in

LOVELOVE

മെസ്സിയുടെ തലച്ചോർ ഇരട്ടിവേഗത്തിൽ പ്രവർത്തിക്കുമെന്ന് റോഡ്രിഗോ ഡി പോൾ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ലയണൽ മെസ്സി അദ്ദേഹത്തെക്കുറിച്ച് സഹതാരങ്ങൾക്ക് പറയുവാൻ നൂറുനാവാണ്. കൂടെ കളിക്കുന്ന ഓരോ താരങ്ങൾക്കും ഒരു പ്രചോദനം തന്നെയാണ് മെസ്സി എന്ന ഇതിഹാസ പുരുഷ, അദ്ദേഹത്തെ കുറിച്ച് മനസ്‌ തുറക്കുകയാണ് റോഡ്രിഗോ ഡി പോൾ, അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം.

argentina-copa-semi

“മെസിക്കിനി ഒന്നും ആവശ്യമില്ലെന്നാണ് ആദ്യമായി എനിക്കു പറയാനുള്ളത്. ഫുട്ബോളിനായി അദ്ദേഹം ഇതുവരെ നൽകിയ കാര്യങ്ങളെല്ലാം താരത്തെ ഏറ്റവും മുകളിൽ നിർത്തുന്നു. പാരിസിൽ താരത്തിന് എന്തു സംഭവിക്കുന്നുവെന്ന കാര്യത്തിൽ എനിക്ക് അഭിപ്രായമില്ല, കാരണം ഞാൻ അവിടെയല്ല ഓരോ ദിവസവും ജീവിക്കുന്നത്.

Argentina FIFA qualif [ Twiter]

എന്നാൽ ദേശീയ ടീമിൽ താരം എന്ത് ചെയ്യുന്നുവെന്ന് എനിക്ക് പറയാം, താരം അർജന്റീനയിൽ സന്തോഷവാനാണ്. ഞങ്ങളുടെ നേതാവായ മെസിയെയാണ് ഞങ്ങൾ പിന്തുടരുന്നത്.” താരം ഞങ്ങളോട് സംസാരിക്കും, അഞ്ചാമത്തെ ലോകകപ്പിനു പോകുന്ന താരം ഞങ്ങൾക്ക് നിർദ്ദേശങ്ങളും ധൈര്യം പകരുന്ന വാക്കുകളും നൽകുകയും ചെയ്യും. താരത്തിന്റെ പരിചയസമ്പത്ത് ഒരുപാട് കനമുള്ളതാണ്, അതിനെ മെസി ആസ്വദിക്കുമെന്നും അതിൽ ബുദ്ധിമുട്ടില്ലെന്നും ഞാൻ കരുതുന്നു.

അതു നന്നായി മുന്നോട്ടു പോകുമെന്ന് ഞാൻ കരുതുന്നു, ഇത് താരത്തിന്റെ അവസാനത്തെ ലോകകപ്പ് ആകുമോ ഇല്ലയോ എന്നത് താരമാണ് തീരുമാനിക്കേണ്ടത്.”

“മറ്റൊരു തലത്തിലുള്ള താരത്തിന് ആവശ്യമുള്ള സമയം വരെ കളിക്കുന്നത് തുടരാൻ കഴിയും. മെസിയുടെ തലച്ചോർ മറ്റേതൊരു മനുഷ്യനേക്കാൾ വേഗത്തിലാണ് പ്രവർത്തിക്കുക. ഈ ലോകകപ്പ് താരം ഏറ്റവും നല്ല രീതിയിൽ ആസ്വദിക്കാൻ ഞങ്ങൾ സഹായിക്കും, അവസാന ദിവസം വരെ അതുണ്ടായാൽ കൂടുതൽ നല്ലത്.” ഗോളിനോട് ഡി പോൾ പറഞ്ഞു.

അവയക്കടത്ത് കേസിൽ ബാഴ്‌സലോണ ഇതിഹാസം, ഞെട്ടിത്തരിച്ചു ഫുട്‌ബോൾ ലോകം…

സഞ്ജുവിന്റെ പേടി ഇതാണ്..