in , ,

LOVELOVE

ഒഡിഷ എഫ് സി തങ്ങളുടെ വനിതാ ടീം പ്രഖ്യാപിച്ചു, ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം എപ്പോൾ??..

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ് സി തങ്ങളുടെ വനിതാ ടീം പ്രഖ്യാപിച്ചു. ക്ലബ്‌ തന്നെയാണ് ഔദ്യോഗികമായി ഈ കാര്യം അറിയിച്ചത്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ക്ലബ്‌ ഈ കാര്യം അറിയിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ് സി തങ്ങളുടെ വനിതാ ടീം പ്രഖ്യാപിച്ചു. ക്ലബ്‌ തന്നെയാണ് ഔദ്യോഗികമായി ഈ കാര്യം അറിയിച്ചത്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ക്ലബ്‌ ഈ കാര്യം അറിയിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ വനിതാ ടീം പ്രഖ്യാപിക്കുന്ന രണ്ടാമത്തെ മാത്രം ക്ലബ്ബാണ് ഒഡിഷ എഫ് സി.നേരത്തെ ഐ എസ് എൽ ക്ലബ്ബുകളിൽ നിന്ന് എഫ് സി ഗോവക്ക്‌ മാത്രമേ ഒരു വനിതാ ടീം ഉണ്ടായിരുന്നുള്ളു.വനിതാ ഐ ലീഗിലാവും ക്ലബ്‌ കളിക്കുക.

കേരള ബ്ലാസ്റ്റേഴ്‌സും ഉടനെ തന്നെ വനിതാ ടീം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.കഴിഞ്ഞ ദിവസം വനിതാ ടീം ഡയറക്ടറായി റിസ്‌വാനെ ബ്ലാസ്റ്റേഴ്‌സ് നിയമിച്ചിരുന്നു. അദ്ദേഹം സ്പോർട്ടിങ്‌ ഡയറക്ടറുമായി ആശയാവിനിമയം നടത്തിയിരുന്നു .അക്കാഡമി ടെക്നിക്കൽ ഡയറക്ടറുമായി അക്കാഡമി സ്റ്റാഫുമായി അദ്ദേഹം ചർച്ച നടത്തി.

നിലവിൽ കേരളത്തിൽ ഗോകുലം കേരളക്ക് മാത്രമേ വനിതാ ടീം ഒള്ളു. വനിതാ ലീഗുകളിൽ മികച്ച പ്രകടനമാണ് ഈ ടീം കാഴ്ച വെക്കുന്നത്. ഒഡിഷക്ക്‌ പുറമെ മറ്റു ഐ എസ് എൽ ക്ലബ്ബുകളും വനിതാ ടീമുകൾ പ്രഖ്യാപിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ എട്ടു സ്ഥാനത്തിന് അപ്പുറമുള്ള ടീമുകളുമായി കളിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഇഗോർ സ്റ്റിമാക്..

രാഫെൽ ലോപ്പസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ, താരത്തിൽ താല്പര്യം പ്രകടപിച്ച എ ലീഗ് ക്ലബ്ബ്‌ പിന്മാറി എന്ന് റിപ്പോർട്ടുകൾ..