ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്, പുറത്തു വന്ന വാർത്തയുടെ പ്രകമ്പനം സൃഷ്ടിച്ച് അലയൊലികളിൽ നിന്ന് ഇതുവരെയും ഫുട്ബോൾ ലോകം മുക്തമായിട്ടില്ല. ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനെ തങ്ങളുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുവാൻ PSG അധികൃതർ സമീപിച്ചതായാണ് റിപ്പോർട്ട്.
റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിൻറെ എക്കാലത്തെയും ഇതിഹാസ പരിശീലകനായി വാഴ്ത്തപ്പെടുന്ന താരമാണ് ഫ്രഞ്ച് ഫുട്ബോളർ ആയ സിനദിൻ സിദാൻ തൻറെ രാജ്യത്തിനു വേണ്ടിയും ക്ലബ്ബിനുവേണ്ടിയും വളരെ മനോഹരമായ ഒരു കരിയർ ആയിരുന്നു അദ്ദേഹം നയിച്ചത്. വിരമിച്ചശേഷം സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയുടെ പരിശീലന സ്ഥാനമേറ്റെടുത്ത താരം വളരെ മികച്ച പ്രകടനമായിരുന്നു നടത്തിയത്.
ഫ്രഞ്ച് ഫുട്ബോൾ ക്ലബ് എഫ് എസ് ജി ഒരിക്കൽപോലും തൊട്ടുനോക്കാൻ കഴിഞ്ഞിട്ടില്ലാത്ത ചാമ്പ്യൻസ് ലീഗ് കിരീടം തുടർച്ചയായി സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് തലയിൽ അണിയിക്കുവാൻ സിനദിൻ സിദാൻ എന്ന അൾജീരിയൻ ചാണക്യൻ കഴിഞ്ഞു. ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ചിരകാലാഭിലാഷം സാധ്യമാക്കാൻ സിനദിൻ സിദാൻ സേവനം ഫ്രഞ്ച് ക്ലബ്ബിന് വളരെ വലിയ ഒരു അനുഗ്രഹം ആയിരിക്കും.
ഫ്രഞ്ച് ഫുട്ബോൾ ജേണലിസ്റ്റായ അൻഡ്രെസ് ഓൺറൂബിയോ റാമോസ് ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെൻറ് ജർമൻ തങ്ങളുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി ഇതിന് സിദാനെ സമീപിച്ചു എന്ന റിപ്പോർട്ട് പുറത്തു വിട്ടു കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെയുള്ള വമ്പൻ ക്ലബ്ബുകൾക്ക് അദ്ദേഹത്തിനു മേൽ കണ്ണുണ്ടായിരുന്നു.
ഫ്രഞ്ച് താരത്തിന് ഫ്രഞ്ച് ദേശീയ ടീമിനെ പരിശീലിപ്പിക്കാനും താൽപര്യമുണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിൽ തനിക്ക് പ്രിയപ്പെട്ട നിരവധി താരങ്ങൾ ഉണ്ടായിരുന്നിട്ടും ഫ്രഞ്ച് ഭാഷ എന്ന അനുകൂല ഘടകമാണ് പി എസ് ജി തിരഞ്ഞെടുക്കുവാൻ സിനദിൻ സിദാനെ പ്രേരിപ്പിക്കുന്നത്.