in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിട അസുരൻ അവതരിക്കുകയാണ്…

ഏതായാലും ഈ ഒരു തീരുമാനത്തിന് ഉറപ്പു വന്നതോടുകൂടി ഈ സംഭവത്തിനെ ചുറ്റിപ്പറ്റി പരക്കുകയായിരുന്നു അഭ്യൂഹങ്ങൾക്ക് എല്ലാത്തിനും അവസാനം വരികയാണ്. തുടർച്ചയായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ചരിത്രമുള്ള ഈ സ്പാനിഷ് താരത്തിനെ അതെ ലക്ഷ്യവുമായി തന്നെയാണ് ഫ്രഞ്ച് ക്ലബ്ബ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.

Ramos PSG

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ആ കാത്തിരിപ്പിന് വിട മാഡ്രിഡിന്റെ അസുരൻ ഇന്ന് ഫ്രഞ്ച് ക്ലബ് പാരിസ് സെൻറ് ജർമന് വേണ്ടി കളിക്കാൻ ഇറങ്ങാൻ പോകുന്നു എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ .പരിക്കുമൂലം ഇതുവരെ കളിക്കാൻ ഇറങ്ങാതിരുന്ന താരം പി എസ് ജി വിട്ടു പോവുകയാണ് എന്ന തരത്തിൽ വരെ റിപ്പോർട്ടുകൾ വന്നിരുന്നു.

ആരാധകരുടെ നാല് മാസത്തെ കാത്തിരിപ്പിന് നാളെ വിരാമമാകുമെന്നാണ് സൂചന. സ്പാനിഷ് സൂപ്പർ ഡിഫൻഡർ സെർജിയോ റാമോസ് പിഎസ്ജിക്കായി അരങ്ങേറ്റ മത്സരം കളിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. പരിക്ക് പൂർണ്ണമായും മാറിയ റാമോസ് ഒരാഴ്ച മുമ്പ് പിഎസ്ജിയുടെ ഗ്രൂപ്പ് ട്രെയിനിംഗിന്റെ ഭാഗമായിരുന്നു.

Ramos PSG

ഫ്രഞ്ച് ലീഗിൽ നാൻറ്റസാണ് പാരിസ് ടീമിന്റെ എതിരാളികൾ. കോച്ച് പൊച്ചെട്ടിനോ റാമോസിനെ കളിയുടെ രണ്ടാം പകുതിയിൽ ഇറക്കാനാണ് സാധ്യത. സ്പാനിഷ് ലീഗിൽ ചിരവൈരികളായ റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കും വേണ്ടി കളിച്ചിരുന്ന സെർജിയോ റാമോസും ലയണൽ മെസിയും ഒരേ ടീമിനായി ഒരുമിച്ച് പന്ത് തട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ.

ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ് 35 കാരനായ റാമോസ് റയൽ മാഡ്രിൽ
നിന്ന് പിഎസ്ജിയിൽ എത്തിയെങ്കിലും കാൽമുട്ടിനേറ്റ പരിക്ക് പൂർണ്ണമായും ഭേദമാകാത്തതിനെ തുടർന്ന് കളിക്കളത്തിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല.

ഏതായാലും ഈ ഒരു തീരുമാനത്തിന് ഉറപ്പു വന്നതോടുകൂടി ഈ സംഭവത്തിനെ ചുറ്റിപ്പറ്റി പരക്കുകയായിരുന്നു അഭ്യൂഹങ്ങൾക്ക് എല്ലാത്തിനും അവസാനം വരികയാണ്. തുടർച്ചയായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ചരിത്രമുള്ള ഈ സ്പാനിഷ് താരത്തിനെ അതെ ലക്ഷ്യവുമായി തന്നെയാണ് ഫ്രഞ്ച് ക്ലബ്ബ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.

മുന്‍ ചാമ്പ്യന്‍മാരോട് പൊരുതിതോറ്റു കേരള ബ്ലാസ്‌റ്റേഴ്‌സ്

കയ്യിൽ സ്വർണ്ണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ, ഗിൽ കയ്യിലുള്ളപ്പോൾ ആത്മവിശ്വാസമില്ലാത്ത ഗോൾകീപ്പറെ വീണ്ടും കളിപ്പിക്കുന്നത് എന്തിന്