in ,

LOLLOL CryCry

ക്രിസ്ത്യാനോ തിരകെയെത്തി, യുണൈറ്റഡ് നാളെ ആർസേനലിനെതിരെ..

നാളെത്തെ മത്സരത്തിൽ വിജയിച്ചാൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന് ടോപ് ഫോറിൽ ഫിനിഷ് ചെയ്യാനുള്ള വിദൂര സാധ്യതയുണ്ട്. ആർസേനൽ ടോട്ടേനഹാം ടീമുകളുടെ വിജയ പരാജയങ്ങൾ യുണൈറ്റഡ് അനൂകലമായി ഭവിക്കേണ്ടതുമുണ്ട്. അത് കൊണ്ട് നാളത്തെ മത്സരത്തിൽ തീ പാറുമെന്ന് ഉറപ്പ്.

Cristiano Ronaldo and Cavani for Manchester United

ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചേസ്റ്റർ യുണൈറ്റഡ് ക്യാമ്പിലേക്ക് തിരകെയെത്തി.നാളെ ആർസേനലിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിച്ചേക്കും. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചു മണിക്കാണ് മത്സരം.

തന്റെ കുട്ടിയുടെ മരണത്തെ തുടർന്ന് റൊണാൾഡോ ലിവർപൂളിനെതിരെയുള്ള മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ മത്സരത്തിൽ പങ്ക് എടുത്തിരുന്നില്ല. മത്സരത്തിൽ യുണൈറ്റഡ് എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽവി രുചിച്ചിരുന്നു. ഈ തോൽവിയോട് യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത ആസ്ഥാനത്തായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം എറിക് ടെൻ ഹാഗിനെ മാഞ്ചേസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പുതിയ പരിശീലകനായി നിയമിച്ചിരുന്നു.ഈ സീസണിന്റെ അവസാനത്തോടെ മാത്രമേ അദ്ദേഹം ക്ലബ്ബിനൊപ്പം ചേരുകയൊള്ളു. യുണൈറ്റഡിലേക്ക് പത്തിലേറെ താരങ്ങൾ എത്തുമെന്നും താത്കാലിക പരിശീലകൻ രാൾഫ് രാഗ്നിക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഗോൾ കീപ്പിങ് ഒഴികെ ബാക്കി എല്ലാ മേഖലയിലും ടീമിന് അഴിച്ചു പണി ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.സ്കൈ സ്പോർട്സ് ക്രിസ്ത്യാനോ ടെൻ ഹാഗിന്റെ പദ്ധതിയില്ലെന്ന് റിപ്പോർട്ട്‌ ചെയ്തിരുന്നു.ഈ ഒരു സാഹചര്യത്തിൽ നാളത്തെ മത്സരം ക്രിസ്ത്യാനോക്ക്‌ നിർണായകമാണ്.

നാളെത്തെ മത്സരത്തിൽ വിജയിച്ചാൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന് ടോപ് ഫോറിൽ ഫിനിഷ് ചെയ്യാനുള്ള വിദൂര സാധ്യതയുണ്ട്. ആർസേനൽ ടോട്ടേനഹാം ടീമുകളുടെ വിജയ പരാജയങ്ങൾ യുണൈറ്റഡ് അനൂകലമായി ഭവിക്കേണ്ടതുമുണ്ട്. അത് കൊണ്ട് നാളത്തെ മത്സരത്തിൽ തീ പാറുമെന്ന് ഉറപ്പ്.

പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ സഞ്ജുവിന്റെ രാജസ്ഥാൻ, എതിരാളികൾ ഡൽഹി ക്യാപിറ്റൽസ്..

നോ ബോൾ വിവാദവും, നാടാകിയതകൾക്ക് ഒടുവിൽ രാജസ്ഥാൻ വിജയം.