in ,

AngryAngry LOLLOL LOVELOVE OMGOMG CryCry

ക്രിസ്റ്റ്യാനോയെയും യുണൈറ്റഡിനെയും തകർത്ത തന്ത്രം വെളിപ്പെടുത്തി പെപ് ഗാർഡിയോള…

11 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി സിറ്റി ഇപ്പോൾ പ്രീമിയർ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു, ടേബിൾ ടോപ്പർമാരായ ചെൽസിക്ക് മൂന്ന് പോയിന്റ് പിന്നിലാണ് മാഞ്ചസ്റ്റർ സിറ്റി . യുണൈറ്റഡിന് 11 മത്സരങ്ങളിൽ നിന്ന് 17 പോയന്റുമായി ആറാം സ്ഥാനത്താണ്.

Pep Guardiola on Cristiano Ronado

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡെർബിയിൽ എതിരാളികളെ 2-0ന് തോൽപ്പിക്കുകയും ലോകഫുട്ബോളിലെ മികച്ച താരങ്ങളിൽ ഒരാളായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്റെ ടീം എങ്ങനെയാണ് നേരിട്ടതെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള തുറന്നുപറഞ്ഞു .

ഈ മത്സരത്തിൽ റെഡ് ഡെവിൾസ് തങ്ങളുടെ നഗരവൈരികൾക്കെതിരെ മത്സരത്തിൽ ഒരു ഷോട്ട് മാത്രമാണ് അടിച്ചത്, അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മത്സരം ആരംഭിച്ച കളിക്കാരിൽ നിന്ന് ഏറ്റവും കുറച്ച് സ്പർശനമേ മത്സത്തിൽ ഉണ്ടായിരുന്നുള്ളൂ .

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏത് ശ്രമവും കൗണ്ടർ അറ്റാക്കിലൂടെ മാത്രമേ കടന്നുപോകൂ എന്നതുകൊണ്ട് ഗെയിം നിയന്ത്രിക്കുക എന്നതായിരുന്നു സിറ്റിയുടെ ഗെയിം പ്ലാനെന്ന് ഗ്വാർഡിയോള വെളിപ്പെടുത്തി.

Pep Guardiola on Cristiano Ronado

“ഞാൻ സൗമ്യനായിരിക്കട്ടെ. എതിരാളികളെയും അവർ ചെയ്ത കാര്യങ്ങളെയും എനിക്ക് ഒരിക്കലും വിശകലനം ചെയ്യാനോ വിലയിരുത്താനോ കഴിയില്ല. മുൻ സീസണുകളിൽ അവർ ഞങ്ങളെ തോൽപ്പിച്ചപ്പോൾ മത്സരങ്ങൾക്ക് സമാനതകളുണ്ടായിരുന്നു. അവർ പുറകിൽ കാത്തുനിന്ന് കൗണ്ടർ അറ്റാക്കിലൂടെ പതിയിരുന്ന് ആക്രമിച്ചു – അവർ ആ മത്സരങ്ങൾ നിയന്ത്രിച്ചില്ല. ,”

“അവർ കാത്തിരുന്നു, ഒരു പക്ഷെ അവർ ഞങ്ങളെ ബഹുമാനിക്കുന്നതുകൊണ്ടാകാം, അത് ഞങ്ങൾക്ക് വലിയ അഭിനന്ദനമാണ്. പക്ഷേ ഞങ്ങൾ ഒരു നല്ല കളിയാണ് നടത്തിയത്. ഇൽകെ ഗുണ്ടോഗനെയും ബെർണാഡോ സിൽവയെയും പോലെ റോഡ്രി മികച്ചവനായിരുന്നു . ഞങ്ങൾക്ക് പന്ത് വേണം അതാണ് മത്സരം നിയന്ത്രിക്കാനുള്ള ഏക വഴി. ക്രിസ്റ്റ്യാനോയെപ്പോലുള്ള പ്രതിഭാധനരായ മികച്ച കളിക്കാരെ എനിക്കറിയാം, പന്ത് ഇല്ലാത്തപ്പോൾ അവർ കഷ്ടപ്പെടുന്നു, ഞങ്ങൾക്കും അത് തന്നെയായിരുന്നു വേണ്ടത് .” – തന്റെ തന്ത്രപരമായ സമീപനത്തെക്കുറിച്ച് ചോദിച്ചപ്പോൾ പെപ് ഗാർഡിയോള പറഞ്ഞത് .

11 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി സിറ്റി ഇപ്പോൾ പ്രീമിയർ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു, ടേബിൾ ടോപ്പർമാരായ ചെൽസിക്ക് മൂന്ന് പോയിന്റ് പിന്നിലാണ് മാഞ്ചസ്റ്റർ സിറ്റി . യുണൈറ്റഡിന് 11 മത്സരങ്ങളിൽ നിന്ന് 17 പോയന്റുമായി ആറാം സ്ഥാനത്താണ്.

ബാഴ്‍സയെ ബാധിച്ച മെസ്സി സിൻഡ്രോം എന്ന രോഗം സാവി അവസാനിപ്പിക്കുമെന്ന് മുൻ ബാഴ്സലോണ താരം…

മെസ്സി അർജന്റീനക്കൊപ്പം കളിക്കുന്നതിൽ സന്തോഷമില്ലാതെ PSG ഡയറക്ടർ, ഒടുവിൽ അത് തുറന്നുപറഞ്ഞു…