in ,

പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ സഞ്ജുവിന്റെ രാജസ്ഥാൻ, എതിരാളികൾ ഡൽഹി ക്യാപിറ്റൽസ്..

പോയിന്റ് ടേബിളിലേ ഒന്നാം സ്ഥാനം തിരകെ പിടിക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങുന്നു. എതിരാളികൾ റിഷബ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ്. ഇന്ത്യയുടെ രണ്ട് യുവ വിക്കറ്റ് കീപ്പർ ക്യാപ്റ്റന്മാർ നേർക്കു നേർ വരുമ്പോൾ പോരാട്ടം കനക്കുമെന്ന് ഉറപ്പ്. മത്സരം ഇന്ത്യൻ സമയം രാത്രി 7:30 പൂനെയിൽ.

പോയിന്റ് ടേബിളിലേ ഒന്നാം സ്ഥാനം തിരകെ പിടിക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങുന്നു. എതിരാളികൾ റിഷബ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ്. ഇന്ത്യയുടെ രണ്ട് യുവ വിക്കറ്റ് കീപ്പർ ക്യാപ്റ്റന്മാർ നേർക്കു നേർ വരുമ്പോൾ പോരാട്ടം കനക്കുമെന്ന് ഉറപ്പ്. മത്സരം ഇന്ത്യൻ സമയം രാത്രി 7:30 പൂനെയിൽ.

നിലവിൽ രാജസ്ഥാൻ റോയൽസ് നേരിട്ട് കൊണ്ടിരുന്ന ഒരേ ഒരു പ്രശ്നം അവസാന ഓവറുകളിലെ റൺ ഒഴുക്ക് തടയുക എന്നതായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഓബേദ് മകോയിലൂടെ ടീം ഈ പ്രശ്നം പരിഹരിച്ചതിനാൽ നിലവിൽ രാജസ്ഥാൻ പ്രശ്നങൾ ഒന്നും തന്നെയില്ല. ജോസ് ബറ്റ്ലറിൽ തന്നെയാണ് ഈ സീസണിൽ രാജസ്ഥാന്റെ ഏറ്റവും വലിയ പ്രതീഷ. ഇതിനോടകം രണ്ട് സെഞ്ച്വറികൾ നേടി കൊണ്ട് ഓറഞ്ച് ക്യാപ് പട്ടികയിൽ മുന്നിലാണ് അദ്ദേഹം.ഹെറ്റ്മൈറും സഞ്ജുവും അവസരത്തിനോത്ത് ഉയരുന്നുണ്ടെകിലും ബാക്കി ബാറ്റസ്മാന്മാർ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ച വെക്കാത്തത് സഞ്ജുവിന് തലവേദനയാണ്.

ബൗളിങ്ങിലും സഞ്ജുവിന് പ്രശ്നങൾ ഒന്നും തന്നെയില്ല. പർപിൾ ക്യാപ് ഹോൾഡർ ചാഹാലും ഒപ്പം അശ്വിനും കൂടി ചേരുമ്പോൾ ടീം അതിശക്തം.ബോൾട്ടിന്റെ സ്വിങ്ങും പേസും നിറഞ്ഞ പന്തുകളും രാജസ്ഥാൻ നേട്ടമാകും. മറുവശത്തു ഡൽഹിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല.

പ്രിത്വി ഷായും വാർണറും നൽകുന്ന ഗംഭീര തുടക്കം മുതലാക്കാൻ പിന്നീട് വരുന്ന ബാറ്റസ്മാന്മാർക്ക് സാധിക്കാത്തത് തിരച്ചടിയാണ്.കുൽദീപ്പിന്റെ ചൈനമാൻ ഡെലിവറികളും ടാക്കൂറിന്റെ ഓൾ റൗണ്ട് മികവും പ്രതീക്ഷയാണ്. എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

ഡൽഹി ക്യാപിറ്റൽസ് : 1 പൃഥ്വി ഷാ, 2 ഡേവിഡ് വാർണർ, 3 സർഫറാസ് ഖാൻ, 4 ഋഷഭ് പന്ത് (ക്യാപ്റ്റൻ & WK), 5 ലളിത് യാദവ്, 6 റോവ്മാൻ പവൽ, 7 അക്സർ പട്ടേൽ, 8 ശാർദുൽ താക്കൂർ, 9 കുൽദീപ് യാദവ്, 10 മുസ്തഫിസുർ റഹ്മാൻ, 11 അഹമ്മദ്.

രാജസ്ഥാൻ റോയൽസ്: 1 ജോസ് ബട്ട്‌ലർ, 2 ദേവദത്ത് പടിക്കൽ, 3 സഞ്ജു സാംസൺ (ക്യാപ്റ്റൻ & വിക്കറ്റ്), 4 ഷിമ്രോൺ ഹെറ്റ്‌മെയർ, 5 കരുൺ നായർ, 6 റിയാൻ പരാഗ്, 7 ആർ അശ്വിൻ, 8 ട്രെന്റ് ബോൾട്ട്, 9 ഒബേദ് മക്കോയ്, 10 പ്രസിദ് കൃഷ്ണ, 11 ചാഹൽ

ബ്രസീൽ-സ്പെയിൻ സൂപ്പർ താരം ഡിയഗോ കോസ്റ്റയെ ടീമിൽ എത്തിക്കാൻ ATK മോഹൻ ബഗാൻ ശ്രമം

ക്രിസ്ത്യാനോ തിരകെയെത്തി, യുണൈറ്റഡ് നാളെ ആർസേനലിനെതിരെ..