in

LOVELOVE

നിങ്ങൾക്ക് ലജ്ജയില്ലേ യുണൈറ്റഡ് താരങ്ങളോട് പൊട്ടിത്തെറിച്ചു ക്രിസ്ത്യാനോ റൊണാൾഡോ…

Cristiano Ronaldo grilled his fellow Manchester United teammates [SK]

തങ്ങളുടെ പ്രതാപകാലത്ത് നടന്ന ഐതിഹാസിക നിമിഷങ്ങൾ ഓർമ്മിപ്പിക്കുംവിധം വളരെ ശക്തമായ തിരിച്ചുവരവുകൾ ആണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനു ചുക്കാൻ പിടിക്കുന്നത് ആകട്ടെ ക്രിസ്ത്യാനോ റൊണാൾഡോ എന്ന അവരുടെ വീര നായകനും.

ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ മത്സരത്തിൽ അറ്റ്ലാൻറിക്ക് എതിരെ ആദ്യപകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് അവിസ്മരണീയമായ ഒരു വിജയം നേടിയിരുന്നു. ആ മൽസരത്തിൻറെ ഇടവേളയിൽ ആയിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ സഹ താരങ്ങളോട് വളരെ രൂക്ഷമായ ഭാഷയിൽ പൊട്ടിത്തെറിച്ചത്.

Cristiano Ronaldo grilled his fellow Manchester United teammates [SK]

രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നപ്പോൾ ഡ്രസ്സിങ് റൂമിൽ ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ ശകാരിച്ചു എന്നാണ്‌ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡ്രസ്സിങ് റൂമിൽ വളരെ രൂക്ഷമായ ഭാഷയിലായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ തൻറെ സഹ താരങ്ങളോട് സംസാരിച്ചത്.

“ഇത്തരം തരംതാഴ്ന്ന പ്രകടനത്തിലും നിങ്ങൾക്ക് നിങ്ങളോട് ലജ്ജ തോന്നുന്നില്ലേ? ഈ മനോഭാവം ഒരിക്കലും സ്വീകാര്യമല്ല. നിങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് വേണ്ടിയാണ് കളിക്കുന്നത് അതും അവരുടെ ഹോം ഗ്രൗണ്ടിൽ അത് നിങ്ങൾ ഓർക്കണം. വിജയം ആഘോഷിക്കാൻ മാത്രമാണ് അവർ വന്നിരിക്കുന്നത് അവരെ നിരാശപ്പെടുത്താൻ സാധിക്കില്ല”

“”നിങ്ങൾക്ക് ഈ മനോഭാവം തുടരുവാൻ ആണോ താല്പര്യം അങ്ങനെയാണെങ്കിൽ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും അടുത്ത റൗണ്ടിലേക്ക് മുന്നോട്ടു പോകുവാൻ കഴിയില്ല””, ഏതായാലും
ക്രിസ്റ്റ്യയുടെ ശാസനക്ക് വളരെ മികച്ച ഒരു ഫലം തന്നെയാണ് ഉണ്ടായത് രണ്ടാം പകുതിയിൽ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു യുണൈറ്റഡ് നടത്തിയത്. രണ്ടാം പകുതിയിൽ അവർ ജയം പിടിച്ചുവാങ്ങി.

മാഴ്‌സെയെ നേരിടാനുള്ള PSGയുടെ പടപ്പുറപ്പാട് ഇങ്ങനെ…

ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചു ബയേൺ താരത്തിന്റെ അത്ഭുത ഗോൾ, വീഡിയോ കാണാം…