in

LOVELOVE OMGOMG LOLLOL CryCry AngryAngry

ആദ്യമത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആ നീക്കം തന്നെ ആകർഷിച്ചുവെന്ന് റാഗ്നിക്…

അഞ്ചു വർഷത്തിനു മുൻപ് ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് പ്രായമായി എന്ന് പരിഹസിച്ച പരിശീലകൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം നടന്ന ആദ്യ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രകടനം കണ്ട് അദ്ദേഹത്തിനെ പ്രശംസകൊണ്ട് മൂടുകയാണ്. താൻ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം തന്നെ താരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് പറഞ്ഞ് അദ്ദേഹം ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രകടനത്തിനെ പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല.

Ralf Rangnick and Ronaldo

തനിക്കെതിരെ വിമർശന ശബ്ദമുയർത്തുന്ന ൽവരുടെയും തൻറെ മികവിന് മേൽ സംശയം ഉന്നയിക്കുന്നവരുടെ നാവ് തൊട്ടടുത്ത മത്സരത്തിലെ കിടിലൻ പ്രകടനത്തിലൂടെ കൂട്ടിക്കെട്ടുന്ന ഒരു പ്രത്യേക ജനുസ്സിൽപ്പെട്ട ഇതിഹാസതാരം തന്നെയാണ് ക്രിസ്ത്യാനോ റൊണാൾഡോ. കളിക്കളത്തിൽ നടത്തുന്ന അസാമാന്യ പ്രകടനത്തിനൊപ്പം തൻറെ വിമർശകരെ ഇത്ര മനോഹരമായി നിശബ്ദരാക്കി മുന്നേറുന്ന ഒരു താരം ലോക ഫുട്ബോൾ ചരിത്രത്തിൽ ഇനി ഉണ്ടാവുകയില്ല.

റൊണാൾഡോയുടെ പ്രതികാരത്തിന് ചൂടറിഞ്ഞ് വാടി വീണുപോയ വമ്പൻമാരുടെ അപമാനഭാരത്തിൻറെ കഥ ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ നാടോടിക്കഥകളായി കാലങ്ങളെ അതിജീവിക്കും എന്നത് ഉറപ്പാണ്. അത്രമാത്രം ഐതിഹാസികമായ പ്രതികാര പ്രകടനങ്ങളാണ് ക്രിസ്ത്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് ഇതിഹാസത്തിന്റെ മാന്ത്രിക ബൂട്ടിൽ നിന്നും ഉണ്ടാകുന്നത്.

Ralf Rangnick and Ronaldo

റാൽഫ് റാഗ്നിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യുടെ പരിശീലകനായി വരുന്നു എന്ന വാർത്ത കേട്ടപ്പോൾ മുതൽ ക്രിസ്ത്യാനോ റൊണാൾഡോ ആരാധകരുടെ ഹൃദയം തകരുകയായിരുന്നു. അഞ്ചു വർഷങ്ങൾക്കു മുൻപ് ഈ ജർമൻ പരിശീലകൻ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഒരുപാട് പ്രായമായി എന്ന് നടത്തിയ പ്രസ്താവന ആശങ്കയോടെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഓർമ്മിച്ചത്.

അഞ്ചു വർഷത്തിനു മുൻപ് ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് പ്രായമായി എന്ന് പരിഹസിച്ച പരിശീലകൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം നടന്ന ആദ്യ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രകടനം കണ്ട് അദ്ദേഹത്തിനെ പ്രശംസകൊണ്ട് മൂടുകയാണ്. താൻ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം തന്നെ താരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് പറഞ്ഞ് അദ്ദേഹം ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രകടനത്തിനെ പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല.

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തെപ്പറ്റി റാങ്നിക്ക് പറഞ്ഞത് ഇങ്ങിനെയായിരുന്നു. “ഞങ്ങൾക്ക് രണ്ടു സ്‌ട്രൈക്കർമാരെ വെച്ചാണ് കളിക്കേണ്ടത്, പ്രത്യേകിച്ചും സെൻട്രൽ പൊസിഷനിൽ. എന്തായാലും പന്തു കൈവശമില്ലാത്തപ്പോൾ റൊണാൾഡോ ചെയ്‌ത നീക്കങ്ങൾ അഭിനന്ദനം അർഹിക്കുന്നു,”  അഞ്ചുവർഷം മുമ്പ് തന്നെ തള്ളി പറഞ്ഞവരെ കൊണ്ട് ഇപ്പോൾ കയ്യടിപ്പിക്കുവാൻ ക്രിസ്ത്യാനോ റൊണാൾഡോ എന്ന താരത്തിന് കഴിയുന്നു എന്നത് അദ്ദേഹം ഒരു ഇതിഹാസമാണ് എന്നതിന് ഏറ്റവും വലിയ തെളിവുകളിൽ ഒന്നാണ്.

“കൊടുങ്കാറ്റിനു ശേഷം സൂര്യൻ പുറത്തുവരും”മെസ്സിയുടെ അസംതൃപ്തിയെപ്പറ്റി പോച്ചറ്റിനോയുടെ പ്രതികരണം ഇങ്ങനെ…

അർജന്റീനയിലും മെസ്സിയുടെ ശത്രു കാലാവസ്ഥ വ്യതിയാനമോ? മുമ്പും സമാന സാഹചര്യത്തിൽ അദ്ദേഹം പതറിപ്പോയിരുന്നു…