in ,

PSG-യിൽ മെസ്സിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടണമെന്ന ഉറച്ച തീരുമാനവുമായി നെയ്മർ ജൂനിയർ തയ്യാറെടുപ്പിലാണ്…

Messi and Neymar

തന്റെ മുൻ എഫ്‌സി ബാഴ്‌സലോണ സഹതാരം ലയണൽ മെസ്സിക്കൊപ്പം വീണ്ടും ഒരേ ക്ലബ്ബിൽ കളിക്കാൻ നെയ്മർ ജൂനിയറിനു ഭാഗ്യമുണ്ടായിട്ടുണ്ട് . ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ , കരാർ നൽകാൻ കഴിയില്ല എന്ന് ബാഴ്സലോണ ക്ലബ്‌ അറിയിച്ചതോടെണ് അർജന്റീന സൂപ്പർ താരമായ ലയണൽ മെസ്സി എഫ്‌സി ബാഴ്‌സലോണയിൽ നിന്നുള്ള അപ്രതീക്ഷിത വിടവാങ്ങലിനെത്തുടർന്ന് ദിവസങ്ങൾക്കകം തന്നെ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്റ് ജെർമെയ്ൻ ക്ലബ്ബുമായി ഒപ്പുവെച്ചത്.

നേരത്തെ 2017-ലാണ് ബ്രസീലിയൻ സൂപ്പർ തരാം നെയ്മർ ജൂനിയർ ബാഴ്സ വിട്ടകൊണ്ട് PSG-യിലെത്തുന്നത്. ഇപ്പോൾ ഇരുതാരങ്ങളും PSG ക്ലബ്ബിൽ ഒന്നിച്ചു .

കഴിഞ്ഞ ദിവസം റെഡ് ബുള്ളിന് നൽകിയ അഭിമുഖത്തിൽ മെസ്സിക്കൊപ്പം കളിക്കാൻ കഴിഞ്ഞതിൽ നെയ്മർ സന്തോഷം പ്രകടിപ്പിച്ചു. ഇരുവരും ബാഴ്സലോണ ക്ലബ്ബിനൊപ്പമുള്ള കാലത്ത് 2015-ൽ യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫി നേടിയിട്ടുണ്ട്. എങ്കിലും, ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയാത്ത PSG ക്ലബ്ബിൽ ചാമ്പ്യൻസ് ലീഗ് കിരീടം വീണ്ടും ഒരുമിച്ചു നേടികൊണ്ട് ചരിത്രം സൃഷ്ടിക്കാൻ തനിക്കും മെസ്സിക്കും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നെയ്മർ ജൂനിയർ കൂട്ടിച്ചേർത്തു.

“പിഎസ്ജിയിൽ മെസ്സി ഉള്ളതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, കാരണം, ഒരു ഫുട്ബോൾ ആരാധകൻ, ഒരു പ്രതിഭ എന്നതിലുപരി, അവൻ എന്റെ സുഹൃത്താണ്. നിങ്ങളുടെ അരികിൽ സുഹൃത്തുക്കൾ ഉള്ളപ്പോൾ, ദൈനംദിന ജീവിതം ശാന്തമാകും. ബാഴ്‌സലോണയിൽ ഞങ്ങൾ നടത്തിയ ചരിത്രം അദ്ദേഹത്തിനൊപ്പം പാരീസിൽ ആവർത്തിക്കാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” – എന്നാണ് നെയ്മർ പറഞ്ഞത്.

അതേസമയം , നിലവിൽ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ്‌ സ്റ്റേജിലെ മൂന്നു മത്സരങ്ങൾ PSG കളിച്ചുകഴിഞ്ഞപ്പോൾ 2 വിജയം 1 സമനിലയുമായി 7 പോയന്റോടെ ഗ്രൂപ്പ്‌ എ യിൽ ഒന്നാമതാണ്. മൂന്നു മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളുകൾ നേടിയ ലയണൽ മെസ്സി PSG ജേഴ്സിയിൽ ഇതുവരെ ചാമ്പ്യൻസ് ലീഗിൽ മാത്രമാണ് ഗോൾ നേടിയിട്ടുള്ളതും. ലീഗ് 1-ലാണെങ്കിൽ പോയന്റ് ടേബിളിൽ ബഹുദൂരം മുന്നിലാണ് മൗറിസിയോ പോചെട്ടിനോ പരിശീലിപ്പിക്കുന്ന പാരിസ് സെന്റ്-ജർമയിൻ.

സൂപ്പർതാരം സൂപ്പർതാരം ചതിച്ചു, ബ്ലാസ്റ്റേഴ്‌സിന് 120100 ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഫിഫയുടെ ഉത്തരവ്…

PSGയിൽ ടീം പുരോഗതിയില്ല, പരിശീലകനാണ് പ്രശ്നമെന്ന് ഫുട്ബോൾ വിദഗ്ധർ…