in ,

LOLLOL LOVELOVE AngryAngry OMGOMG CryCry

നോ ബോൾ വിവാദം കത്തുന്നു, പക്ഷെ പന്ത് ചെയ്തത് ശെരിയായില്ലെന്ന് ക്രിക്കറ്റ്‌ ലോകം..

നോ ബോൾ വിവാദം കത്തുന്നു. പക്ഷെ പന്ത് ചെയ്തത് ശെരിയായില്ലെന്ന് ക്രിക്കറ്റ്‌ ലോകം. അമ്പയർ എന്തിനാണെന്ന് മുൻ താരങ്ങളും ക്രിക്കറ്റ്‌ ലോകവും. നോ ബോൾ വിവാദങ്ങൾക്ക്‌ ഒടുവിൽ രാജസ്ഥാൻ ഡൽഹിയെ 15 റൺസിന് തോൽപിച്ചു.

നോ ബോൾ വിവാദം കത്തുന്നു. പക്ഷെ പന്ത് ചെയ്തത് ശെരിയായില്ലെന്ന് ക്രിക്കറ്റ്‌ ലോകം. അമ്പയർ എന്തിനാണെന്ന് മുൻ താരങ്ങളും ക്രിക്കറ്റ്‌ ലോകവും. നോ ബോൾ വിവാദങ്ങൾക്ക്‌ ഒടുവിൽ രാജസ്ഥാൻ ഡൽഹിയെ 15 റൺസിന് തോൽപിച്ചു.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിന്റെ അവസാന ഓവറിലെ മൂന്നാമത്തെ പന്തിന് ശേഷമാണ് നാടാകിയ സംഭവങ്ങൾ അരങ്ങേറുന്നത്. 6 പന്തിൽ 36 റൺസായിരുന്നു ഡൽഹിക്ക്‌ ജയിക്കാൻ വേണ്ടിയിരുന്നത്. റൗമാൻ പവൽ തുടരെ മൂന്നു സിക്സറുകൾ പറത്തി. ഇതിൽ മൂന്നാമത്തെ ബോൾ നോ ബോൾ ആണെനായിരുന്നു ഡൽഹിയുടെ വാദം.

പക്ഷെ ആ ബോൾ നോ ബോൾ വിളിക്കാത്തതിനെ തുടർന്ന് ക്ഷുഭിതനായ പന്ത് ഡൽഹി ടീമിനെ ഡഗ് ഔട്ടിലേക്ക് തിരകെ വിളിച്ചു.ഒടുവിൽ ഡൽഹി ക്യാപിറ്റൽസ് കോച്ചിംഗ് സ്റ്റാഫ്‌ ഇടപെട്ട് ഈ നീക്കം തടഞ്ഞു. കോച്ചിംഗ് സ്റ്റാഫിൽ ഒരാളായ പ്രവിൻ അംറേ അമ്പയറിനോട് ഗ്രൗണ്ടിലിറങ്ങി നോ ബോളാണോ എന്ന് പുനപ്പരിശോധിക്കാൻ പറഞ്ഞെങ്കിലും അമ്പയർ കനിഞ്ഞില്ല.

മത്സരം ശേഷം താൻ ചെയ്തത് തെറ്റായി പോയി എന്ന് ഡൽഹി ക്യാപ്റ്റൻ റിഷബ് പന്ത് പ്രതികരിച്ചു. ടീമിനെ താൻ ഒരിക്കലും തിരിച്ചു വിളിക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പന്ത് എന്താണ് ചെയ്യുന്നത്, ഇത് ക്രിക്കറ്റ്‌ ലോകത്ത് ഒരിക്കൽ കൂടി സംഭവിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ല. പന്ത് അതിര് വിട്ട് പെരുമാറിയെന്ന് ഇംഗ്ലണ്ടിന്റെ മുൻ സൂപ്പർ താരം കെവിൻ പീറ്റേഴ്‌സൻ പ്രതികരിച്ചു.

എന്തിനാണ് തേർഡ് അമ്പയർ എന്നാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ ചോദിക്കുന്നു.ഫ്രണ്ട് ഫൂട്ട് നോ ബോൾ അമ്പയർമാർ പരിശോധിക്കുന്നുണ്ടേൽ എന്ത് കൊണ്ട് വൈസ്റ്റ്‌ ഉയരത്തിൽ വരുന്ന പന്തുകൾ പരിശോധിക്കുന്നില്ലെന്ന് നിലവിലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ഗ്ലെൻ മാക്സ്വെൽ വിമർശിച്ചു .

നോ ബോൾ വിവാദവും, നാടാകിയതകൾക്ക് ഒടുവിൽ രാജസ്ഥാൻ വിജയം.

അടുത്ത സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാണുമോ