in ,

LOVELOVE

നോ ബോൾ വിവാദവും, നാടാകിയതകൾക്ക് ഒടുവിൽ രാജസ്ഥാൻ വിജയം.

അവസാന ഓവറിലേ നാടാകിയത ഒടുവിൽ രാജസ്ഥാൻ വിജയം. അവസാന ഓവർ വരെ ആവേശം അണപൊട്ടിയ മത്സരത്തിൽ ഡൽഹി രാജസ്ഥാനെ തോൽപിച്ചത് 14 റൺസിന്.

അവസാന ഓവറിലേ നാടാകിയത ഒടുവിൽ രാജസ്ഥാൻ വിജയം. അവസാന ഓവർ വരെ ആവേശം അണപൊട്ടിയ മത്സരത്തിൽ ഡൽഹി രാജസ്ഥാനെ തോൽപിച്ചത് 14 റൺസിന്.

ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ റിഷബ് പന്ത് ഒരിക്കൽ പോലും കരുതി കാണില്ല ഇങ്ങനെ ഒരു തിരച്ചടി. അതി ഗംഭീര ഫോമിലുള്ള രാജസ്ഥാനെ ബാറ്റിംഗ് അയച്ചപ്പോൾ സംഭവിച്ചത് എന്താണെന്ന് നമ്മൾ എല്ലാരും കണ്ടതാണ്. രാജസ്ഥാൻ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി.

കഴിഞ്ഞ മത്സരത്തിൽ എവിടെ നിർത്തിയോ അവിടെ നിന്നാണ് ബറ്റ്ലർ തുടങ്ങിയത്. മെല്ലെ തുടങ്ങിയ അദ്ദേഹം പവർ പ്ലേക്ക്‌ ശേഷം തന്റെ ഗിയർ മാറ്റി. സീസണിൽ തന്റെ മൂന്നാമത്തെ സെഞ്ച്വറിയും ഐ പി എൽ കരിയറിൽ തന്റെ നാലാമത്തെ സെഞ്ച്വറിയും.

ഈ ഒരു സെഞ്ച്വറിയിൽ ബറ്റ്ലർ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കി.ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായി രണ്ടാമത്തെ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. ശിഖർ ധവാനാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യത്തെ താരം.

പടിക്കലിന്റെ ഫിഫ്റ്റിയും സഞ്ജുവിന്റെ വെടികെട്ടും രാജസ്ഥാൻ സ്കോർ 222 ലെത്തിച്ചു.മറുപടി ബാറ്റിങ്ങിൽ ഡേവിഡ് വാർണറും പൃഥ്വ ഷായും തകർപ്പൻ തുടക്കമാണ് നൽകിയത്.പ്രസിദ് കൃഷ്ണ വാർണറിനെ പുറത്താക്കി ബ്രേക്ക്‌ ത്രൂ നൽകി.തൊട്ട് അടുത്ത ഓവറിൽ സർഫറാസിന് അശ്വിൻ പുറത്താക്കിയതോടെ ഡൽഹി സമ്മർദ്ദത്തിലായി.പന്ത് ശ്രമിച്ചു നോക്കിയെങ്കിലും പടിക്കലിന്റെ മനോഹര ക്യാച്ചിൽ പ്രസിദിന് വിക്കറ്റ് നൽകി അദ്ദേഹവും മടങ്ങി.ഒടുവിൽ അവസാന ഓവറിലെ നാടാകിയതകൾക്ക് ഒടുവിൽ രാജസ്ഥാൻ വിജയം.

ക്രിസ്ത്യാനോ തിരകെയെത്തി, യുണൈറ്റഡ് നാളെ ആർസേനലിനെതിരെ..

നോ ബോൾ വിവാദം കത്തുന്നു, പക്ഷെ പന്ത് ചെയ്തത് ശെരിയായില്ലെന്ന് ക്രിക്കറ്റ്‌ ലോകം..