in

LOVELOVE CryCry AngryAngry LOLLOL OMGOMG

കയ്യിൽ സ്വർണ്ണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ, ഗിൽ കയ്യിലുള്ളപ്പോൾ ആത്മവിശ്വാസമില്ലാത്ത ഗോൾകീപ്പറെ വീണ്ടും കളിപ്പിക്കുന്നത് എന്തിന്

പലരുടെയും അഭിപ്രായത്തിൽ, ഈ സ്ക്വാഡിൽ ഏറ്റവും നല്ല ഗോൾ കീപ്പർ ആയി തോന്നിയത് പ്രഭുക്ഷഗൻ ഗില്ലിനെയാണ് ഉണ്ട് ഐ ലീഗിൽ 36 മത്സരങ്ങളുടെ പരിചയമുണ്ട്. പിന്നെ ഇന്ത്യ അർജന്റിന അണ്ടർ 20 ടീമിനെ തോൽപ്പിച്ചപ്പോൾ പ്രഭുക്ഷഗൻ ഗിൽ ആയിരുന്നു ഇന്ത്യയുടെ ഗോൾകീപ്പർ

Prabhsukhan Singh Gill

ആദ്യ മത്സരത്തിൽ ATK മോഹൻബഗാനു മുന്നിൽ തകർന്നടിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ്, നിലവിൽ ഏറ്റവുമധികം ആരാധകരെ വേദനിപ്പിച്ചത് ഗോൾമുഖത്ത് കീഴിൽ കാവൽ നിന്ന ആൽബിനോ ഗോമസ് തന്നെയാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വീക്ക് പോയിൻറ് ആയി ആൽബിനോയെ വിളിക്കാം. പോയി സീസണിൽ നിരവധി പെനാൽറ്റി കിക്കുകൾ അദ്ദേഹം സേവ് ചെയ്തിട്ടുണ്ട് എന്ന വസ്തുത വിസ്മരിക്കുന്നില്ല.

ഇപ്പോൾ ഗോൾ വലയ്ക്ക് മുന്നിൽ അദ്ദേഹം കാവൽ നിൽക്കുന്നത് ആത്മവിശ്വാസത്തിന്റെ ഒരു തരിമ്പ് കണികപോലും മുഖത്ത് ഇല്ലാതെയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗോൾ കീപ്പറുടെ ഈ ശാരീരിക ഭാഷ പലപ്പോഴും എതിരാളികൾക്ക് മാനസികമായ ഒരു മേധാവിത്വം തന്നെ പകർന്നു നൽകുന്നു. അദ്ദേഹത്തിന് മാറ്റി അടുത്തയാളെ പരീക്ഷിക്കേണ്ട സമയം അതിക്രമിച്ചു.

Prabhsukhan Singh Gill

ആൽബിനൊക് പകരം ഗില്ല് ആണ് നല്ലതെന്നു തോന്നുന്നവർ ഒരുപാടുണ്ട്. ഇത്രേം കോൺഫിഡൻസ് ഇല്ലാതെ ഗോൾ കീപ്പർ വേറെ ഇല്ല, ആ മുഖത്തെങ്കിലും കുറച്ചു കൊൻഫിഡന്സ് കാണിച്ചെങ്കിൽ
കഴിഞ്ഞ ഇയർ പെനാൽറ്റി സേവിങ് ഒഴിചാൽ വേറെ ഒന്നും കാര്യമായി പറയാൻ ഇല്ല, ആ ഫസ്റ്റ് ഗോൾ ഒക്കെ പഞ്ച് ചെയ്യനെങ്കിലും ക്ഷമിക്കായിരുനു, ആരാധകരുടെ ജൽപ്പനങ്ങൾ ഇങ്ങനെ തുടരുകയാണ്.

പലരുടെയും അഭിപ്രായത്തിൽ, ഈ സ്ക്വാഡിൽ ഏറ്റവും നല്ല ഗോൾ കീപ്പർ ആയി തോന്നിയത് പ്രഭുക്ഷഗൻ ഗില്ലിനെയാണ് ഉണ്ട് ഐ ലീഗിൽ 36 മത്സരങ്ങളുടെ പരിചയമുണ്ട്. പിന്നെ ഇന്ത്യ അർജന്റിന അണ്ടർ 20 ടീമിനെ തോൽപ്പിച്ചപ്പോൾ പ്രഭുക്ഷഗൻ ഗിൽ ആയിരുന്നു ഇന്ത്യയുടെ ഗോൾകീപ്പർ അടുത്ത മത്സരത്തിൽ മാറ്റ മുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.

പക്ഷേ ഇന്നലത്തെ പരാജയത്തിന്റെ പേരിൽ അദ്ദേഹത്തിനെ പൂർണമായും കുറ്റപ്പെടുത്താൻ കഴിയില്ല, പന്ത് ഗോളിയുടെ മുന്നിൽ സിറ്റുവേഷൻ വൺ ഓൺ വൺ വരുന്നു എങ്കിൽ അത് ആൽബിനോയുടെ അല്ല സെന്റർ ബാക്കിന്റെ കുഴപ്പം ആണ് , പെനാൽറ്റി വന്നത് ലെസ്‌കോവിചിന്റെ കാലിന്റെ അറ്റത്തു കൂടി ആണ് ബോൾ പോയത് ഒന്ന് സ്‌ട്രെച് ചെയ്തിരുന്നു എങ്കിൽ ആ ബോൾ കറക്റ്റ് റോയ് കൃഷ്ണക്ക് കിട്ടില്ലായിരുന്നു…

അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിട അസുരൻ അവതരിക്കുകയാണ്…

തോൽവിക്കു കാരണം അവൻ മാത്രമല്ല ആത്മവിശ്വാസം നഷ്ടപ്പെടുവാൻ വേറെയും കാരണങ്ങളുണ്ട്, തോൽവിക്കും…