in

രൂക്ഷ വിമർശനവുമായി യുണൈറ്റഡ് ഇതിഹാസം രംഗത്ത്…

Manchester United [Sportskreeda]

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ സ്കോൾസ് ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റയ്‌ക്കെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രദ്ധേയമായ തിരിച്ചുവരവ് വിജയത്തിൽ സന്തോഷവാനല്ല, റെഡ് ഡെവിൾസിന് അവരുടെ പ്രീമിയർ ലീഗ് എതിരാളികൾക്കെതിരെ സമാനമായ പ്രകടനം നടത്താൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുവേഫ ചാമ്പ്യൻസ് ലീഗിലെ മൂന്നാമത്തെ മത്സരത്തിൽ തങ്ങളുടെ രണ്ടാമത്തെ വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കുന്നത്. മൂന്നു മത്സരങ്ങളിൽ നിന്ന് 6 പോയന്റുമായി ഗ്രൂപ്പ്‌ F-ൽ ഒന്നാമതാണ് യുണൈറ്റഡ്.

എങ്കിലും പോൾ സ്‌കോൾസ് പറയുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് വളരെയധികം ജോലികൾ ചെയ്യാനുണ്ടെന്നാണ്, പ്രത്യേകിച്ചും ഇന്നത്തെ മത്സരത്തിലെ ആദ്യ 45 മിനിട്ട് വളരെ ആശങ്കയുണ്ടാക്കുന്നതാണ്.

Manchester United vs Aston Villa [EPL]

“ഇന്നത്തെ മത്സരത്തിൽ എനിക്ക് എല്ലാ ആവേശവും ലഭിച്ചു , പക്ഷേ ആദ്യ പകുതി ഞാൻ ആസ്വദിച്ചില്ല, ആദ്യ പകുതി എന്നെ രണ്ടാം പകുതിയിൽ നിന്ന് പിന്തിരിപ്പിച്ചുവെന്ന് ഞാൻ കരുതുന്നു, യുണൈറ്റഡ് ഒരു മികച്ച ടീമിനെതിരെ ഈ കളി കളിക്കുകയാണെങ്കിൽ അവർ കാഴ്ചയിൽ നിന്നുതന്നെ പുറത്താകുമായിരുന്നു. ആദ്യ പകുതി ആശങ്കാകുലമായിരുന്നു. ഒരു ടീം അല്ലാത്ത മറ്റെന്തെങ്കിലുമായി അത് കാണപ്പെട്ടു, അതിന് ഐക്യം ഇല്ലായിരുന്നു, അത് ആശങ്കപ്പെടുത്തുന്നതിന്റെ അടയാളമായിരുന്നു.”

“അവർക്ക് അങ്ങനെ ലിവർപൂളിനെതിരെ കളിക്കാൻ കഴിയുമോ? ഒരു മില്യൺ വർഷത്തിൽ ഒരിക്കൽ പോലും കഴിയില്ല, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അങ്ങനെ കളിക്കാൻ കഴിയുമോ? ചാമ്പ്യൻസ് ലീഗിൽ ഒരു മികച്ച ടീമിനെതിരെ കളിക്കാൻ കഴിയുമോ? എനിക്ക് ഒരു പാർട്ടി പൂപ്പറെപ്പോലെ ശബ്ദമുണ്ടക്കാൻ ആഗ്രഹമില്ല, എന്നാൽ ആ ആദ്യ പകുതി എന്നെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. “- മുൻ ഇംഗ്ലണ്ട് മിഡ്ഫീൽഡർ കൂടിയായ സ്കോൾസ്‌ ബിടി സ്പോർട്ടിനോട് പറഞ്ഞു.

ഇനിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത പ്രീമിയർ ലീഗ് മത്സരങ്ങളിൽ യഥാക്രമം ലിവർപൂൾ, ടോട്ടൻഹാം ഹോട്സ്‌പർ, മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് എതിരാളികൾ. ഇതിനിടയിൽ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിൽ വീണ്ടും അറ്റ്ലാന്റയുമായി യുണൈറ്റഡ് എവേ മത്സരത്തിൽ കൊമ്പുകോർക്കും. ഇനി വരുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് കഴിയുകയാണെങ്കിൽ അത് പരിശീലകൻ സോൾഷ്യയർക്ക് വലിയൊരു ആശ്വാസം തന്നെയാണ്, ഒപ്പം ആരാധകർക്ക് വളരെയധികം സന്തോഷം നൽകും. റൊണാൾഡോക്കും സംഘത്തിനും അതിന് കഴിയുമെന്ന പ്രതീക്ഷ ആരാധകർക്ക് ഉണ്ട്.

മെസ്സിക്ക് PSG ടീമിൽ പ്രശ്നങ്ങൾ, സൂപ്പർ താരത്തെ ക്ലബ് ഒഴിവാക്കുമോ?

മാഴ്‌സെയെ നേരിടാനുള്ള PSGയുടെ പടപ്പുറപ്പാട് ഇങ്ങനെ…