിരിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിന് ഇടയിൽ ഇത് രണ്ടാം തവണയാണ് നിങ്ങളെ എന്നെ കൊല്ലുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇറ്റാലിയൻ ഫുട്ബോൾ ഏജൻറായിരുന്ന മിനോ റയോള മരണപ്പെട്ടു,

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ക്യാപ്റ്റൻ ആര്??. വ്യക്തമായ ഉത്തരവുമായി രാൾഫ് രാഗ്നിക്ക്..