in , , ,

LOVELOVE LOLLOL OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി പ്രീമിയർ ലീഗ്..

തങ്ങൾ വളരെ സന്തുഷ്ടവാന്മാരാണ്. ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ അടുത്ത മത്സരത്തിൽ മാത്രമാണ് എന്ന് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ആയുഷ് അധികാരി പ്രതികരിച്ചു.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ബാംഗ്ലൂർ എഫ് സി ക്കെതിരെയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന് ആശംസകളുമായി പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ട്വീറ്റ്. ഡെവലപ്പ്മെന്റ് ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിച്ചു കൊണ്ടാണ് പ്രീമിയർ ലീഗ് രംഗത്ത് വന്നത്. പ്രീമിയർ ലീഗ് ട്വീറ്റ് ചെയ്ത ട്വീറ്റ് താഴെ കൊടുക്കുന്നു.

പ്രീമിയർ ലീഗ് ആതിഥേയത്വം വഹിക്കുന്ന നെക്സ്റ്റ് ജെൻ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഡെവലപ്പ്മെന്റ് ലീഗിന്റെ അവസാനത്തിൽ മികച്ച രണ്ട് ടീമുകൾ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് പോകും. ആർഎഫ് ഡെവലപ്‌മെന്റ് ലീഗിലെ രണ്ട് ടീമുകളും തിരഞ്ഞെടുത്ത പിഎൽ യൂത്ത് ക്ലബ്ബുകൾക്കെതിരെ ഏറ്റുമുട്ടും. ബാംഗ്ലൂർ എഫ് സി യും കേരള ബ്ലാസ്റ്റേഴ്‌സുമാണ് യോഗ്യത നേടിയ ടീമുകൾ.

ബ്ലാസ്റ്റേഴ്‌സിന് എത്രയും വേഗം കാണാമെന്ന് പറഞ്ഞു കൊണ്ടാണ് പ്രീമിയർ ലീഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡെവലപ്പ്മെന്റ് ലീഗിൽ കളിച്ച ആറു മത്സരങ്ങളിൽ അഞ്ചിലും ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നു. ഇന്നലെ നടന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയിരുന്നു. യങ് ചാമ്പ്യസിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോല്പിച്ചത്.

തങ്ങൾ വളരെ സന്തുഷ്ടവാന്മാരാണ്. ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ അടുത്ത മത്സരത്തിൽ മാത്രമാണ് എന്ന് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ആയുഷ് അധികാരി പ്രതികരിച്ചു.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ബാംഗ്ലൂർ എഫ് സി ക്കെതിരെയാണ്.

അർജന്റീനൻ ക്ലബ്ബിന്റെ ഫുട്ബാൾ അക്കാഡമി മലബാറിൽ വരുന്നു

റൊണാൾഡോ യുണൈറ്റഡിൽ തുടരണമെന്ന് ഡേവിഡ് ബെക്കാം..