വിലപ്പെട്ട മൂന്ന് പോയിന്റുമായി ലെപ്‌സിഗിന്റെ മൈതാനത്തു നിന്ന് പാരീസ് സെന്റ് ജെർമെയ്‌ൻ കളം വിടാമായിരുന്നു. എന്നാൽ മത്സരം അവസാനിക്കാൻ ഏതാനും മിനിറ്റുകൾ അവശേഷിക്കേ ആർബി ലെപ്‌സിഗ് PSG ക്കെതിരെ ഗോൾ പെനാൽറ്റി ഗോൾ നേടിയതോടെ 3 പോയന്റുകൾ PSG ക്ക് നഷ്ടമായി . ഫലമാകട്ടെ 2-2 എന്ന സമനില.
ജോർജിനിയോ വിജ്നാൽഡം നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ 2-1ന് മത്സരത്തിൽ ലീഡെടുത്ത PSG ജയിക്കുമെന്ന് തോന്നിയ നിമിഷത്തിലാണ് , പ്രെസ്‌നെൽ കിംപെംബെയുടെ ഫൗൾ കാരണം പെനാൽറ്റി വഴങ്ങുന്നതും ഇഞ്ചുറി ടൈമിൽ ഡൊമിനിക് സോബോസ്‌ലായ് ഗോളാക്കി മാറ്റുന്നതും .
മത്സരം സമനില വഴങ്ങിയ ശേഷം PSG പരിശീലകൻ മൗറിസിയോ പോച്ചെറ്റിനോ RMC സ്പോർട്ടിനോട് സംസാരിച്ചു , നിരാശാജനകമായ ഫലത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ അദ്ദേഹം പറഞ്ഞു.
“എതിരിൽ മികച്ച പ്രകടനം നടത്തുന്ന ഒരു ടീം ഞങ്ങളെ എങ്ങനെ ബുദ്ധിമുട്ടിലാക്കുമെന്ന് ഞങ്ങൾ കണ്ടു. കളിയുടെ തുടക്കം പിഴച്ചതാണ് ഞങ്ങളുടെ തെറ്റ് . ഞങ്ങൾ നന്നായി മത്സരം തുടങ്ങിയില്ല എന്നത് ശരിയാണ്,”
“ രണ്ടാം പകുതിയിൽ ഞങ്ങൾ കളി നന്നായി നിയന്ത്രിച്ചു. പന്ത് കൈവശം വെക്കുന്നതിന്റെ കാര്യത്തിൽ നമ്മൾ മികച്ച പ്രകടനം കാഴ്ചവെക്കണമെന്നും എല്ലാറ്റിനുമുപരിയായി, ലീപ്സിഗിനെപ്പോലെയുള്ള ടീമുകൾക്കെതിരായ മത്സരം ഞങ്ങൾ നന്നായി നിയന്ത്രിക്കണമെന്നും മത്സരത്തിലെ കണക്കുകൾ കാണിച്ചുതരുന്നു . എല്ലാം എങ്ങനെ നന്നായി ചെയ്യണമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.” – എന്നാണ് PSG പരിശീലകൻ മൗറിസിയോ പോചെട്ടിനോ പറയുന്നത്.
PSG യുടെ അടുത്ത മത്സരം ഫ്രഞ്ച് ലീഗിൽ നവംബർ 7-ന് ബോർഡകെസിനെതിരെയാണ്. യുവേഫ ചാമ്പ്യൻസ് ലീഗിൽ നവംബർ 25-നാണ് അടുത്ത മത്സരം എത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ.