in

മാഴ്‌സെയെ നേരിടാനുള്ള PSGയുടെ പടപ്പുറപ്പാട് ഇങ്ങനെ…

Ramos PSG

ഒക്ടോബറിലെ അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം പാരീസ് സെന്റ് ജെർമെയ്ന് പ്രധാനപ്പെട്ട നിരവധി ലീഗ് 1 മത്സരങ്ങളാണ് വരാൻ പോകുന്നത് .

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ആർബി ലെയ്പ്സിഗിനെതിരെ 3-2 ന് വിജയിച്ച പിഎസ്ജി ഇപ്പോൾ ലീഗ് 1-ലെ പ്രധാനപ്പെട്ട എതിരാളികളായ ഒളിംപിക് ഡി മാഴ്‌സെക്കെതിരായ ലീഗ് 1 പോരാട്ടത്തിനായി കാത്തിരിക്കുകയാണ്.

അതേസമയം, പരിക്ക് മൂലം ആർബി ലീപ്സിഗുമായുള്ള പിഎസ്ജിയുടെ മത്സരം സൂപ്പർ താരം നെയ്മറിന് നഷ്ടമായി. ഈ മത്സരത്തിൽ നെയ്മറിനെ അവതരിപ്പിക്കാൻPSG പരിശീലകൻ മൗറിസിയോ പോചെറ്റിനോ പദ്ധതിയിടുന്നുണ്ടോ എന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ് .

Ramos PSG

പി‌എസ്‌ജിയുമായുള്ള തന്റെ കരിയറിലെ ആദ്യ ലെ ക്ലാസിക്കിൽ കളിക്കാനൊരുങ്ങുന്ന മെസ്സിയിലായിരിക്കും PSG ആരാധകർ കൂടുതൽ പ്രതീക്ഷ വെച്ചുപുലർത്തുന്നത് . ഇനി വരുന്ന മത്സരങ്ങളിൽ അദ്ദേഹത്തിൽ നിന്നുള്ള മികച്ച പ്രകടനം അദ്ദേഹത്തിന്റെ 2021 ബാലൺ ഡി ഓർ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്.

ഈ മത്സരം വിജയിച്ചുകൊണ്ട് 3 പോയന്റുകൾ നേടിയെടുക്കുകയാണ് PSG യുടെ ലക്ഷ്യം. PSG പരിശീലകൻ മൗറിസിയോ പോച്ചെറ്റിനോ മത്സരത്തിനായി അണിനിരത്താനുള്ള ഇലവനിൽ ഒരു സൂചനയും നൽകിയിട്ടില്ല, എങ്കിലും PSG കളിപ്പിക്കാൻ സാധ്യതയുള്ള ഇലവൻ പരിശോധിച്ചുനോക്കാം.

PSG സാധ്യത ലൈനപ്പ് ; GK : ഡോണറുമ്മ, DF : ഡയല്ലോ, കിമ്പെപെ , മാർക്വിൻഹോസ്, ഹക്കിമി, MF : വെറാട്ടി, ഗുയെ , ഹെരേര, FW : മെസ്സി, എംബാപ്പെ, ഡി മരിയ.

രൂക്ഷ വിമർശനവുമായി യുണൈറ്റഡ് ഇതിഹാസം രംഗത്ത്…

നിങ്ങൾക്ക് ലജ്ജയില്ലേ യുണൈറ്റഡ് താരങ്ങളോട് പൊട്ടിത്തെറിച്ചു ക്രിസ്ത്യാനോ റൊണാൾഡോ…