ആധുനിക ഫുട്ബോളിലെ ഏറ്റവും വേഗതയേറിയ താരങ്ങളിൽ ഒരാളാണ് ബയേൺ മ്യുണിക്കിന്റെ കനേഡിയൻ താരം അൽഫോൺസോ ഡേവിസ്. വേഗത കൊണ്ടും സ്‌കിൽ കൊണ്ടും ആദ്ദേഹം നേടിയ നിരവധി ഗോളുകൾ നാം നേരത്തെയും കണ്ടവരാണ്.
ഇപ്പോഴിതാ തന്റെ വേഗത കൊണ്ട് വീണ്ടും ഒരു മനോഹരം ഗോൾ നേടി ഫുട്ബോൾ ആരാധകരുടെ കൈയ്യടി നേടുകയാണ് അൽഫോൺസോ ഡേവിസ്. കഴിഞ്ഞ വാരം പനാമയ്ക്കെതിരെ നടന്ന ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് തന്റെ വേഗത കൊണ്ട് അൽഫോൺസോ ഡേവിസ് ഒരു മനോഹര ഗോൾ നേടിയിരിക്കുന്നത്.
ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് കഴിഞ്ഞ വാരം കാനഡ പനാമയെ നേരിട്ടത്. ഈ മത്സരത്തിലാണ് താരം ഒരു മനോഹര ഗോൾ നേടിയത്. സ്വന്തം ബോക്സിനരികെയെന്നും എതിരെ ഹാഫിലേക്ക് പന്തിന് വേണ്ടി മിന്നൽപിണർ പോലെ ഓടിയ ഡേവിസ് എതിർ താരത്തിൽ നിന്നും പന്ത് കൈക്കലാക്കുകയും തകർപ്പൻ ഷോട്ടിലൂടെ ഗോൾ നേടുകയും ചെയ്തു.വീഡിയോ കാണാം
താരത്തിന്റെ ഗോൾ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്.