in

LOVELOVE OMGOMG LOLLOL AngryAngry CryCry

CR7 ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാൾ- പെപ് ഗാർഡിയോള…

ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിന് മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു ദിവസം അധികം ലഭിക്കുമെന്നതിനാൽ, യുണൈറ്റഡിനെ നേരിടാൻ കളിക്കാരെ സജ്ജമാക്കാൻ സ്പെയിൻകാരനായ പെപ് ഗാർഡിയോളക്ക് 48 മണിക്കൂർ മാത്രമേ ഉള്ളൂ, ഇത് അവരുടെ മാഞ്ചസ്റ്റർ ഡെർബിക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് ചെറിയൊരു തടസ്സമായേക്കും . കഴിഞ്ഞയാഴ്ച ക്രിസ്റ്റൽ പാലസിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ സിറ്റിസൺസ് നിലവിൽ 10 കളികളിൽ നിന്ന് 20 പോയിന്റുമായി ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്, ടേബിൾ ടോപ്പർമാരായ തോമസ് ട്യൂഷലിന്റെ ചെൽസിക്ക് അഞ്ച് പോയന്റ് പിന്നിൽ. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിന് 10 മത്സരങ്ങളിൽ നിന്ന് 17 പോയന്റുണ്ട്.

CR7 and Pep Guardiola

നവംബർ 6 ശനിയാഴ്ച പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ വരാനിരിക്കുന്ന മാഞ്ചസ്റ്റർ ഡെർബിയെക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള മനസ്സ് തുറന്നുസംസാരിച്ചു – ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ” ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളെ ” എങ്ങനെ തടഞ്ഞു നിർത്തണമെന്ന് തന്റെ ടീമിന് പഠിക്കേണ്ടിവരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ ഓൾഡ് ട്രാഫോർഡിലേക്കുള്ള ഉജ്ജ്വലമായ തിരിച്ചുവരവ് ആസ്വദിച്ചു , ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 11 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടി . ശനിയാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6 മണിക്ക് ഓൾഡ് ട്രാഫോഡിൽ വെച്ച് നടക്കുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ ചുവന്ന ചെകുത്താന്മാരെ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ഗാർഡിയോള തന്റെ കളിക്കാർക്ക് മുന്നറിയിപ്പ് നൽകി.

CR7 and Pep Guardiola

” അറ്റലാന്റയ്‌ക്കെതിരായ യുണൈറ്റഡിന്റെ മത്സരം ഞാൻ കണ്ടില്ല, ഞാൻ വിശകലനം ചെയ്യാനും അവ എന്താണെന്ന് കാണാനും പോകുന്നു, അതിനാൽ അവർ എത്ര മികച്ചവരാണെന്ന് എനിക്കറിയാം. കഴിഞ്ഞ സീസണിൽ ഞങ്ങൾ അത് കണ്ടു. അവർക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളുണ്ട്, ഒരു സ്‌കോറിംഗ് മെഷീനാകാൻ കഴിയുന്ന ഒരു വ്യക്തി ”
– ക്ലബ് ബ്രൂഗിനെതിരെ സിറ്റിയുടെ 4-1ന്റെ ചാമ്പ്യൻസ് ലീഗ് വിജയത്തെ തുടർന്ന് ഗ്വാർഡിയോള പറഞ്ഞ വാക്കുകളാണിത് .

ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിന് മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു ദിവസം അധികം ലഭിക്കുമെന്നതിനാൽ, യുണൈറ്റഡിനെ നേരിടാൻ കളിക്കാരെ സജ്ജമാക്കാൻ സ്പെയിൻകാരനായ പെപ് ഗാർഡിയോളക്ക് 48 മണിക്കൂർ മാത്രമേ ഉള്ളൂ, ഇത് അവരുടെ മാഞ്ചസ്റ്റർ ഡെർബിക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് ചെറിയൊരു തടസ്സമായേക്കും .

കഴിഞ്ഞയാഴ്ച ക്രിസ്റ്റൽ പാലസിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ സിറ്റിസൺസ് നിലവിൽ 10 കളികളിൽ നിന്ന് 20 പോയിന്റുമായി ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്, ടേബിൾ ടോപ്പർമാരായ തോമസ് ട്യൂഷലിന്റെ ചെൽസിക്ക് അഞ്ച് പോയന്റ് പിന്നിൽ. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിന് 10 മത്സരങ്ങളിൽ നിന്ന് 17 പോയന്റുണ്ട്.

ഉൻമുക്ത് ചന്ദ് ഓസ്ട്രേലിയയിലേക്ക്, ഫിഞ്ചിന് കീഴിൽ കളിക്കും

“റഫറിക്ക് നെയ്മറുടെ ഓട്ടോഗ്രാഫ് വേണമായിരുന്നു”- ലീപ്സിഗ് കോച്ച്…