in

മെസ്സിക്ക് PSG ടീമിൽ പ്രശ്നങ്ങൾ, സൂപ്പർ താരത്തെ ക്ലബ് ഒഴിവാക്കുമോ?

Club Brugge vs PSG [BBC Sports]

ലാലിഗയുടെ വേതന നിയമങ്ങൾ കാരണം ബാഴ്സലോണ പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിടുന്നത്. ശേഷം, മെസ്സി ഫ്രീ ട്രാൻസ്ഫറിൽ പിഎസ്ജിയിലേക്ക് എത്തി. താരം രണ്ട് വർഷത്തെ കരാറിൽ 2023 വരെയാണ് PSG യുമായി ഒപ്പുവെച്ചത്.

ചാമ്പ്യൻസ് ലീഗിലെ അവസാന മത്സരത്തിൽ ആർബി ലീപ്സിഗിനെതിരെ നേടിയ ഇരട്ടഗോൾ ഉൾപ്പെടെ മൂന്ന് തവണ അദ്ദേഹം PSG ക്ക് വേണ്ടി ഗോൾ നേടിയിട്ടുണ്ട് , എന്നാൽ ലിഗ് വണ്ണിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.

ബാഴ്‌സലോണയിൽ 21 വർഷത്തെ സേവനത്തിനുശേഷം മെസ്സി തന്റെ പുതിയ ടീമിനോപ്പം പാരിസിൽ നന്നായി സ്ഥിരതാമസമാക്കിയതായി തോന്നുന്നു, എന്നാൽ എൽ നാഷണൽ റിപ്പോർട്ട്‌ ചെയ്യുന്നത് ആറ് തവണ ബാലൺ ഡി ഓർ നേടിയ ലയണൽ മെസ്സിക്ക് സാഹതാരമായ മൗറോ ഇക്കാർഡിയുമായി “പിരിമുറുക്ക” ബന്ധം ഉണ്ടെന്നും അത് പ്രകടമാകാൻ തുടങ്ങിയെന്നും ഇത് മൗറീഷ്യോ പോച്ചെറ്റിനോയുടെ ഡ്രസ്സിംഗ് റൂമിൽ ഒരു വിഭജനം ഉണ്ടാകാൻ കാരണമായെന്നാണ് പറയപ്പെടുന്നത്.

Messi and Mbappe in PSG vs RB Leipzig [UCL]

മൗറോ ഇകാർഡി മൂന്ന് വർഷമായി ദേശീയ ടീമിൽ ഇടം പിടിക്കാത്തതിന്റെ കാരണം മെസ്സിയാണെന്ന് ഇക്കാർഡിക്ക് തോന്നിയതാണ് ഈ വൈരാഗ്യത്തിന് കാരണമെന്ന് അവകാശപ്പെടുന്നു. 2018 ൽ മെക്സിക്കോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലാണ് ഇകാർഡി അവസാനമായി അർജന്റീന ജേഴ്സിയണിയുന്നത് .

പിഎസ്ജിയിലേക്കുള്ള മെസ്സിയുടെ വരവ് സ്ക്വാഡിലെ ചലനാത്മകതയെ മാറ്റിയതായും പറയപ്പെടുന്നുണ്ട് , ഇന്റർ മിലാനിൽ നിന്ന് PSG ടീമിലെത്തിച്ച ഇകാർഡിയെ PSG ഒഴിവാക്കിയൊക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട് .

റിപ്പോർട്ടുകൾ പ്രകാരം , മെസ്സിയുടെ ഉറ്റ സുഹൃത്തും ദീർഘകാല അർജന്റീന സഹതാരമായ സെർജിയോ അഗ്യൂറോയ്‌ക്കായുള്ള സ്വാപ്പ് ഡീലിൽ ഇക്കാർഡിയെ ബാഴ്‌സലോണക്ക് വിട്ടുകൊടുക്കാൻ പിഎസ്ജി തയ്യാറാണ്. മുൻ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗുറോ കഴിഞ്ഞ സമ്മറിലാണ് ബാഴ്സലോണയുമായി കരാറിൽ ഒപ്പുവെക്കുന്നത്. ക്ലബ് തലത്തിൽ മെസ്സിക്കൊപ്പം ആദ്യമായി സെർജിയോ അഗുറോ കളിക്കുമെന്ന് കരുതിയെങ്കിലും , 34 കാരനായ ലയണൽ മെസ്സി ബാഴ്സലോണ വിട്ടതയാണ് കാണാനായത് .

പരിക്കുകളോട് മല്ലടിച്ചതിന് ശേഷം അഗ്യൂറോ ബാഴ്‌സയ്‌ക്കൊപ്പം അരങ്ങേറ്റം കുറിക്കുക ഇപ്പോൾ മാത്രമാണ് ചെയ്തത്, ക്ലബ് ഇതിനകം തന്നെ അഗുറോയെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നില്ല .

ഈയാഴ്ച, താൻ വഞ്ചിച്ചെന്ന അവകാശവാദത്തെത്തുടർന്ന് ഭാര്യ വാൻഡ നാരയുമായി വളരെ പരസ്യമായി സോഷ്യൽ മീഡിയയിൽ തർക്കമുണ്ടായതിനെത്തുടർന്ന് ഇക്കാർഡി താൻ പിഎസ്ജി വിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു .

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ റെഡ് കാർഡുകൾ വാങ്ങിയ മഹാന്മാർ..!

രൂക്ഷ വിമർശനവുമായി യുണൈറ്റഡ് ഇതിഹാസം രംഗത്ത്…