in

ശ്രേയസിനെ ഡൽഹി നിലനിർത്തില്ല എന്ന് അശ്വിൻ, പന്ത് തന്നെ ക്യാപ്റ്റൻ!

ഈ മാസം 30 ന് മുന്നേ തന്നെ ടീമുകൾ നിലനിര്‍ത്തുന്ന പ്ലയേസിന്റെ പേരുകൾ പുറത്തുവിടും. ഡൽഹിയുടെ ലിസ്റ്റിൽ ശ്രേയസ് ഉണ്ടാവില്ല എന്ന് സൂചന നൽഹി സഹ താരം രവി അശ്വിൻ.

പഴയ ഡൽഹി ഡെയർഡെവിൾസ് ഇന്നത്തെ ഡൽഹി ക്യാപ്പിറ്റൽസ് ആയി വളർന്നത് ശ്രേയസ് അയ്യരുടെ കീഴിലാണ്. 2018 ൽ പാതി വഴിക്ക് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത് അടുത്ത വർഷം മുതൽ സ്ഥിരതയുള്ള ടീമായി ഡൽഹിയെ മാറ്റിയതിൽ ക്യാപ്റ്റൻ അയ്യർക്കും വലിയ പങ്കുണ്ട്. എന്നാൽ ഒരു പരിക്ക് കാര്യങ്ങളെ ആകെ മാറ്റിയിരിക്കുകയാണ്. പരിക്ക് കാരണം 2021 ന്റെ ആദ്യ ഭാഗം നഷ്ടമായ ശ്രേയസ് അയ്യർ തിരികെ വന്നപ്പോൾ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടം ആയിരുന്നു – ഒരുപക്ഷേ അടുത്ത സീസണില്‍ ക്യാപ്റ്റന്‍ ആയി തിരിച്ച് വരവിന് സാധ്യത പറഞ്ഞിരുന്നു എങ്കിലും അത് നടക്കില്ല എന്ന് ഉറപ്പിക്കുകയാണ് ഡൽഹി ക്യാപ്പിറ്റൽസ് സഹ താരം രവി അശ്വിൻ.

തന്റെ യൂട്യൂബ് ചാനലിൽ അനലിസ്റ്റ് ഗൗരവ് സുന്ദർരാമനൊപ്പം നടത്തിയ ചർച്ചയിൽ ആണ് അശ്വിൻ ഈ കാര്യം വ്യക്തമാക്കിയത്. ഡൽഹി നിലനിർത്താൻ സാധ്യതയുള്ള പ്ലയേസിന്റെ കാര്യം ചർച്ച ചെയ്യുമ്പോൾ ശ്രേയസ് ഉണ്ടാവില്ല എന്ന് അശ്വിൻ പറയുന്നത് ആരാധകർ ഏറ്റെടുത്തു. പ്രതീക്ഷിക്കപ്പെട്ടത് ആണെങ്കിലും ടീമിന്റെ ഭാഗമായ ഒരാളിൽ നിന്ന് ഇങ്ങനൊരു പ്രസ്താവന വരുന്നത് ആദ്യമാണ്.

നിലവിൽ മൂന്ന് ഫോർമാറ്റിലും സ്ഥിര സാന്നിധ്യമായ റിഷഭ് പന്തിനെ തന്നെ ക്യാപ്റ്റൻ ആക്കി തുടരുന്നത് ആണ് ഡൽഹി ടീമിന് ഗുണകരം എന്നത് വ്യക്തമാണ്. ഒരു ടീമിന്റെ നായക സ്ഥാനത്ത് തുടരുന്നതിലാണ് അയ്യർക്ക് താത്പര്യം എങ്കിൽ അയാളെ റിലീസ് ചെയ്യുക എന്നത് ആണ് ഡൽഹിക്ക് മുന്നിലെ ഏക വഴി. മധ്യനിരയിൽ മികച്ച പ്രകടനങ്ങൾ നടത്തിയിരുന്ന അയ്യർ എന്ന ബാറ്റർ ഡൽഹിക്ക് വലിയ നഷ്ടം ആണ്.

ഈ മാസം അവസാനത്തോടെ ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ കാര്യം വ്യക്തമാക്കും. ഒരു ടീമിന് പരമാവധി നാല് പേരെ നിലനിർത്താനുള്ള അവസരം ഉണ്ട്. അത് മൂന്ന് ഇന്ത്യൻ, ഒരു ഓവർസീസ് എന്ന രീതിയിലോ, രണ്ട് വീതം എന്ന രീതിയിലോ ആവാം. നാല് പേരെ നിലനിർത്തുന്ന പക്ഷം ആകെ 90 കോടി പർസിൽ നിന്നും 42 കോടിയും പോവും. ഡൽഹി റിഷഭ് പന്ത്, പ്രിത്വി ഷോ എന്നിവർക്കൊപ്പം ആൻറിച്ച് നോർക്വേയെയും നിലനിർത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. നാലാമത്തെ പ്ലയർ ആയി കഗിസോ റബാഡ, അക്സർ പട്ടേൽ, ശിഖർ ധവാൻ തുടങ്ങിയവരിൽ ഒരാൾ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനങ്ങൾ നടത്തിയ അൺക്യാപ്ഡ് പേസർ ആവേഷ് ഖാനെ നിലനിർത്താനും സാധ്യതകൾ ഉണ്ട്.

ഈ മാസം 30 ന് മുന്നേ തന്നെ ടീമുകൾ നിലനിര്‍ത്തുന്ന പ്ലയേസിന്റെ പേരുകൾ പുറത്തുവിടും. ശ്രേയസ് അയ്യറിന് പുറമെ KL രാഹുൽ, ഡേവിഡ് വാർണർ, മോർഗൻ, ബെൻ സ്റ്റോക്സ്, പാറ്റ് കുമ്മിൻസ്, ജോണി ബെയർസ്റ്റോ, തുടങ്ങിയ വമ്പന്മാർ റിലീസ് ചെയ്യപ്പെടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതിന് പിന്നാലെ തന്നെ രണ്ട് പുതിയ ടീമുകൾക്ക് മൂന്ന് വിതം പ്ലയേസിനെ ഡ്രാഫ്റ്റിലൂടെ ടീമിലെത്തിക്കാനും അവസരം ഉണ്ട്. അടുത്ത സീസണുകൾക്ക് ആവശ്യമായ പ്ലയേസിന് വേണ്ടിയുള്ള മെഗാ ലേലം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആയി നടക്കും.

ഇത് ധോണിയുടെ ശിഷ്യൻ; ചെന്നൈയിൽ ധോണിക്ക് പിൻഗാമിയെ നിർദേശിച്ച് ആരാധകർ

ഫിഫ ദി ബെസ്റ്റ് കോച്ച് 2021 – നോമിനേഷൻ ലിസ്റ്റ് ഫിഫ പ്രസിദ്ധീകരിച്ചു ??