in ,

ഒടുവിൽ മുംബൈ സിറ്റി എഫ് സി താരങ്ങൾ നാഷണൽ ക്യാമ്പിലെത്തി..

ഫിഫയുടെ നിയമം അനുസരിച്ചു നിലവിൽ മുംബൈ സിറ്റി എഫ് സി ക്കെതിരെ നടപടി ഒന്നും ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ സ്വീകരിക്കാൻ സാധിക്കില്ല. ഇത് നോൺ -ഫിഫ വിൻഡോ ആയതിനാൽ തന്നെ ക്ലബ്ബുകൾക്ക് മാത്രമാകും ഏതു താരത്തെ ടീമിൽ നിന്ന് വിട്ട് അയക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ടായിരിക്കുന്നത്. എന്തായാലും മുംബൈ സിറ്റി എഫ് സി യുടെ ഈ നടപടി എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരെയും ഒരേ പോലെ ആശ്ചര്യപ്പെടുത്തിയതാണ്.

കഴിഞ്ഞ ദിവസമാണ് തനിക്ക് മുംബൈ സിറ്റി എഫ് സി താരങ്ങളെ നാഷണൽ ക്യാമ്പിലേക് വിട്ട് നൽകിയില്ലെന്ന് പറഞ്ഞു ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്ക് രംഗത്ത് വന്നത്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്‌ മുംബൈ സിറ്റി എഫ് സി താരങ്ങൾ നാഷണൽ ക്യാമ്പിലെത്തിയെന്നതാണ്. എന്തായിരുന്നു ഈ വിവാദം. നമുക്ക് ഒന്ന് പരിശോധിക്കാം.

ആറു മുംബൈ സിറ്റി താരങ്ങളെയാണ് പരിശീലകൻ നാഷണൽ ക്യാമ്പിലേക്ക് വിളിച്ചത്.ഏഷ്യൻ കപ്പിന്റെ തയ്യാറെടുപ്പിന് വേണ്ടിയാണ് താരങ്ങളോട് ക്യാമ്പിലേക്ക് എത്താൻ ആവശ്യപെട്ടത്.എന്നാൽ മുംബൈ ഈ ആവശ്യം തള്ളി.

എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരത്തിന് തങ്ങൾക്ക് താരങ്ങളെ ആവശ്യമുണ്ടെന്നായിരുന്നു മുംബൈയുടെ പക്ഷം.അത് കൊണ്ട് തന്നെ മുംബൈ താരങ്ങളെ വിട്ട് നൽകിയില്ല.ഈ ഒരു സാഹചര്യത്തിൽ ആറ് എന്നത് പരിശീലകൻ ചുരുക്കി മൂന്നാക്കി.

രാഹുൽ ഭേകേ, അപൂയ, ബിബിൻ സിംഗ് എന്നിവരാണ് ഈ മൂന്നു താരങ്ങൾ.ഏപ്രിൽ 26 ന്ന് മുംബൈയുടെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അവസാനിച്ചതാണ്. മെയ്‌ 10 ന്നായിരുന്നു നാഷണൽ ക്യാമ്പിൽ എത്തേണ്ടത്. പക്ഷെ താരങ്ങളെ വിട്ട് നൽകാൻ മുംബൈ ഒരുക്കമായിരുന്നില്ല. ഇത് പരിശീലകനെയും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനയും ഒരേ പോലെ ആശ്ചര്യപ്പെടുത്തി.

ഫിഫയുടെ നിയമം അനുസരിച്ചു നിലവിൽ മുംബൈ സിറ്റി എഫ് സി ക്കെതിരെ നടപടി ഒന്നും ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ സ്വീകരിക്കാൻ സാധിക്കില്ല. ഇത് നോൺ -ഫിഫ വിൻഡോ ആയതിനാൽ തന്നെ ക്ലബ്ബുകൾക്ക് മാത്രമാകും ഏതു താരത്തെ ടീമിൽ നിന്ന് വിട്ട് അയക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ടായിരിക്കുന്നത്. എന്തായാലും മുംബൈ സിറ്റി എഫ് സി യുടെ ഈ നടപടി എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരെയും ഒരേ പോലെ ആശ്ചര്യപ്പെടുത്തിയതാണ്.

വിവാദങ്ങൾക്കെതിരെ ചെന്നൈ സിഇഒ..

ആ യുവ താരം അധികം വൈകാതെ തന്നെ ഇന്ത്യൻ ടീമിൽ അരങ്ങേറും – രോഹിത് ശർമ