in

LOVELOVE

ഉൻമുക്ത് ചന്ദ് ഓസ്ട്രേലിയയിലേക്ക്, ഫിഞ്ചിന് കീഴിൽ കളിക്കും

അമേരിക്കയിൽ സിലിക്കണ്‍ വാലി ടീമിനൊപ്പം മൈനർ ലീഗ് കിരീടം നേടിയ ചന്ദ് ആ ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുതിയ അവസരങ്ങള്‍ തേടി അമേരിക്കയിലെത്തിയ ചന്ദിന് ബിഗ്ബാഷിലും തിളങ്ങാനാവും എന്ന പ്രതീക്ഷയുണ്ടാവും.

Unmukth Chand In Bigbash

മുൻ ഇന്ത്യൻ താരം ഉൻമുക്ത് ചന്ദ് വരുന്ന സീസണിൽ മെൽബോൺ റെനഗേഡ്സിന്റെ ഭാഗമാവും. ഇതോടെ ബിഗ്ബാഷ് ലീഗിൽ ഭാഗമാവുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാവും ഉൻമുക്ത് ചന്ദ്. 2012- ൽ ഇന്ത്യക്ക് വേണ്ടി അണ്ടർ 19 ലോകകപ്പ് ജേതാവായ ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയിൽ ശ്രദ്ധേയനായ ഉൻമുക്ത് കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റിനോട് വിടപറഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറിയുരുന്നു.

അമേരിക്കയിൽ സിലിക്കണ്‍ വാലി ടീമിനൊപ്പം മൈനർ ലീഗ് കിരീടം നേടിയ ചന്ദ് ആ ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുതിയ അവസരങ്ങള്‍ തേടി അമേരിക്കയിലെത്തിയ ചന്ദിന് ബിഗ്ബാഷിലും തിളങ്ങാനാവും എന്ന പ്രതീക്ഷയുണ്ടാവും.

Unmukth Chand In Bigbash

മെൽബോണിലേക്ക് എത്തുന്നതിൽ സന്തുഷ്ടനാണ് എന്നും ഓസ്ട്രേലിയിൽ കളിക്കുന്നത് എന്നും ഇഷ്ടപ്പെട്ടിരുന്നു എന്നും ചന്ദ് പറഞ്ഞു. 2012 ൽ ലോകകപ്പ് നേടിയത് ഉൾപടെ മികച്ച ഓർമകളാണ് ചന്ദിന് ഓസ്ട്രേലിയൻ മണ്ണിലുള്ളത്. ഈ മാസം അവസാനം ബിഗ്ബാഷ് ടീമിൽ ജോയിൻ ചെയ്യും.

IPL ൽ 21 മത്സരങ്ങളിൽ നിന്നും 300 റൺസാണ് ഉൻമുക്തിന്റെ സമ്പാദ്യം. മുംബൈ, ഡൽഹി ടീമുകളുടെ ഭാഗമായിട്ടുണ്ട്. U-19 ടീമിന് പുറമേ ഇന്ത്യൻ എ ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 67 മത്സരങ്ങളിൽ നിന്ന് 3379 runs ഉം 121 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നും 4507 റൺസും 77 ടിട്വന്റി മത്സരങ്ങളിൽ നിന്നും 1565 റൺസും നേടിയിട്ടുണ്ട്.

ബിഗ്ബാഷ് 2018-19 സീസണിലെ ചാമ്പ്യന്മാരാണ് മെൽബോൺ റെനഗേഡ്സ്. ആരോൺ ഫിഞ്ച് ക്യാപ്റ്റന്‍ ആയ ടീമിൽ മുഹമ്മദ് നബി, ഷോൻ മാർഷ് തുടങ്ങിയ പ്രമുഖരുണ്ട്. അതെ സമയം മെൽബോൺ റെനഗേഡ്സിന്റെ വനിതാ ടീമിൽ ഇന്ത്യൻ താരങ്ങളായ ഹർമൻ പ്രീത് കൗർ, ജമീമ റോഡ്രിഗസ് എന്നിവർ കളിക്കുന്നുണ്ട്.

വിജയം നഷ്ടമാക്കിയ മത്സരം, PSG കോച്ച് പറഞ്ഞത് ഇങ്ങനെയാണ്…

CR7 ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാൾ- പെപ് ഗാർഡിയോള…