in

ഫിഫ ദി ബെസ്റ്റ് കോച്ച് 2021 – നോമിനേഷൻ ലിസ്റ്റ് ഫിഫ പ്രസിദ്ധീകരിച്ചു ??

ആരാകും 2021-ലെ ഏറ്റവും മികച്ച പരിശീലകൻ എന്നറിയാൻ കാത്തിരിക്കുകയാണ് ലോകഫുട്ബോൾ

FIFA best coatch

2021 വർഷത്തെ ഫിഫ ദി ബെസ്റ്റ് അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റ് ഫിഫ പുറത്തു വിട്ടു. ഫിഫ ദി ബെസ്റ്റ് അവാർഡിനുള്ള വോട്ടിംഗ് പ്രക്രിയ നവംബർ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്, 2021 ഡിസംബർ 10 വെള്ളിയാഴ്ചയാണ് വോട്ടിങ് അവസാനിക്കുക. ഫിഫയുടെ ഒഫീഷ്യൽ വെബ്സൈറ്റായ FIFA. Com ൽ ആണ് വോട്ട് ചെയ്യേണ്ടത്. 2022 ജനുവരി 17-നാണ് ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് വിജയികളെ ഫിഫ പ്രഖ്യാപിക്കുക.

തോമസ് ട്യൂഷൽ, പെപ് ഗാർഡിയോള, ലയണൽ സ്കലോനി, അന്റോണിയോ കോണ്ടെ, റോബർട്ടോ മാൻസിനി, ഹാൻസി ഫ്ലിക്, ഡീഗോ സിമിയോണി എന്നിവരടക്കം. 2021 ഫിഫ ദി ബെസ്റ്റ് കോച്ച് അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റിൽ സൂപ്പർ പരിശീലകൻമാരാണ് ഉൾപ്പെട്ടിരിക്കുന്നത്.

FIFA best coatch

2021-ലെ മികച്ച പരിശീലകനുള്ള ഫിഫ പുറത്തു വിട്ട നോമിനേഷൻ ലിസ്റ്റ് ഇങ്ങനെയാണ്…

– അന്റോണിയോ കോണ്ടെ (ഇറ്റലി / ടോട്ടൻഹാം ഹോട്‌സ്‌പർ )

– ഹാൻസി ഫ്ലിക് (ജർമ്മനി / ജർമ്മൻ ദേശീയ ടീം )

– പെപ് ഗാർഡിയോള (സ്പെയിൻ / മാഞ്ചസ്റ്റർ സിറ്റി )

– റോബർട്ടോ മാൻസിനി (ഇറ്റലി / ഇറ്റാലിയൻ ദേശീയ ടീം)

– ലയണൽ സ്കലോനി (അർജന്റീന / അർജന്റീന ദേശീയ ടീം)

– ഡീഗോ സിമിയോണി (അർജന്റീന / അത്‌ലറ്റിക്കോ ഡി മാഡ്രിഡ്)

– തോമസ് ട്യൂഷൽ (ജർമ്മനി / ചെൽസി )

ആരാകും 2021-ലെ ഏറ്റവും മികച്ച പരിശീലകൻ എന്നറിയാൻ കാത്തിരിക്കുകയാണ് ലോകഫുട്ബോൾ.

ശ്രേയസിനെ ഡൽഹി നിലനിർത്തില്ല എന്ന് അശ്വിൻ, പന്ത് തന്നെ ക്യാപ്റ്റൻ!

പി എസ് ജി അധികൃതർ സിദാനെ സമീപിച്ചുവെന്ന് ആന്ദ്രേസ് റാമോസ്, ഫുട്ബോൾ ലോകം പ്രകമ്പനം കൊള്ളുന്നു…